പുതിയ വെന്യു ബുക്ക് ചെയ്യാന്‍ വരട്ടേ... പഴയതും പുതിയതും തമ്മില്‍ മാറ്റുരച്ച് നോക്കാം

സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ തങ്ങളുടെ ചാട്ടുളിയായ വെന്യുവിന്റെ പുതിയ തലമുറ തലമുറ പതിപ്പ് മറനീക്കി വെളിപ്പെടുത്തിയിരിക്കുകയാണ് ഹ്യുണ്ടായി. ഇന്ത്യന്‍ വിപണിയില്‍ ദീര്‍ഘകാലമായി ഹ്യുണ്ടായി വെന്യു വില്‍പ്പനക്കെത്തുന്നുണ്ടെങ്കിലും അവസാനമായി ഫെയ്‌സ്ലിഫ്റ്റിന് വിധേയമായത് 2022ലായിരുന്നു. ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ എന്നീ എതിരാളികളുമായി പിടിച്ചുനില്‍ക്കാന്‍ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളല്ലാതെ കാറിന് സമഗ്രമായ മാറ്റം ആവശ്യമായിരുന്നു. അതിനാലാണ് 2026 വെന്യുവില്‍ എക്സ്റ്റീരിയറിലും ഇന്റീരിയറിലും വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. നിലവിലെ മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് ന്യൂജെന്‍ വെന്യു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ലേഖനത്തില്‍ 2026 വെന്യുവിനെ നമുക്ക് നിലവില്‍ വില്‍പ്പനക്കുള്ള മോഡലുമായി താരതമ്യം ചെയ്ത് നോക്കാം.

2026 വെന്യുവിന് മൊത്തത്തില്‍ ചതുരാകൃതിയിലുള്ള രൂപം ലഭിക്കുന്നു. ഇത് എസ്‌യുവിക്ക് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. മുന്‍വശത്ത് പുതിയ ഗ്രില്ലും അതിനോട് ചേര്‍ന്നുള്ള എല്‍ഇഡി ലൈറ്റ് ബാറും ഉണ്ട്. മുന്‍വശത്തെ പകുതിയില്‍ ഹൈ മൗണ്ടഡ് ക്വാഡ്-ബാരല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ഡിആര്‍എല്ലുകളും മോഡേണ്‍ ലുക്ക് നല്‍കുന്നു. ഫ്രണ്ട് ബമ്പറിലെ സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ ഇപ്പോള്‍ വലുതാണ്.

new gen hyundai venue

ഹൊറിസോണ്ടല്‍ ഗ്രില്ലിനൊപ്പം ഇരുവശത്തും രണ്ട് വെര്‍ട്ടിക്കല്‍ ഗ്രില്ലുകളും ഇവയ്ക്കുണ്ട്. ബോണറ്റില്‍ മസ്‌കുലര്‍ ലൈനുകളും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ച് ക്ലാഡിംഗുകളും കാണാം. പുതിയ വെന്യുവില്‍ സൈഡ് പ്രൊഫൈലിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന റൂഫ് റെയിലുകള്‍, പുത്തന്‍ ഡിസൈനിലുള്ള വിന്‍ഡോകള്‍, പുതുക്കിയ റിയര്‍ ഡോറുകള്‍, വലിയ സി-പില്ലറിന് പകരം പുതിയ ക്വാര്‍ട്ടര്‍ ഗ്ലാസ് പാനല്‍ എന്നിവ 2026 വെന്യുവിന്റെ സവിശേഷതകളാണ്.

