7.99 ലക്ഷത്തിന് 19+ കി.മീ മൈലേജുള്ള കാര്‍! ലോഞ്ച് വിലയില്‍ ഏതാനും ദിവസങ്ങള്‍ കൂടി വാങ്ങാമെന്ന് ഹോണ്ട

സബ് കോംപാക്ട് സെഗ്‌മെന്റില്‍ അടുത്ത കാലത്തായി കടുത്ത മത്സരം നടക്കുകയാണ്. സെഗ്‌മെന്റ് ലീഡേഴ്‌സ് ആയ മാരുതി സുസുക്കി ആദ്യം പുതിയ തലമുറ മോഡലുമായി എത്തി. പിന്നാലെ തന്നെ ഹോണ്ടയും തങ്ങളുടെ ചാട്ടുളിയായ അമേസിന് തലമുറമാറ്റം നല്‍കി. അടുത്തിടെ ടാറ്റ മോട്ടോര്‍സും അപ്‌ഡേറ്റുകളോടെ 2025 ടിഗോര്‍ സെഡാന്‍ വിപണിയില്‍ എത്തിച്ചു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ വിലയുടെ കാര്യത്തില്‍ വലിയ ബോധാവാന്‍മാരണെന്ന കാര്യം കമ്പനികള്‍ക്കും അറിയാം. അതുകൊണ്ട് 2024 ഡിസംബര്‍ നാലിന് പുറത്തിറക്കിയ അതേ പ്രാരംഭ വിലയില്‍ പുതിയ അമേസ് സെഡാന്‍ 2025 ജനുവരി 31 വരെ വാങ്ങാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ.

പുതിയ ഡിസയര്‍ 6.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. അതേസമയം 7.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഹോണ്ട അമേസ് വിപണിയിലെത്തിച്ചത്. എന്നിരുന്നാലും ഇത് പ്രാരംഭ വില മാത്രമായിരുന്നു. ഇത് വൈകാതെ മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹോണ്ട 2025 ജനുവരി 31 വരെ പ്രാരംഭ വില നീട്ടിയിരിക്കുകയാണ്. ഹോണ്ട അമേസ് ഫെയ്സ്ലിഫ്റ്റിന്റെ സവിശേഷതകള്‍, പവര്‍ട്രെയിന്‍, വില എന്നിവയെക്കുറിച്ച് വിശദമായി ചുവടെ നോക്കാം.

2025 honda amaze side design

V, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഹോണ്ട അമേസ് ലഭ്യമാകുന്നത്. പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക് എന്നിവയാണ് നാലാം തലമുറ ഹോണ്ട അമേസിന്റെ കളര്‍ ഓപ്ഷനുകള്‍.

ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ പുതിയ അമേസില്‍ ഹണികോമ്പ് പാറ്റേണുള്ള വലിയ ഫ്രണ്ട് ഗ്രില്ലും ഇരുവശത്തും സംയോജിത ഡിആര്‍എല്ലുകളുള്ള സ്ലീക്കര്‍ എല്‍ഇഡി ഹെഡ്ലാമ്പുകളും ഉണ്ട്. ഗ്രില്ലിന് മുകളിലുള്ള കണക്റ്റഡ് ക്രോം സ്ട്രിപ്പും നവീകരിച്ച ക്ലാംഷെല്‍ ബോണറ്റും പ്രീമിയം ടച്ച് നല്‍കുന്നു. ഫീച്ചര്‍ റിച്ചായ ക്യാബിനാണ് സെഡാനില്‍ ഹോണ്ട സജ്ജീകരിച്ചിരിക്കുന്നത്.

2025 honda amaze front view

നാലാം തലമുറ അമേസിന് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7 ഇഞ്ച് ടിഎഫ്ടി ഡ്രൈവര്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, 6 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം എന്നിവ ലഭിക്കുന്നു. പുതിയ അമേസ് 416 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നു.

സേഫ്റ്റിയുടെ കാര്യത്തിലാണെങ്കില്‍ പുതിയ സെഡാന്റെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇതിന് പുറമെ പുതിയ അമേസ് ലെവല്‍ 2 ADAS സ്യൂട്ട്, ലെയ്ന്‍വാച്ച് ക്യാമറ, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്, മള്‍ട്ടി-ആംഗിള്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD) തുടങ്ങി നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

2025 honda amaze interior

5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്റ്റെപ്പ് സിവിടി (പാഡില്‍ ഷിഫ്റ്ററുകള്‍) എന്നിവയുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഹോണ്ട അമേസ് ലഭ്യമാകുന്നത്. എഞ്ചിന്‍ 89 bhp പരമാവധി പവറും 110 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പുതിയ ഹോണ്ട അമേസ് മാനുവല്‍ പതിപ്പില്‍ ലിറ്ററിന് 18.65 കിലോമീറ്ററും സിവിടി പതിപ്പില്‍ ലിറ്ററിന് 19.46 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഡീലര്‍ഷിപ്പ് ലെവലില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 22, 2025, 10:28 [IST]
English summary
New gen honda amaze introductory price extended till 31 january 2025 all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X