ടിവി അങ്ങോട്ട് മാറ്റി വെച്ചോ, സിനിമ ഇനി കാറില്‍ കാണാം! ഈ മോഡലുകള്‍ക്ക് വിലയും തുച്ഛം

ഇന്നത്തെ കാറുകളില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു സംഗതിയായി മാറിയിരിക്കുകയാണ് ടച്ച് സ്‌ക്രീനുകള്‍. കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു സവിശേഷതയായി ഉയര്‍ത്തിക്കാണിക്കുന്നു. എന്റര്‍ടെയിന്‍മെന്റ് ഇന്റര്‍ഫെയ്‌സ് എന്നതിലുപരി മാപ്പ്, വാഹന വിവരങ്ങള്‍, ക്ലൈമറ്റ് കണ്‍ട്രോളുകള്‍ എന്നിവയടക്കം ചില സുപ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. വിവിധ ഫീച്ചറുകള്‍ ഒരിടത്ത് സംയോജിക്കുന്നതിനാല്‍ ഇത് ഏറെ സൗകര്യപ്രദമാണ്. ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ ഡാഷ്്ബോര്‍ഡിലെ ടച്ച്സ്‌ക്രീനിന്റെ വലുപ്പത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നു. നിരവധി ആഫ്റ്റര്‍ മാര്‍ക്കറ്റ് ഓപ്ഷനുകള്‍ ലഭ്യമാണെങ്കിലും ഫാക്ടറി ഫിറ്റഡ് ഡിസൈന്‍ ആണ്് ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായി കാണപ്പെടുന്നത്.

ഇന്ന് 10 ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഒരു സാധാരണ സവിശേഷതയായി മാറിയിരിക്കുന്നു. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്ന വിപുലമായ കണക്റ്റിവിറ്റിയും വിനോദങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ടാറ്റ മോട്ടോര്‍സ്, കിയ, സിട്രണ്‍, മഹീന്ദ്ര, ഹ്യുണ്ടായി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ 4 മീറ്ററില്‍ താഴെയുള്ള വാഹനങ്ങളില്‍ ഈ വലിയ സ്‌ക്രീനുകള്‍ ഘടിപ്പിക്കുന്നു. ഈ ടച്ച്സ്‌ക്രീനുകള്‍ സാധാരണയായി 10.25 ഇഞ്ച് വലുപ്പമുള്ളവയാണ്.

mahindra xuv 3xo display

കൂടാതെ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ബ്ലൂടൂത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമായാണ് ഇവ വരിക. ഇത് ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനാലാണ് പലരും ഈ സവിശേഷതയുള്ള കാറുകള്‍ തിരഞ്ഞെടുക്കുന്നത്. നിങ്ങള്‍ പുതിയ കാര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഡിസ്പ്ലേയുടെ വലുപ്പം പ്രധാന മാനദണ്ഡങ്ങളിലൊന്നാണെങ്കില്‍, 10 ഇഞ്ചോ അതില്‍ കൂടുതലോ വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഏതാനും ചില കാറുകള്‍ പരിചയപ്പെടാം.

സിട്രണ്‍ C3: പട്ടികയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡല്‍ സിട്രണ്‍ C3 ആണ്. ഇതിന്റെ വില 7.47 ലക്ഷം മുതല്‍ 10.27 ലക്ഷം രൂപ വരെയാണ്. എന്‍ട്രി ലെവല്‍ ലൈവ് വേരിയന്റ് ഒഴികെ സിട്രണ്‍ C3 ഹാച്ചിന്റെ മറ്റെല്ലാ വേരിയന്റുകളിലും 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു. C3-യിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റികളെയും പിന്തുണയ്ക്കുന്നു.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മാനുവല്‍ എസി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആര്‍വിഎമ്മുകള്‍ തുടങ്ങിയ സൗകര്യങ്ങളും സിട്രണ്‍ C3-യില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാണ്. മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കിടയില്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഇത് നിങ്ങള്‍ക്ക് നല്‍കുന്നു.

