വിമാനത്തില്‍ ആദ്യം കണ്ട ഈ ഫീച്ചര്‍ ഇന്ന് ബജറ്റ് കാറുകളിലും! കുറഞ്ഞ വിലയില്‍ വാങ്ങാം ഈ മോഡലുകള്‍
കാലാകാലങ്ങളായി വാഹനരംഗം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. യാന്ത്രികമായ മുന്നേറ്റങ്ങള്‍ക്കൊപ്പം കാലത്തിന് അനുസരിച്ചുള്ള സാങ്കേതികവിദ്യകളും കാറുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ വണ്ടിക്കമ്പനികള്‍ മത്സരിക്കുകയാണ്. അതിന്റെ ഫലമായി മാസ് മാര്‍ക്കറ്റ് കാറുകളില്‍ വരെ ഇന്ന് ഹൈ-ടെക് സവിശേഷതകള്‍ ലഭ്യമാണ്. അത്തരത്തില്‍ സമീപകാലത്ത് പല മാസ് മാര്‍ക്കറ്റ് കാറുകളിലും സ്ഥാനം പിടിച്ച ഒരു ഫീച്ചറാണ് ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD). ഡ്രൈവര്‍ക്ക് അവശ്യമായ വിവരങ്ങള്‍ നേരിട്ട് വിന്‍ഡ്ഷീല്‍ഡിലേക്ക് പ്രൊജക്റ്റ് ചെയ്യുന്ന ഒരു നൂതന ഡ്രൈവര്‍ എയിഡ് സംവിധാനമാണ് HUD.സൈനിക വിമാനങ്ങള്‍ക്കായാണ് ഈ സാങ്കേതികവിദ്യ ആദ്യം വികസിപ്പിച്ചത്.
അതിനുശേഷം വേഗത, നാവിഗേഷന്‍, എഞ്ചിന്‍ ആര്‍പിഎം എന്നിവ പോലുള്ള തത്സമയ ഡാറ്റ നല്‍കുന്നതിന് മോഡേണ്‍ വാഹനങ്ങളില്‍ നല്‍കിത്തുടങ്ങി. ഡ്രൈവര്‍ക്ക് റോഡില്‍ നിന്ന് കണ്ണ് എടുക്കാതെ തന്നെ അവശ്യ വിവരങ്ങള്‍ കണ്‍മുന്നില്‍ തെളിയുന്നതിനാല്‍ ഇത് വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇന്ന് ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന HUD സജ്ജീകരിച്ച കുറഞ്ഞ വിലയുള്ള ചില കാറുകള്‍ പരിചയപ്പെടാം.

1. മാരുതി സുസുക്കി ബലേനോ/ ടൊയോട്ട ഗ്ലാന്‍സ: ഈ സവിശേഷത വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന കാറാണ് മാരുതി സുസുക്കി ബലേനോ. ബലേനോയുടെ ആല്‍ഫ വേരിയന്റ് മാനുവലിലും HUD സജ്ജീകരിച്ചിരിക്കുന്നു. ബലേനോയുടെ ടൊയോട്ട കസിന്‍ മോഡല്‍ ആയ ഗ്ലാന്‍സയും പട്ടികയിലുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമായ ഗ്ലാന്‍സയുടെ ടോപ്പ്-സ്‌പെക്ക് V ട്രിം HUD വാഗ്ദാനം ചെയ്യുന്നു.
പരമാവധി 90 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ജെറ്റ് VVT പെട്രോള്‍ എഞ്ചിനാണ് ബലേനോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭിക്കുമെങ്കിലും സിഗ്മ വേരിയന്റില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് വരുന്നത്. ബലേനോയുടെ വില 9.42 ലക്ഷം രൂപ മുതലും ഗ്ലാന്‍സയുടെ വില 9.78 ലക്ഷം രൂപ മുതലും ആരംഭിക്കുന്നു.

2. മാരുതി ഫ്രോങ്ക്‌സ് / ടൊയോട്ട ടൈസര്‍: ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ ആയ ഫ്രോങ്ക്‌സും ഇതേ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്‌സിന്റെ ടോപ്പ്-സ്‌പെക്ക് ആല്‍ഫ വേരിയന്റില്‍ HUD വാഗ്ദാനം ചെയ്യുന്നു. അതിന്റെ ടൊയോട്ട റീബാഡ്ജ് മോഡലായ ടൈസര്‍ V ട്രിമില്‍ HUD വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്‌സിലെ 1.2 ലിറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍-വിവിടി പെട്രോള്‍ എഞ്ചിന്‍ 89.73 PS പവറും 113 Nm ടോര്‍ക്കും നല്‍കുന്നു.
രണ്ടാമത്തെ 1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എഞ്ചിന്‍ 100.06 PS പവറും 147.6 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 5-സ്പീഡ് MT അല്ലെങ്കില്‍ 5-സ്പീഡ് AMT സഹിതമാണ് വരുന്നത്. 1.0 ലിറ്റര്‍ എഞ്ചിനില്‍ 5-സ്പീഡ് MT, 6-സ്പീഡ് AT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ട്. എക്‌സ്-ഷോറൂം വില 11.48 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.

