'പാവങ്ങളുടെ ഡിഫെന്‍ഡര്‍' ഇങ്ങെത്താറായി! ഏതാനും ദിവസം കൂടി കാത്തിരുന്നാൽ മതി, മഹീന്ദ്ര കുതിക്കും

ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒന്നിലേറെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇതില്‍ പലതും വ്യത്യസ്ത അവസരങ്ങളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. മഹീന്ദ്ര എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ അതായത് ഓഗസ്റ്റ് 15-ന് പുതിയ ഉല്‍പ്പന്നങ്ങളും കണ്‍സെപ്റ്റ് മോഡലുകളും പരിചയപ്പെടുത്താറുണ്ട്. ഈ വര്‍ഷം നടക്കുന്ന ഇവന്റില്‍ വെച്ച് മഹീന്ദ്ര പുറത്തിറക്കാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നായിരിക്കും പുതുതലമുറ ബൊലേറോ. ഇന്ത്യന്‍ വാഹന വിപണിയില്‍ 20 വര്‍ഷത്തിലേറെയായി നിറഞ്ഞുനില്‍ക്കുന്ന വാഹനമാണ് മഹീന്ദ്ര ബൊലേറോ.

ഈ കാലയളവില്‍ കാര്യമായ മാറ്റങ്ങള്‍ ഇതിന് സംഭവിച്ചിട്ടില്ല. ലോഞ്ചിന് മുന്നോടിയായി പുതിയ ബൊലേറോയുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ രീതിയില്‍ മറച്ചിരിക്കുന്ന നിലയിലാണ് ടെസ്റ്റിംഗ്. മഹീന്ദ്ര ഥാര്‍ സ്‌പോര്‍ട്‌സ് എന്നൊരു പേര് പുത്തന്‍ മോഡലിന് നല്‍കാനും മഹീന്ദ്ര ആലോചിക്കുന്നുണ്ട്. പുത്തന്‍ കാറില്‍ നമുക്ക് പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

new-gen mahindra bolero

Note: This is an AI generated image

ഡിസൈന്‍: അതിന്റെ കരുത്തുറ്റ റോഡ് പ്രെസന്‍സ് നിലനിര്‍ത്തുന്ന തരത്തിലാണ് പുതിയ മഹീന്ദ്ര ബൊലേറോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന് സ്‌ക്വയര്‍ഡ്-ഓഫ് ബോഡി പാനലുകളും അപ്‌റൈറ്റ് സ്റ്റാന്‍സും ഉണ്ടായിരിക്കുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിനെ ഓര്‍മ്മിപ്പിക്കുന്നു. ഈ ഡിസൈന്‍ ഇന്ത്യന്‍ റോഡുകളില്‍ ബൊലേറോ വീണ്ടും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.

പുതിയ മോഡലില്‍ ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ പ്രതീക്ഷിക്കാം. XUV700 എസ്‌യുവിയില്‍ മോട്ടോറൈസ്ഡ് ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളാണ് മഹീന്ദ്ര നല്‍കിയിരിക്കുന്നത്. ഇത് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്. എന്നിരുന്നാലും ചെലവ് കുറയ്ക്കുന്നതിനായി പുതിയ തലമുറ ബൊലേറോയില്‍ മഹീന്ദ്ര മാനുവല്‍ ഹാന്‍ഡിലുകള്‍ നല്‍കാനാണ് സാധ്യത. ഏതായാലും ഇത് കാറിന് മാറ്റ് കൂട്ടും.

ഫീച്ചറും ടെക്‌നോളജിയും: കമ്പനിയുടെ ഏറ്റവും പുതിയ ഹിറ്റ് മോഡല്‍ ആയ ഥാര്‍ റോക്‌സില്‍ സജ്ജീകരിച്ച നിരവധി ഫീച്ചറും ടെക്‌നോളജിയും പുതിയ ബൊലേറോയില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍-2 ADAS, പ്രീമിയം സൗണ്ട് സിസ്റ്റം, വലിയ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടാകും. യാത്ര കൂടുതല്‍ മികച്ചതാക്കാന്‍ ഇത് സഹായിക്കും.