എംജി കോമെറ്റ് ഇവി: ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമാണ് എംജി കോമെറ്റ് ഇവി. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറായ കോമെറ്റ് 8.20 ലക്ഷം മുതല്‍ 9.83 ലക്ഷം രൂപ വരെ വിലയിലാണ് വില്‍ക്കുന്നത്. കുഞ്ഞന്‍ ഇവിയുടെ മിഡ്-സ്‌പെക്ക് എക്സൈറ്റ് വേരിയന്റില്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ലഭിക്കുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നതാണ് ഈ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം.

mg comet ev display

കണക്റ്റഡ് കാര്‍ ടെക്, കീലെസ് എന്‍ട്രി തുടങ്ങിയ സൗകര്യങ്ങളും എംജിയുടെ ചെറിയ ഇവിയില്‍ ലഭ്യമാണ്. 42 hp മോട്ടോറാണ് ഈ ഇലക്ട്രിക് കാറിന് കരുത്ത് പകരുന്നത്. ഫുള്‍ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന ഈ കാര്‍ സിറ്റി യാത്രകള്‍ക്ക് മികച്ച ഓപ്ഷനായാണ് കണക്കാക്കപ്പെടുന്നത്. തിരക്കേറിയ സിറ്റി ഡ്രൈവുകളില്‍ യാത്രക്കാര്‍ക്ക് വിനോദവുമായി ഇതിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുണ്ടാകും.

ടാറ്റ പഞ്ച്: 2024 സെപ്റ്റംബറില്‍ അപ്ഡേറ്റ് ചെയ്ത പഞ്ചില്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ച് കാറില്‍മുമ്പ് ഒരു സ്റ്റാന്‍ഡേര്‍ഡ് 7 ഇഞ്ച് സ്‌ക്രീന്‍ ആയിരുന്നു ഉണ്ടായിരുന്നു. വലിയ ടച്ച് സ്‌ക്രീന്‍ സജ്ജീകരിച്ച പഞ്ച് ലഭിക്കാന്‍ 10.32 ലക്ഷം രൂപ വരെ മുടക്കണം. മൈക്രോ എസ്‌യുവി മുഖംമിനുക്കുന്നതിന് മുമ്പേ തന്നെ ഈ ഫീച്ചറുകള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തത് ടെക്‌നോളജിയുടെ കാര്യത്തില്‍ ഒട്ടും പിറകില്‍ പോകരുതെന്ന വാശി ടാറ്റക്ക് ഉള്ളത് കൊണ്ടാണ്.

tata altroz

ടാറ്റ ആള്‍ട്രോസ്: പ്രീമിയം ഹാച്ചബാക്കിന്റെ ടോപ് സ്‌പെക് XZ ലക്സ് വേരിയന്റില്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ലഭിക്കുന്നു. 9 ലക്ഷം രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. 9 ഇഞ്ച് ചെറിയ സ്‌ക്രീന്‍ വാഗ്ദാനം ചെയ്യുന്ന പ്രധാന എതിരാളിയായ മാരുതി ബലേനോയേക്കാള്‍ ഒരുപടി മുകളിലെത്താന്‍ ഈ ഫീച്ചര്‍ ആള്‍ട്രോസിനെ സഹായിക്കുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ആള്‍ട്രോസിലെ ടച്ച്‌സ്‌ക്രീന്‍ സുഗമമായ ഉപയോക്തൃ അനുഭവം നല്‍കുന്നു.

7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, സിംഗിള്‍-പെയിന്‍ സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ പ്രീമിയം ഹാച്ച്ബാക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെ വരുന്ന ആള്‍ട്രോസ് 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഡിസിടി എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. പ്രീമിയം ഹാച്ചിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ ആള്‍ട്രോസ് റേസര്‍ വലിയ ടച്ച്‌സ്‌ക്രീന്‍ കൂടാതെ വെന്റിലേറ്റഡ് സീറ്റുകള്‍ അടക്കമുള്ള പ്രീമിയം സവിശേഷതകളുമായാണ് വരുന്നത്.

