ഭാര്യയോടുളള കലിപ്പ് വണ്ടിയോട് കാണിക്കരുതേ; എംവിഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു
എന്തെങ്കിലും ദേഷ്യമോ സങ്കടമോ വന്നാൽ നേരെ വണ്ടിയിൽ കയറി ആക്സിലറേറ്ററിൽ ചവിട്ടിവിട്ട് വാഹനത്തിനോട് ദേഷ്യം തീർക്കുന്ന പതിവ് ചിലപ്പോൾ നിങ്ങൾക്കും ഉണ്ടാവാം. എന്നാൽ നിങ്ങളുടെ ദേഷ്യൽ തീരാൻ അത് സഹായിക്കുമായിരിക്കും, പക്ഷേ വാഹനത്തിന് അത് വലിയ ദോഷമായിരിക്കും. ദേഷ്യത്തോടെ വാഹനമോടിച്ചാൽ സംഭവിക്കാൻ പോകുന്ന ചില നഷ്ടങ്ങളെ കുറിച്ച് കേരള മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്. പ്രധാനമായും ഇത്തരക്കാരുടെ വാഹനങ്ങൾക്ക് മൈലേജ് തീരെ കുറവായിരിക്കും. അത് പോലെ തന്നെ പെട്ടെന്ന് ടയറുകൾ തേഞ്ഞു പോകുകയും ചെയ്യുന്നു.
അതിനെപ്പം തന്നെ ക്ലച്ച് ഡിസ്ക്, ബ്രേക്ക് പാഡ്, ബ്രേക്ക് ലൈനർ എന്നിവയ്ക്ക് നിർമ്മാതാക്കൾ പറയുന്ന ദൈർഘ്യം കിട്ടാതെ വരും. സ്വന്തം വാഹനത്തിൻ്റെ ബമ്പറുകളും മറ്റുള്ളവരുടെ ബമ്പറുകളും മാറ്റിക്കൊടുക്കേണ്ടി വരും ഈ ദേഷ്യക്കാർ. ദേഷ്യം ഡ്രൈവിംഗിനെ വളരെ അപകടകരമായ രീതിയിൽ ബാധിക്കുക വഴി സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് ശീലങ്ങൾ , റോഡിൽ വച്ചുള്ള വാക്കേറ്റങ്ങൾ, അപകടങ്ങൾ, എന്നിവയിലേക്ക് നയിക്കുന്നു.

അതിനെല്ലാം പുറമേ ദേഷ്യത്തോടെ വാഹനമോടിക്കുന്നത് ശ്രദ്ധയെയും വിവേകത്തെയും ദോഷകരമായി ബാധിക്കുന്നതിനാൽ ഡ്രൈവറുടെ മാത്രമല്ല, റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു.ദേഷ്യക്കാരായ ഡ്രൈവർമാരുടെ അശ്രദ്ധവും ചടുലവുമായ നീക്കങ്ങൾ, മറ്റ് വാഹനങ്ങളെ മനഃപൂർവം ഉരസൽ, അശ്രദ്ധമായി ലെയ്ൻ മാറുക, പെട്ടെന്ന് ബ്രേക്ക് ചെയ്യൽ തുടങ്ങിയ അപകടകരമായ ഡ്രൈവിംഗ് രീതികൾ വലിയ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ദേഷ്യം വരുമ്പോൾ വാഹനമോടിക്കുന്ന സമയത്ത് വ്യക്തമായി ചിന്തിക്കാനുള്ള കഴിവ് കുറയ്ക്കുകയും റോഡിലെ സാഹചര്യങ്ങളെക്കുറിച്ച് പെട്ടെന്നും വിവേകമില്ലാതെ തീരുമാനമെടുത്ത് അപകടങ്ങൾ ഉണ്ടാക്കും. മനസ്സിൽ നിറയുന്ന ദേഷ്യം മൂലം റോഡിലെ മറ്റ് അപകടസാധ്യതകളെ ശ്രദ്ധിക്കാൻ ഡ്രൈവർക്ക് കഴിയാതെ വരുന്നു. ദേഷ്യത്തിലുള്ളവർ പലപ്പോഴും വേഗത്തിൽ വാഹനമോടിക്കാൻ ശ്രമിക്കാറുണ്ട്, ഇത് അവർക്ക് മറ്റ് വാഹനങ്ങളെ മറികടക്കാൻ കൂടുതൽ എളുപ്പമാണെന്ന് തോന്നിപ്പിക്കും.

ഡ്രൈവിംഗിനിടെ ദേഷ്യം തോന്നുന്നുണ്ടെങ്കിൽ, വാഹനം സുരക്ഷിതമായ ഒരിടത്ത് നിർത്തി ദീർഘ ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കുക. യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. സ്വയം നിയന്ത്രിക്കാനും പ്രതിരോധപരമായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരാനും പരിശീലിക്കുക.
സമയം ലാഭിക്കാൻ വേണ്ടി തിടുക്കം കൂട്ടുന്നതിനു പകരം, ശാന്തമായി വാഹനമോടിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം മറ്റൊരാളെ അപകടത്തിലാക്കും എന്ന് മനസ്സിലാക്കുക. കടുത്ത ദേഷ്യം ഉള്ളപ്പോൾ ഡ്രൈവിംഗിൽ നിന്ന് പിന്തിരിയുക.
എന്നിവയെല്ലാമാണ് കേരള മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വിവരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമയി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിംഗിന് അത് ആവശ്യമാണ്. നിങ്ങളുടെ സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുന്നു.
വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