മാരുതി സുസുക്കി ബ്രെസ: മാരുതി ബ്രെസയുടെ ടോപ്-സ്‌പെക്ക് ZXi+ വേരിയന്റ് HUD സഹിതമാണ് വരുന്നത്. കഴിഞ്ഞ ദിവസം മാരുതി ബ്രെസ 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തിരുന്നു. 103 PS പവറും 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായി ഇത് ഇണചേരുന്നു.
88 PS പവറും 121 Nm ടോര്‍ക്കും നല്‍കുന്ന സിഎന്‍ജി പവര്‍ട്രെയിനും ഓഫറിലുണ്ട്. പവര്‍ അല്‍പ്പം കുറയുമെങ്കിലും സിഎന്‍ജി പതിപ്പിന് മൈലേജ് കൂടുതല്‍ കിട്ടും. ബ്രെസയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.89 കിലോമീറ്ററും സിഎന്‍ജിക്ക് കിലോഗ്രാമിന് 25.51 കിലോമീറ്ററുമാണ് ഇന്ധനക്ഷമത പറയുന്നത്.
12.58 ലക്ഷം രൂപ മുതലാണ് ബ്രെസയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
4. ഹ്യുണ്ടായി വെര്‍ണ: അടുത്തിടെ പുറത്തിറക്കിയ SX ടെക് വേരിയന്റിലും ടോപ്-സ്‌പെക്ക് SX(O) വേരിയന്റിലും ഹ്യുണ്ടായി HUD വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ HUD വാഗ്ദാനം ചെയ്യുന്ന അതിന്റെ സെഗ്മെന്റിലെ ഏക സെഡാനാണ് ഇത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ CRDi ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വെര്‍ണ വാങ്ങാനാവുന്നത്.
സെഡാന്റെ NA പെട്രോള്‍ യൂണിറ്റിന് 115 bhp കരുത്തില്‍ പരമാവധി 144 Nm torque വരെ വികസിപ്പിക്കും. ഡീസല്‍ എഞ്ചിന് 115 bhp പവറില്‍ 250 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. ടര്‍ബോ എഞ്ചിന്‍ 160 bhp കരുത്തില്‍ 253 Nm ടോര്‍ക്ക് നല്‍കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഉള്‍പ്പെടെ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും വെര്‍ണ ലഭ്യമാണ്. എക്‌സ്-ഷോറൂം വില: 15.98 ലക്ഷം.
5. കിയ സെല്‍റ്റോസ്: HTX+, GTX+, X ലൈന്‍ എന്നിവയുള്‍പ്പെടെ കിയ സെല്‍റ്റോസിന്റെ ഒന്നിലധികം വേരിയന്റുകളില്‍ HUD സവിശേഷത ലഭ്യമാണ്. 1.5 പെട്രോള്‍, 1.5 ഡീസല്‍, 1.5 ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളാണ് കിയ എസ്‌യുവിയിലുള്ളത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ IVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന സെല്‍റ്റോസിന്റെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 115 bhp പവറില്‍ പരമാവധി 144 Nm ടോര്‍ക്ക് വരെയാണ് ഉത്പാദിപ്പിക്കുന്നത്.
1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 116 bhp പവറും 250 Nm ടോര്‍ക്കും വികസിപ്പിക്കും. അതേസമയം ടര്‍ബോ പെട്രോളിന് 160 bhp പവറില്‍ 253 Nm ടോര്‍ക്ക് വരെ നല്‍കാനുമാവും. ഇത് 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് സ്വന്തമാക്കാനാവും. എക്‌സ്-ഷോറൂം വില: 16.71 ലക്ഷം രൂപ (എക്‌സ്-ഷോറൂം).

6. മാരുതി ഗ്രാന്‍ഡ് വിറ്റാര / ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍: മിഡ്‌സൈസ് എസ്‌യുവികളായ ഗ്രാന്‍ഡ് വിറ്റാര, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയും ഹെഡ്-അപ്പ് ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേത് സീറ്റ+ ഹൈബ്രിഡ് സിവിടി, ആല്‍ഫ+ ഹൈബ്രിഡ് സിവിടി വേരിയന്റുകളിലാണ് ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നത്, അതേസമയം അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഹൈബ്രിഡ് സിവിടി, വി ഹൈബ്രിഡ് സിവിടി വേരിയന്റുകളിലാണ് ഈ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നത്.
1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 1.5 സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇതില്‍ ആദ്യത്തേത് 102 bhp പവറില്‍ 137 Nm torque നല്‍കാന്‍ യോഗ്യമാണ്.5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
ഇതിന് സിഎന്‍ജി പവര്‍ട്രെയിന്‍, ഓള്‍-വീല്‍ ഡ്രൈവ് എന്നിവയും ലഭിക്കുന്നുണ്ട്. എന്നാല്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ eCVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഇത് 113 bhp പവറില്‍ 122 Nm ടോര്‍ക്ക് വരെ നല്‍കും. ഈ സവിശേഷതകളുമായി വരുന്ന ഗ്രാന്‍ഡ് വിറ്റാരയുടെ വില 18.58 ലക്ഷം രൂപയും ഹൈറൈഡറിന്‍േറത് 18.69 ലക്ഷം രൂപയുമാണ്.
7. മഹീന്ദ്ര XUV700: എസ്‌യുവിയുടെ AX7, AX7 ലക്ഷ്വറി പാക്ക് വേരിയന്റുകള്‍ HUD വാഗ്ദാനം ചെയ്യുന്നു. ഈ കാറിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 200 bhp പവറും 342 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അടുത്ത 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 185 bhp പവറും 450 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എക്‌സ്-ഷോറൂം വില: 20.69 ലക്ഷം രൂപ (എക്‌സ്-ഷോറൂം).


Click it and Unblock the Notifications