ഫ്രണ്ട് സ്‌കിഡ് പ്ലേറ്റുകളിലെ വെര്‍ട്ടിക്കല്‍ ബ്ലാക്ക് ഹൈലൈറ്റുകള്‍ റിയര്‍ ബമ്പറുകളിലും കാണാം. ടെയില്‍ ലൈറ്റുകള്‍ മുമ്പത്തെ പോലെ കണക്ടഡ് ആണെങ്കിലും പുതിയ വെന്യുവില്‍ 'VENUE' എന്ന് എഴുതിയ കറുത്ത കണക്റ്റിംഗ് പാനല്‍ ഉണ്ട്. സൈഡ് മിററുകളില്‍ ക്യാമറകളുള്ളതിനാല്‍ 360-ഡിഗ്രി ക്യാമറയും ലെവല്‍-2 ADAS ഫീച്ചറുകളും ലഭ്യമാണ്. കൂടാതെ, വീലുകള്‍ക്കും പുതിയ രൂപകല്‍പ്പന നല്‍കിയിട്ടുണ്ട്.പുതിയ വെന്യുവിന്റെ ഇന്റീരിയര്‍ പൂര്‍ണമായി നവീകരിച്ചിട്ടുണ്ട്.

hyundai venue

എക്സ്റ്റീരിയറിലേതുപോലെ, വൃത്താകൃതിയിലുള്ള ഡിസൈനുകള്‍ക്ക് പകരം ഷാര്‍പ്പ് ലൈനുകള്‍ ക്യാബിനില്‍ ഉടനീളം കാണാം. ഫ്‌ലാറ്റ് ഡാഷ്ബോര്‍ഡില്‍ ഒരു സബ്വൂഫറും ഘടിപ്പിച്ചിട്ടുണ്ട്. ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്തിന് ആകര്‍ഷകമായ ഫിനിഷാണുള്ളത്. മെച്ചപ്പെട്ട ആംബിയന്റ് ലൈറ്റിംഗും ഇതിലുണ്ട്. എസി കണ്‍ട്രോളുകള്‍ ഇപ്പോള്‍ വൃത്താകൃതിയില്‍ അല്ലാതെ സിംഗിള്‍-സോണ്‍ ഡിസൈനിലാണ്. പുതിയ ഹ്യുണ്ടായിയുടെ ക്വാഡ് ഡോട്ട് ലോഗോയോടുകൂടിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ഇതില്‍ വരുന്നത്.

2026 വെന്യുവിന്റെ പ്രധാന ആകര്‍ഷണം പുതിയ 12.3 ഇഞ്ച് കര്‍വ്ഡ് ഡ്യുവല്‍ സ്‌ക്രീനുകളാണ് ഉള്ളത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മെച്ചപ്പെട്ട ടെലിമാറ്റിക്‌സ് സ്യൂട്ട് എന്നിവയ്ക്കുള്ള പിന്തുണയോടെ ആധുനിക കണക്റ്റിവിറ്റി അനുഭവം ഇത് സമ്മാനിക്കുന്നു. ഓട്ടോ-ഡിമ്മിംഗ് സൗകര്യമുള്ള റിയര്‍വ്യൂ മിറര്‍, ഫ്രണ്ട്-റിയര്‍ സീറ്റ് യാത്രക്കാര്‍ക്കുള്ള സെന്റര്‍ ആംറെസ്റ്റുകള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയും ഈ മോഡലിലുണ്ട്.

new gen hyundai venue interior

ബോസ് സൗണ്ട് സിസ്റ്റം, റിയര്‍ സണ്‍ഷേഡ് കവര്‍, പുതിയ ഡ്യുവല്‍-ടോണ്‍ അപ്ഹോള്‍സ്റ്ററി എന്നിവ സാങ്കേതികവും ആധുനികവുമായ ആകര്‍ഷണം നല്‍കുന്നു. നിലവിലെ വെന്യുവില്‍ നിന്ന് മോഡേണ്‍ ആക്കുന്ന നിരവധി സവിശേഷതകള്‍ പുതിയ വെന്യുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026 വെന്യു HX2, HX4, HX5, HX6, HX6T, HX7, HX8, HX10 എന്നീ ട്രിം ലെവലുകളില്‍ വാങ്ങാം. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25000 ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. നവംബര്‍ നാലിന് വില പ്രഖ്യാപിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 25, 2025, 13:06 [IST]
English summary
New gen hyundai venue vs old venue features compared in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X