ഈ പടക്കളം അടിക്കളമാകും! പുത്തൻ എസ്‌യുവി അവതരിപ്പിക്കാൻ സമയം കുറിച്ച് ഹ്യുണ്ടായി

ഒരു 5 സീറ്റർ എസ്‌യുവി വാങ്ങണമെന്ന ആഗ്രഹം മനസിൽവെച്ച് ഏത് വാങ്ങണമെന്ന കൺഫ്യൂഷനിലാണോ നിങ്ങൾ. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം അണിനിരക്കുന്ന സെഗ്മെൻ്റിൽ മിടുക്കൻമാരായ ഒരുപാട് മോഡലുകളാണ് അണിനിരക്കുന്നത്. അതിനാൽ വാങ്ങാനെത്തിയാൽ ആരായാലും വണ്ടറടിച്ച് നിൽക്കുകയേയുള്ളൂ. കൂടുതൽ ഫീച്ചറുകളും ന്യൂജെൻ ലുക്കുമുള്ള എസ്‌യുവിയാണ് നോക്കുന്നതെങ്കിൽ ഒരു കൺഫ്യൂഷനിൻ്റെയും ആവശ്യമില്ലാതെ വാങ്ങാൻ പറ്റിയ ഒരാളുണ്ട്. ആരാണെന്നല്ലേ, 2025 നവംബർ 4-ന് ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന ഹ്യുണ്ടായിയുടെ ന്യൂ-ജെൻ വെന്യുവാണ് ആ താരം.

എസ്‌യുവി പ്രേമികളെ ഒട്ടും ആശങ്കപ്പെടുത്താത്ത ഡിസൈൻ, ഇൻ്റീരിയർ, സുരക്ഷ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ന്യൂ-ജെൻ ഹ്യുണ്ടായി വെന്യു പുറത്തിറക്കാൻ പോകുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോം‌പാക്‌ട് എസ്‌യുവികളുടെ ഇടയിൽ ഒരു കരുത്തുറ്റ എതിരാളിയായി ഇവൻ മാറുമെന്നതിൽ ഒരു തർക്കവുമില്ല. ആളുകളെ ആകർഷിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് ഡിസൈൻ തന്നെയാവും.

New Gen Venue

വലിയ പാരാമെട്രിക് ഗ്രിൽ, പുതിയ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ടെയിൽഗേറ്റിലുടനീളം നീണ്ടുനിൽക്കുന്ന കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉപയോഗിച്ച് വെന്യുവിൻ്റെ എക്സ്റ്റീരിയർ പൂർണ്ണമായും പൊളിച്ചെഴുതിയിട്ടുണ്ട് കമ്പനി. ഇത് പ്രീമിയവും ഫ്യൂച്ചറിസ്റ്റിക്കുമായ ഒരു കിടിലൻ ലുക്ക് നൽകാൻ സഹായിക്കുന്നു.

വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, ക്ലാഡിംഗ്, ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റ് എന്നിവയാണ് ന്യൂജെൻ വെന്യുവിനെ വേറിട്ടുനിർത്തുന്നത്. ഇത് എസ്‌യുവിക്ക് ഒരു സ്‌പോർട്ടി ആകർഷണം നൽകുന്നുണ്ട്. ഈ ഡിസൈനുകൾ ഉൾക്കൊണ്ട ഹ്യുണ്ടായിയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവി മാരുതി ബ്രെസ, ടാറ്റ നെക്സോൺ എന്നിവയ്ക്ക് വലിയ വെല്ലുവിളി തന്നെയാവും ഉയർത്തുക.

അകത്തെ മിനുക്ക് പണികൾ പുറത്തുള്ളതിനേക്കാൾ ഗംഭീരമാണ്. ആദ്യത്തേത് ഡ്യുവൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ സജ്ജീകരണമാണ്. അതിൽ ഒന്ന് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും മറ്റൊന്ന് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നീ പിന്തുണയുള്ള ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനായും പ്രവർത്തിക്കുന്നു. കൂടാതെ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആംബിയന്റ് ലൈറ്റിംഗ്, പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ലേഔട്ട് എന്നിവയും ഉൾപ്പെടുന്നുണ്ട്.

കൂടാതെ പുതിയ ഹ്യുണ്ടായി മോഡലുകളിൽ നിന്ന് പ്രജോതിതമായി രൂപകൽപ്പന ചെയ്ത ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ ഒരു സ്‌പോർട്ടി ടച്ച് നൽകുന്നു. മാത്രവുമല്ല ആംബിയൻ്റ് ലൈറ്റിംഗ് ക്യാബിൻ്റെ പ്രീമിയം വൈബ് വർദ്ധിപ്പിക്കുന്നു. വയർലെസ് ചാർജിംഗ് പാഡ്, പനോരമിക് സൺറൂഫ്, ബോസ് സൗണ്ട് സിസ്റ്റം, ക്യാബിനിലുടനീളം മെച്ചപ്പെട്ട സ്റ്റോറേജ് സ്‌പെയ്‌സുകൾ എന്നിവയും മറ്റ് ഹൈലൈറ്റുകളാണ്.

ന്യൂ-ജെൻ വെന്യു മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഏകദേശം 17-18 കിലോമീറ്റർ/ലിറ്റർ നൽകും. അതേസമയം 1.0 ലിറ്റർ ടർബോ-പെട്രോൾ വേരിയൻ്റ് മാനുവൽ അല്ലെങ്കിൽ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ഏകദേശം 18-19 കിലോമീറ്റർ/ലിറ്ററും നൽകുണ്ട്. ഉയർന്ന മൈലേജ് ആഗ്രഹിക്കുന്നവർക്ക് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉണ്ടകുമെന്ന് പ്രതീക്ഷിക്കാം.

മറ്റ് സവിശേഷതകളെ പോലെതന്നെ മുൻഗണന നൽകുന്ന മറ്റൊന്നാണ് സുരക്ഷാസംവിധാനങ്ങൾ. മാത്രവുമല്ല ഹ്യുണ്ടായി സെഗ്‌മെൻ്റിലെ ഏറ്റവും സുരക്ഷിതമായ സബ്-4m എസ്‌യുവികളിൽ ഒന്നുകൂടിയാണ് 2025 ന്യൂ-ജെൻ വെന്യു. കരുത്തുള്ള സ്റ്റീലും യാത്രക്കാരുടെ മെച്ചപ്പെട്ട സംരക്ഷണത്തിനായി ആറ് എയർബാഗുകളും ഉപയോഗിച്ച് നിർമ്മിച്ച ശക്തമായ ബോഡി ഘടന ഈ എസ്‌യുവിയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ സുരക്ഷാ സാങ്കേതികവിദ്യകളും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. മൊത്തത്തിൽ പറഞ്ഞാൽ പുത്തൻ സവിശേഷതകളും നൂതന സാങ്കേതികവിദ്യയും അണിചേർന്ന ഒരു കിടിലൻ എസ്‌യുവി തന്നെയായിരിക്കും ന്യൂ-ജെൻ ഹ്യുണ്ടായി വെന്യു.

More from DriveSpark

Article Published On: Friday, October 10, 2025, 19:26 [IST]
English summary
New gen hyundai venue to launch in india on nov 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X