ഹേയ് സവാരി ഗിരി ഗിരി... ലാൻഡ് ക്രൂയിസർ പ്രാഡോ ആദ്യമായി ക്യാമറക്കണ്ണിൽ കുടുങ്ങി
ഓഫ്റോഡർ പ്രേമികളുടെ ഇഷ്ടവാഹനമാണ് ലാൻഡ് ക്രൂയിസർ പ്രാഡോ. നിലവിൽ മിഡിൽ ഈസ്റ്റ്, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രാഡോ എസ്‌യുവി വിൽപ്പനയിലുണ്ട്. 2025 ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിൽ പ്രാഡോ ടൊയോട്ട അവതരിപ്പിച്ചിരുന്നില്ല. ലാൻഡ് ക്രൂയിസർ 300 ലഭ്യമല്ലാത്ത വടക്കേ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ വിപണികളിൽ ടൊയോട്ടയുടെ മുൻനിര ഉൽപ്പന്നം കൂടിയാണ് പ്രാഡോ. മെച്ചപ്പെട്ട ഓൺ-ഓഫ്-റോഡ് യാത്രയായിരിക്കും ലാൻഡ് ക്രൂയിസർ പ്രാഡോയിൽ ടൊയോട്ട ഒരുക്കുക. ലാഡർ ഫ്രെയിം ആർക്കിടെക്ചറിലാണ് നിർമാണമെങ്കിലും ഷാസി അതിൻ്റെ മുൻഗാമിയേക്കാൾ 50 ശതമാനം കൂടുതൽ കർക്കശമാണെന്ന് കമ്പനി പറയപ്പെടുന്നു.
മുഴുവൻ ബോഡി-ഓൺ-ഫ്രെയിം അസംബ്ലിയും ഏകദേശം 30 ശതമാനം കടുപ്പമേറിയതാണെന്നതിൽ ആളൊരു വില്ലാളിവീരനായിരിക്കും. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളിലേക്ക് നോക്കിയാൽ വാഹനം എങ്ങോട്ടോ കയറ്റി അയക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങളാണ്. വാഹനത്തിൻ്റെ എക്സ്റ്റീരിയറും ഇൻ്റീരിയറും വളരെ കൃത്യമായി തന്നെ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

J250 അതിൻ്റെ മുൻഗാമിയേക്കാൾ അൽപ്പം വലുതാണ്. മാത്രമല്ല ഇത് കൂടുതൽ ഇടമുള്ളതുമാണെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് മൊത്തത്തിൽ 4,920 മില്ലീമീറ്റർ നീളവും 1,870 മില്ലീമീറ്റർ ഉയരവും 2,850 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. കൂടുതൽ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന ഇന്റീരിയറും കിടിലമാണെന്ന് ചിത്രങ്ങളിൽ നിന്ന് മനസിലാകും. വലിപ്പം കൂടിയതിനാൽ മൂന്നുവരിയിലും ഗംഭീര സ്പേസാവും ഉണ്ടാവുക എന്നതിനാൽ 7 പേർക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റും.
മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്ലഷ് ലെതർ അപ്‌ഹോൾസ്റ്ററി, പുതിയ തലമുറ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോട് കൂടിയ ഒരു റാപറൗണ്ട് ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവയെല്ലാം യാത്രകളെ ആഡംബരമാക്കാൻ ഇന്റീരിയറിൽ നൽകുന്നുണ്ട്. പുതിയ പ്രാഡോയുടെ സവിശേഷതകളാൽ സമ്പന്നമായ അകത്തളവും സാങ്കേതികവിദ്യകളും ലാൻഡ് റോവർ ഡിഫൻഡറിനോട് ഏറ്റുമുട്ടാൻ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയെ സഹായിക്കും.

221 മില്ലീമീറ്ററുള്ള ഗ്രൗണ്ട് ക്ലിയറൻസും എവിടെയും പോവാനുള്ള എസ്‌യുവിയുടെ കഴിവിനെയാണ് എടുത്തുകാണിക്കുന്നത്. അതോടൊപ്പം തന്നെ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയിൽ വർധിച്ച വീൽ ആർട്ടിക്യുലേഷൻ, നവീകരിച്ച മൾട്ടി-ടെറൈൻ മോണിറ്റർ ഇൻ്റർഫേസ്, ഓഫ്-റോഡ് ഡ്രൈവിംഗ് മോഡുകളുടെ മെച്ചപ്പെടുത്തലുകൾ എന്നിവ ഉൾക്കൊള്ളുന്ന കിടിലൻ ഓൾ-ടെറൈൻ ശേഷിയും പ്രാഡോയുടെ സവിശേഷതയാണെന്നും ടൊയോട്ട പറയുന്നു.
വെല്ലുവിളി നിറഞ്ഞ ഓഫ്-റോഡ് സാഹചര്യങ്ങളിൽ പരമാവധി വീൽ ആർട്ടിക്കുലേഷൻ അനുവദിക്കുന്നതിന് ഡാഷ്‌ബോർഡിലെ ഒരു സ്വിച്ച് വഴി ഡിസ്‌എൻഗേജ് ചെയ്യാവുന്ന ഫ്രണ്ട് ആൻ്റി-റോൾ ബാറും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഫോർച്യൂണർ എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിനിലാണ് പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് തുടിപ്പേകാനായി എത്തുക.

8-സ്പീഡ് ഓട്ടോമാറ്റിക്കിൽ ഘടിപ്പിച്ച ഈ എഞ്ചിന് 2025-ഓടെ 48V MHEV മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും. LC300 പോലെ തന്നെ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയും ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) ആവും അവതരിപ്പിക്കുക. ലാൻഡ് ക്രൂയിസർ LC300 എസ്‌യുവിക്ക് താഴെയാവും പുതിയ തലമുറ പ്രാഡോയുടെ ഇന്ത്യയിലെ സ്ഥാനം. എന്തായാലും ഈ വർഷം പകുതിയോടെ വാഹനം ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