മഹീന്ദ്ര XUV 3XO: XUV300 സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് XUV 3XO എന്ന പേരിലാണ് മഹീന്ദ്ര പുറത്തിറക്കിയത്. എസ്‌യുവിയുടെ ലോവര്‍ സ്‌പെക്ക് MX2 പ്രോ പെട്രോള്‍, MX2 ഡീസല്‍ വേരിയന്റുകളില്‍ വരെ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഓഫര്‍ ചെയ്യുന്നു. എന്നിരുന്നാലും, ഉയര്‍ന്ന ട്രിമ്മുകളില്‍ മാത്രമേ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണ വാഗ്ദാനം ചെയ്യുന്നുള്ളൂവെന്ന് ശ്രദ്ധിക്കുക.

MX2 വേരിയന്റില്‍ 4-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, മാനുവല്‍ എസി, നാല് പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ T-GDi, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മുന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. 6 സ്പീഡ് മാനുവല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. 8 ലക്ഷം മുതലാണ് എസ്‌യുവിയുടെ വില ആരംഭിക്കുന്നത്.

hyundai i20

ഹ്യുണ്ടായി i20: പട്ടികയിലുള്ള മറ്റൊരു പ്രീമിയം ഹാച്ച്ബാക്കാണ് ഹ്യുണ്ടായി i20. ടോപ്പ്-സ്‌പെക്ക് ആസ്റ്റ (O) വേരിയന്റില്‍ മാത്രമാണ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ലഭിക്കുക. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, സണ്‍റൂഫ് എന്നിവയാണ് പ്രീമിയം ഹാച്ചിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

സാധാരണ i20 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ കിട്ടൂ. കുറച്ച് കൂടി പവര്‍ഫുളായ കാര്‍ വേണമെങ്കില്‍ i20 N ലൈന്‍ പരിഗണിക്കാം. കരുത്തുറ്റ എഞ്ചിന്‍ കൂടാതെ റെഡ് ഹൈലൈറ്റുകളുള്ള സ്‌പോര്‍ട്ടിയര്‍ ലുക്കിംഗ് ബ്ലാക്ക് ഔട്ട് ക്യാബിനും ഇതിന് ലഭിക്കുന്നു. ഹ്യുണ്ടായി കാറിറെ വില 7.04 ലക്ഷം മുതല്‍ 11.25 ലക്ഷം രൂപ വരെ പോകുന്നു (എക്‌സ്‌ഷോറൂം).

കിയ സിറോസ്: ദക്ഷിണ കൊറിയന്‍ കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ സിറോസിന്റെ എല്ലാ വേരിയന്റുകളിലും വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ വരുന്നു. സിറോസിന്റെ ബേസ് വേരിയന്റിന്റെ വില 8.99 ലക്ഷം രൂപയാണ്. ഈ ലിസ്റ്റിലെ മിക്ക വാഹനങ്ങളിലും 10.25 ഇഞ്ച് സ്‌ക്രീനാണ് കാണപ്പെടുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുമായി വരുന്ന സിറോസില്‍ മാനുവല്‍, രണ്ട് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളും ലഭ്യമാണ്.

ടാറ്റ പഞ്ച് ഇവി: മൈക്രോ ഇലക്ട്രിക് എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റുകളില്‍ 10.25 ഇഞ്ച് ഹാര്‍മണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുന്നു. ഈ സിസ്റ്റത്തില്‍ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി മാത്രമല്ല, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, എയര്‍ ക്വാളിറ്റി വിവരങ്ങള്‍ തുടങ്ങിയ സവിശേഷതകളും ഉള്‍പ്പെടുന്നു. ടാറ്റ പഞ്ച് ഇവിയുടെ വില തുടങ്ങുന്നത് 9.99 ലക്ഷം രൂപ മുതലാണ്. ടോപ് സ്‌പെക്ക് വേരിയന്റിന്റെ വില 14.44 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

More from DriveSpark

Article Published On: Wednesday, April 2, 2025, 16:00 [IST]
English summary
Most affordable cars offering 10 inch or larger touchscreen infotainment system citroen c3 kia syros
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X