ഇന്ത്യയിൽ ടെസ്റ്റിംഗ് നടത്തി പുതിയ സിട്രണ്‍ eC3! ഇത് അടുത്ത ലോഞ്ചിനുള്ള പുറപ്പാടോ

ലോകമൊട്ടാകെ ഡിസൈനും മികച്ച കംഫർട്ടും കൊണ്ട് പ്രശസ്തമായ ഫ്രഞ്ച് വാഹന നിർമ്മാതാക്കളാണ് സിട്രണ്‍. ചുരിങ്ങിയ കാലയളവിൽ ഇന്ത്യൻ വിപണിയിലും വലിയ വിപ്ലവം സൃഷ്ടിക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് യോജിച്ച രൂപകൽപ്പനയും വിലയും ഫീച്ചറുകളും ഉള്ള മോഡലുകൾ കൊണ്ടുവരിക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. രാജ്യത്ത് ബ്രാൻഡിൻ്റെ ഏറ്റവും പ്രധാനപെട്ട കാർ എന്നു പറയുന്നത് eC3 ആണ്. ഇത് സാധാരണ C3 ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിർമ്മിച്ച പൂർണ്ണ ഇലക്ട്രിക് മോഡലാണ്. ഇപ്പോൾ മിനുക്കിയ അപ്ഗ്രേഡുകളുമായി eC3 പരിക്ഷണയോട്ടം നടത്തി എന്ന വാർത്തയാണ് ചർച്ചയാകുന്നത്.

സിറ്റിയിൽ ദിവസേന ഉപയോഗിക്കാൻ അനുയോജ്യമായ റൈഡ് ക്വാളിറ്റിയും ലളിതമായ രൂപകൽപ്പനയും കാരണമാണ് eC3 ബജറ്റ് ഇവി സെഗ്മെൻ്റിൽ പലരുടേയും നല്ലൊരു ഓപ്ഷനായിരുന്നത്. എന്നാൽ ചെറിയ ബാറ്ററി, കുറഞ്ഞ മോട്ടോർ ശേഷി, അടിസ്ഥാനപരമായ ഫീച്ചറുകൾ എന്നീ കാര്യങ്ങളാൽ കുറച്ച് ലളിതമായ മോഡലായി പലപ്പോഴും കണക്കാക്കപ്പെട്ടിരുന്നു. മാത്രവുല്ല രാജ്യത്ത് ഇവി സെഗ്മെൻ്റിൻ്റെ മത്സരം ഉയർന്നു വരുന്ന സാഹചര്യമാണല്ലോ കാണാൻ കഴിയുന്നത്. ഇവയെല്ലാം മുൻനിർത്തി പുതിയ eC3 മോഡൽ ഇന്ത്യയിൽ ഇറക്കാനാണ് സാധ്യത.

New Citroen eC3

ബെംഗളൂരു റോഡുകളിലാണ് പുതിയ യൂറോ-സ്പെക് സിട്രണ്‍ eC3 ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയത്. ഇത് നിലവിലെ മോഡലിനേക്കാൾ കൂടുതൽ മെച്ചപ്പെടുത്തിയ രൂപകൽപ്പനയും ഫീച്ചറുകളും ഉണ്ട് എന്ന തോന്നൽ നൽകുന്നുണ്ട്. ടെസ്റ്റ് കാറിൽ ചുവന്ന നമ്പർ പ്ലേറ്റ് ഉപയോഗിച്ചിരുന്നതിനാൽ ഇത് ഒരു ഔദ്യോഗിക ടെസ്റ്റ് വാഹനമാണെന്ന് വ്യക്തമാക്കുന്നു. കൂടാതെ വാഹനത്തിന്റെ ഡിസൈൻ, വീൽ സൈസ്, ലൈറ്റ് സെറ്റപ്പുകൾ തുടങ്ങിയവ ഇന്ത്യയിൽ ലഭ്യമായ മോഡലിനേക്കാൾ കൂടുതൽ യൂറോപ്യൻ സ്റ്റൈൽ ഉളവാക്കുന്നുണ്ട്.

