ഹൈ റേഞ്ച്, ലോ ചെലവ്! 261Km റേഞ്ചുമായി നിയോ ഹൈറേഞ്ച് ഇ-ഓട്ടോ പുറത്തിറങ്ങി

ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിലെന്ന പോലെ വാണിജ്യ വാഹന വിഭാഗത്തിലും വൈദ്യുത വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വാണിജ്യ ഇവി വിഭാഗത്തിലെ പ്രമുഖരാണ് യൂലര്‍ മോട്ടോര്‍സ്. 'നിയോ ബൈ യൂലര്‍' എന്ന സബ് ബ്രാന്‍ഡിലൂടെ പാസഞ്ചര്‍ ഇവി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചിരിക്കുകയാണ് യൂലര്‍. ഭാഗമായി, നഗര മൊബിലിറ്റിയില്‍ പ്രകടനം, ഈട്, താങ്ങാനാവുന്ന വില എന്നിവയ്ക്കായി പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് ത്രീ-വീലര്‍ ഓട്ടോയായ നിയോ ഹൈറേഞ്ച് കമ്പനി അവതരിപ്പിച്ചു. പുതിയ സബ് ബ്രാന്‍ഡിനെയും ഇലക്ട്രിക് ത്രീവീലറിനെയും കുറിച്ച് ചുവടെ വിശദമായി വായിക്കാം.

വെറും 3,09,999 രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് നിയോ ഹൈറേഞ്ച് ഇലക്ട്രിക് ത്രീവീലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ നിയോ ഹൈറേഞ്ച് ശ്രേണി വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ഏറ്റവും ലാഭകരമായ ഇവി ഓപ്ഷനുകളിലൊന്നായിരിക്കും. അടുത്ത ഏതാനും മാസത്തിനുള്ളില്‍, റൈഡ്-ഹെയ്ലിംഗ് ഓപ്പറേറ്റര്‍മാര്‍, സ്വയം തൊഴില്‍ ചെയ്യുന്ന ഡ്രൈവര്‍മാര്‍, ഫ്‌ലീറ്റ് ബിസിനസുകള്‍ എന്നിവ ലക്ഷ്യമിട്ട് ഇന്ത്യയിലെ 50 നഗരങ്ങളില്‍ നിയോ ശ്രേണി വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി യൂലര്‍ പറഞ്ഞു.

neo hirange electric auto launched

വ്യത്യസ്ത യാത്രാ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിയോ ഹൈറേഞ്ച് മാക്‌സ്, നിയോ ഹൈറേഞ്ച് പ്ലസ്, നിയോ ഹൈറേഞ്ച് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് ത്രീവീലര്‍ വരുന്നത്. എല്ലാ വേരിയന്റുകളിലും 9 kW LV AC PMSM മോട്ടോര്‍, 65 Nm ടോര്‍ക്ക്, ഹില്‍-അസിസ്റ്റ്, ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു പരുക്കന്‍ ഷാസി എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ആദ്യം നമുക്ക് നിയോ ഹൈറേഞ്ച് മാക്‌സ് വേരിയന്റ് നോക്കാം. ഇതിന്റെ ARAI ക്ലെിയിംഡ് റേഞ്ച് 261 കിലോമീറ്റര്‍ ആണ്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ 200+ കിലോമീറ്റര്‍ റേഞ്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാം. 13.44 kWh ബാറ്ററി പായ്ക്ക് ആണ് ഇതില്‍ വരുന്നത്. തണ്ടര്‍ മോഡില്‍ പരമാവധി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ഈ ഇവി പായും. ബാറ്ററി 10-80% ചാര്‍ജ് ചെയ്യാന്‍ 3.25 മണിക്കൂര്‍ എടുക്കും.

neo hirange electric auto launched

രണ്ടാമത്ത വേരിയന്റായ നിയോ ഹൈറേഞ്ച് പ്ലസിന്റെ ARAI റേഞ്ച് 204 കി.മീ ആണ്. 170+ കി.മീ ട്രൂറേഞ്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു. 11.56 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. മണിക്കൂറില്‍ 60 കി.മീ ആണ് ടോപ് സ്പീഡ്. 3.25 മണിക്കൂര്‍ ആണ് ഇതിന്റെ ചാര്‍ജിംഗ് സമയം.

9.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന നിയോ ഹൈറേഞ്ചിന്റെ ARAI റേഞ്ച് 171 കി.മീ ആണ്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ നിയോ ഹൈറേഞ്ചിന് 130+ കി.മീ റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 9.6 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 54 കിലോമീറ്റര്‍ ആണ് ഇതിന്റെ പരമാവധി വേഗത. ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 3.25 മണിക്കൂര്‍ മതി.

neo hirange electric auto launched

റിയല്‍-ടൈം ഡയഗ്‌നോസ്റ്റിക്‌സ്, ആന്റി-തെഫ്റ്റ് ജിപിഎസ്, 6 വര്‍ഷം / 1.75 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റി എന്നിവയുള്ള യൂലറിന്റെ ഇന്‍-ഹൗസ് ഇലക്ട്രോണിക്‌സ് നിയോ ഹൈറേഞ്ച് ശ്രേണിയെ പിന്തുണയ്ക്കുന്നു. 120-200 കിലോമീറ്റര്‍ ദൈനംദിന യാത്രയ്ക്കായി ഇവ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ഇത് സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമാക്കുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് (3.25 മണിക്കൂര്‍), മികച്ച ഹാന്‍ഡ്‌ലിംഗ്, മെച്ചപ്പെട്ട യാത്രാ സുഖം എന്നിവയുടെ ബലത്തില്‍ നിയോ ഹൈറേഞ്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വിഭാഗത്തെ പുനര്‍നിര്‍ണയിക്കുമെന്ന് പ്രതീക്ഷിക്കാം.

പാസഞ്ചര്‍ ഇവി വിപണിയില്‍ പ്രവേശിക്കുന്നതിലൂടെ ഇന്ത്യയുടെ ഇ-മൊബിലിറ്റി രംഗത്തെ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് ഉയരുകയാണ് യൂലര്‍ മോട്ടോര്‍സ്. മികച്ച റേഞ്ച്, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ്, വിശ്വസനീയമായ വില്‍പ്പനാനന്തര സേവനം എന്നിവയാല്‍ ഉയര്‍ന്ന സമ്പാദ്യവും ദീര്‍ഘകാല മൂല്യവും ആഗ്രഹിക്കുന്ന ഡ്രൈവര്‍മാരെ നിയോ ഹൈറേഞ്ച് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, August 27, 2025, 13:00 [IST]
English summary
Neo hirange electric three wheeler auto launched at rs 3 09 lakh promising up to 261 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X