പുതിയ ബൊലേറോയുടെ ഇന്റീരിയറിലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയില്‍ നിന്നുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇതില്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ ചിലവ് കുറയ്ക്കുന്നതിനും ഡാഷ്‌ബോര്‍ഡിന് ഒരു ആധുനിക രൂപം നല്‍കുന്നതിനും ഇത് സഹായിക്കും. ഇന്നത്തെ കാലത്തെ ഉപഭോക്താക്കള്‍ പ്രായോഗികതയില്‍ മാത്രമല്ല കംഫര്‍ട്ടിനും കൂടി പ്രാധാന്യം നല്‍കുന്നതിനാല്‍ ബൊലേറോയില്‍ ഈ മാറ്റം അനിവാര്യമാണ്.

ഇന്‍ഡിപെന്‍ഡന്റ് റിയര്‍ സസ്‌പെന്‍ഷന്‍: വരാനിരിക്കുന്ന പുതിയ ബൊലേറോക്ക് പുതിയ മോണോകോക്ക് ഷാസി ലഭിക്കുമെന്ന് പറയപ്പെടുന്നുണ്ട്. അതുപോലെ, സ്‌പൈ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ച് പുതിയ മഹീന്ദ്ര ബൊലേറോയില്‍ ഇന്‍ഡിപെന്‍ഡന്റ് റിയര്‍ സസ്‌പെന്‍ഷന്‍ ഫീച്ചര്‍ ചെയ്യും. അതിനാല്‍, ഈ മോഡലിന് മികച്ച ഹാന്‍ഡിംഗ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

പവര്‍ട്രെയിന്‍: പുതിയ തലമുറ മഹീന്ദ്ര ബൊലേറോ വികസിപ്പിക്കാന്‍ മഹീന്ദ്ര ഇത്രയും സമയമെടുത്ത സ്ഥിതിക്ക് നിലവിലുള്ള പവര്‍ട്രെയിനുകളുടെ ഹൈബ്രിഡ് പതിപ്പ് അരങ്ങേറിയാലും അത്ഭുതപ്പെടാനില്ല. ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കിയതാണ്. ഈ മാറ്റങ്ങള്‍ അത്യന്തം മത്സരം നിറഞ്ഞ വിപണിയില്‍ തങ്ങളുടെ മോഡലുകളെ അപ്‌ഡേറ്റഡ് ആയി നിലനിര്‍ത്താനുള്ള മഹീന്ദ്രയുടെ ശ്രമങ്ങളെയാണ് എടുത്തുകാണിക്കുന്നത്.

പുതിയ സാങ്കേതികവിദ്യകള്‍ ചേര്‍ത്തുകൊണ്ട്, പഴയ ഉപഭോക്താക്കളെയും പുതിയ ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നു. ഗ്രാമീണ മേഖലയില്‍ ബൊലേറോയുടെ സ്വീകാര്യതയും 'ഥാര്‍' എന്ന പേരിനുള്ള ഫാന്‍ബേസും പരിഗണിച്ച് ഈ പുതിയ മോഡലിന് 'ഥാര്‍ സ്‌പോര്‍ട്‌സ്' എന്ന പേര് നല്‍കാനാണ് സാധ്യത. ഏതായാലും ലോഞ്ച് അടുക്കുന്ന മുറയ്ക്ക് മഹീന്ദ്ര പുതിയ കാറിന്റെ വിശദാംശങ്ങള്‍ ഓരോന്നായി പുറത്തുവിടും.

More from DriveSpark

Article Published On: Monday, July 21, 2025, 15:28 [IST]
English summary
New gen mahindra bolero may launch on august 15 here is what we expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X