ഇനി വരുന്നത് ഒരു പൊളി വർഷം തന്നെ! ഇവി മുതൽ പെട്രോൾ വരെ, പുതിയ മിഡ്-സൈസ് എസ്‌യുവികൾ വരുന്നുണ്ടേ

കുറഞ്ഞ വിലയിൽ ഒരു മിഡ്-സൈസ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നല്ല സമയമാണ് കടന്നുവരാൻ പോകുന്നത്. കാരണം പുതിയ പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് സെഗ്മെൻുകളിലായി പുത്തൻ മോഡലുകൾ വരാൻ ഇരിക്കുകയാണ്. അവയുടെ വിലകളും നൽകുന്ന ഇൻീരിയറും ഫീച്ചറുകളുമെല്ലാം കുടുംബങ്ങൾക്കും വാഹനപ്രേമികൾക്കും ഒരുപോലെ അനുയോജ്യമായിരിക്കും. മാത്രവുല്ല വില കുറവാണെന്ന് വെച്ച് പെർഫോമൻസും കുറയുമെന്ന ടെൻഷൻ വേണ്ടേ വേണ്ട. ഏതാനും മാസങ്ങൾ കൂടി കാത്തിരുന്നാൻ ഒരു കിടിലൻ എസ്‌യുവിയായിരിക്കും നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുന്നത്. ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡുകളിൽ നിന്നും ഏതെല്ലാം സൂപ്പർസ്റ്റാറുകളാണ് ഇറങ്ങാൻ ഇരിക്കുന്നതെന്ന് നോക്കിയാലോ.

ടൊയോട്ട അർബൻ ക്രൂയിസർ ഇവി: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താൻ പോകുന്ന ഏറ്റവും ശ്രദ്ധേയമായ മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണിത്. പെട്രോൾ മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവിൽ ഓടിക്കാൻ കഴിയുന്ന ഒരു മോഡൽ കൂടിയായിരിക്കും ക്രൂയിസർ ഇവി. ടൊയോട്ടയുടെ മികച്ച ക്വാളിറ്റിയും ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നതുമായിരിക്കും ഇതിൻ്റെ പ്രധാന പ്രത്യേകത. ബാറ്ററി പായ്ക്കിന്റെയും പവറിൻ്റെയും വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.

Toyota Urban Cruiser EV

എന്നിരുന്നാലും ഏകദേശം 400-500 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ ഡിസൈൻ ഭാഷയിൽ തയ്യാറാക്കുന്ന മോഡൽ ആയതിനാൽ ആകർഷകമായ ഫ്രണ്ട് പ്രൊഫൈൽ, ഷാർപ്പ് എൽഇഡി ലൈറ്റുകൾ എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്റീരിയറിൽ കൂടുതൽ സ്പേസും, വലിയ ടച്ച്‌സ്‌ക്രീനും, സ്മാർട്ട് കണക്റ്റിവിറ്റിയും, വയർലെസ് ഫീച്ചറുകളും ലഭിച്ചേക്കാം. കൂടാതെ ടൊയോട്ടയുടെ ഹൈലൈറ്റ് സുരക്ഷാ സവിശേഷതകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടാറ്റ സിയറ ഇവി: സിയറയുടെ ക്ലാസിക്കൽ രൂപഭാവവും ആധുനിക സ്റ്റൈലും കൂട്ടിചേർത്താണ് പുതിയ ഇവി തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് ഒരു വ്യത്യസ്തമായ നീയോ-റെട്രോ ലുക്ക് ലഭിക്കും. ടാറ്റയുടെ പുതിയ ഇലക്ട്രിക് പ്ലാറ്റ്ഫോമായ ആക്ടി ഇവി (Acti.EV) അടിസ്ഥാനമായതിനാൽ കൂടുതൽ റേഞ്ചും മികച്ച പ്രകടനവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവരങ്ങൾ പ്രകാരം 55kWh അല്ലെങ്കിൽ 65kWh ബാറ്ററി പായ്ക്ക് ലഭിക്കാനാണ് സാധ്യത.

Tata Sierra EV

അങ്ങനെയെങ്കിൽ ഏകദേശം 450 മുതൽ 550 കിലോമീറ്റർ വരെ റേഞ്ച് പ്രതീക്ഷിക്കാം. RWD വകഭേദവും കൂടുതൽ പ്രകടനത്തിനായി AWD ഡ്യുവൽ-മോട്ടർ ഓപ്ഷനും ഉണ്ടാകുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇന്റീരിയറിൽ വലിയ ടച്ച്‌സ്‌ക്രീൻ, ട്രിപ്പിൾ-ഡിസ്‌പ്ലേ ലേഔട്ട്, വിശാലമായ ക്യാബിൻ, പാനോരമിക് സൺറൂഫ്, കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നിവ മികച്ച അനുഭവം നൽകും. സുരക്ഷാ മേഖലയിൽ 360° ക്യാമറ, ADAS ഫീച്ചറുകൾ, ശക്തമായ ബോഡി ഘടന തുടങ്ങിയവയും ലഭിക്കുന്നതായിരിക്കും.

ജീപ്പ് കോമ്പസ് പെട്രോൾ: ഈ പതിപ്പ് ഇന്ത്യയിൽ വീണ്ടും എത്താനുള്ള സാധ്യതകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. മുമ്പ് ഉപയോഗിച്ചിരുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജീപ്പ് അത് 2023-ൽ നിർത്തിയിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ജീപ്പ് ഇപ്പോൾ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന ആശയം പരിഗണിക്കുന്നുവെന്നാണ് സൂചന. ഈ പുതിയ എഞ്ചിൻ വന്നാൽ കോമ്പസിന് മികച്ച ഡ്രൈവിംഗും കാര്യക്ഷമതയും ലഭിക്കുന്നതായിരിക്കും.

Jeep Compass Petrol

സ്കോഡ കുഷാഖ്: മിഡ്-സൈസ് എസ്‌യുവിയായ കുഷാഖ് കൂടുതൽ മിനുക്കുപണികളുമായി എത്താൻ ഒരുങ്ങുകയാണ്. ആകർഷകമായ ലുക്കും പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകളും അലോയ് വീലുകളും ഉൾപ്പെടുന്ന സ്പോർട്ടി എക്സ്റ്റീരിയർ ഡിസൈൻ പ്രതീക്ഷിക്കാം. 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ തുടരുമെങ്കിലും മെച്ചപ്പെടുത്തിയ പ്രകടനവും മൈലേജും നൽകാനുള്ള സാധ്യതയുണ്ട്. കൂടാതെ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, മികച്ച മെറ്റീരിയലുകൾ എന്നിവയിലൂടെ ക്യാബിൻ കൂടുതൽ പ്രീമിയം അനുഭവം നൽകും.

ഫോക്സ്‍വാഗൺ ടൈഗൂൺ: കൂടുതൽ സാങ്കേതിക സവിശേഷതകൾ ഉൾപ്പെടുത്തികൊണ്ട് ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുകയാണ് ടൈഗൂൺ. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, കൂടുതൽ ഷാർപ്പ് ഗ്രിൽ ഡിസൈൻ, പുതുക്കിയ ബമ്പറുകൾ, സ്റ്റൈലിലുള്ള അലോയ് വീലുകൾ എന്നിവ നൽകുന്നതായിരിക്കും. സുരക്ഷയിലാണെങ്കിൽ 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ് പോലുള്ള ADAS ഫീച്ചറുകൾ ചേർത്തേക്കാം.

More from DriveSpark

Article Published On: Sunday, December 7, 2025, 8:00 [IST]
English summary
Most affordable mid size suvs launching soon hybrids petrols and evs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X