ചുവപ്പും കറുപ്പും ചേർന്ന ഡ്യുവൽ-ടോൺ കളർ സ്കീം വാഹനത്തിന് ഒരു ആധുനിക ലുക്ക് നൽകുന്നു. ഇത് സിട്രണിന്റെ പുതിയ ആഗോള ഡിസൈൻ ഭാഷയെ പൂര്‍ണമായി പിന്തുണക്കുന്നതാണ്. നിലവിൽ രാജ്യത്ത് വിൽക്കുന്ന eC3-യുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡൽ സുന്ദരവും സുലഭവുമായ ആകൃതിയുമായാണ് വരുന്നത്. അതിലെ എൽഇഡി ലൈറ്റ് സിഗ്നേച്ചറുകൾ, കൂടുതൽ കാഴ്ച ആകർഷിക്കുന്ന ഫ്രണ്ട് ഡിസൈൻ, മെച്ചപ്പെടുത്തിയ എയറോഡൈനാമിക്സ് എന്നിവ മോഡലിനെ കൂടുതൽ പ്രീമിയമായി തോന്നിപ്പിക്കുന്നുണ്ട്.

New Citroen eC3 Spotted Testing in India

കൂടാതെ ഇതിൽ 17 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. ഇത് കാറിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നതിന് സഹായിക്കുന്നുണ്ട്. ഇന്ത്യ-സ്പെക് eC3 ഉപയോഗിക്കുന്ന 15 ഇഞ്ച് വീലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ കൂടുതൽ പ്രീമിയം ആയൊരു അവതരണമാണ്.
അതിനൊപ്പം ബമ്പർ ഡിസൈനിനും, ടെയിൽ ലാമ്പുകൾക്കും ഒരു പുതിയ മോഡേൺ സ്റ്റൈൽ നൽകിയിട്ടുണ്ട്. പുറം കാഴ്ച്ചയെപോലെ തന്നെ ആർഷകമാണ് അകത്തെ കാഴ്ച്ചകളും.

അവയിൽ ആധുനിക ഡാഷ്‌ബോർഡ്, ഫ്ലാറ്റ്-ബോട്ടം മൾട്ടിഫങ്ഷൻ സ്റ്റിയറിംഗ് വീൽ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ. ഇതോടൊപ്പം വയർലെസ് ചാർജിംഗ്, ഓട്ടോ വൈപ്പർ, മടക്കാവുന്ന മിററുകൾ എന്നിവയും ലഭിക്കും. ചില ഉയർന്ന വകഭേദങ്ങളിൽ ADAS സവിശേഷതകളും ഉണ്ടാകാം. ഇത് ഇന്ത്യ-സ്പെക് eC3-ൽ ഇപ്പോൾ ഇല്ലാത്ത വലിയ ഒരു അപ്ഗ്രേഡാണ് എന്നതാണ് ഏറ്റവും പ്രധാനപെട്ട കാര്യം.

New Citroen eC3 Spotted Testing in India

മാത്രവുമല്ല വലിയ 44 kWh ബാറ്ററി പായ്ക്ക് ഉൾക്കൊള്ളാൻ പാകത്തിന് പ്രത്യേകം അപ്‌ഡേറ്റ് ചെയ്തതിട്ടുമുണ്ട്. ഈ വലിയ ബാറ്ററിയുടെ സഹായത്തോടെ കാറിന് 113 bhp വരെ പവർ ഉൽപ്പാദിപ്പിക്കുവാൻ കഴിയുന്നതാണ്. കൂടാതെ 320 കിലോമീറ്റർ വരെ റേഞ്ച് കൈവരിക്കുകയും ചെയ്യും. ഇതിന് 100 kW DC ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നതിനാൽ ബാറ്ററി വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും.

അതേസമയം ഇന്ത്യയിൽ ലഭ്യമായ eC3-യിൽ ഒരു ചെറിയ 29.2 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇതിന് 56 bhp പവറും 143 Nm ടോർക്കുമാണ് ഉള്ളത്. അതിനാൽ റേഞ്ചും പ്രകടനവും യൂറോ-സ്പെക് മോഡലിനേക്കാൾ കുറവാണ്. ഈ പുതുക്കിയ ആഗോള-സ്പെക് eC3 ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. വരും മാസങ്ങളിലായി കമ്പനി അതുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ വെളിപെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, December 10, 2025, 12:39 [IST]
English summary
New citroen ec3 spotted testing in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X