ഈ രണ്ട് കാറുകള്‍ക്കും ഇനി 'മാരക' മൈലേജ് ആയിരിക്കും! മാരുതിയുടെ തന്ത്രം വേറെ രീതിയില്‍ പയറ്റി ഹോണ്ട

ഇന്നും സെഞ്ച്വറി തൊട്ട് നില്‍ക്കുന്ന പെട്രോള്‍ വില കാരണം പൊറുതിമുട്ടിയിരിക്കുകയാണ് സാധാരണ ജനങ്ങള്‍. ജനങ്ങളുടെ അവസ്ഥ തിരിച്ചറിയേണ്ട സര്‍ക്കാറുകള്‍ തന്നെ ഓരോ നികുതിയും കൂട്ടിക്കൊണ്ടിരിക്കുന്നതിനാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് വന്നാല്‍ പോലും അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാറില്ല. ഉയര്‍ന്ന പെട്രോള്‍ വിലയില്‍ നിന്ന് രക്ഷനേടാന്‍ ബദല്‍ ഇന്ധനങ്ങളിലേക്ക് മാറുന്ന ഒത്തിരി പേരുണ്ട്. ഇവികള്‍ കൂടാതെ കംപ്രസ്ഡ് നാചുറല്‍ ഗ്യാസില്‍ (സിഎന്‍ജി) പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് അടുത്ത കാലത്തായി ഇന്ത്യയില്‍ ഡിമാന്‍ഡ് കൂടിയത് ഇതിന് തെളിവാണ്. സിഎന്‍ജിക്ക് വില കുറവാണെന്ന് മാത്രമല്ല പെട്രോള്‍, ഡീസല്‍ എന്നിവയെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദം കൂടിയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 2025 സാമ്പത്തിക വര്‍ഷം വിറ്റ മൂന്നില്‍ ഒന്ന് കാറുകള്‍ സിഎന്‍ജി ആയിരുന്നു. മാരുതിയെ പോലെ തന്നെ ടാറ്റ മോട്ടോര്‍സും ഹ്യുണ്ടായിയും ഈ സെഗ്‌മെന്റില്‍ നന്നായി ചൂതാട്ടം നടത്തുന്നുണ്ട്. ഇരുകമ്പനികളും അവരുടെ തെരഞ്ഞെടുത്ത മോഡലുകള്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി ഓഫര്‍ ചെയ്യുന്നു. ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന പെട്രോള്‍ വിലയെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരായ ആളുകളെ തങ്ങളുടെ ഷോറൂമിലേക്ക് മാടിവിളിക്കുകയാണ് ഹോണ്ട.

honda amaze cng retrofit kits

ജാപ്പനീസ് ബ്രാന്‍ഡ് ഇപ്പോള്‍ തങ്ങളുടെ രണ്ട് ജനപ്രിയ കാറുകളായ അമേസ്, എലിവേറ്റ് എസ്‌യുവി എന്നിവയ്ക്കായി സിഎന്‍ജി റിട്രോഫിറ്റ് കിറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇവ സര്‍ക്കാര്‍ അംഗീകൃത കിറ്റുകളാണ്. ഇതുവരെ പെട്രോള്‍ എഞ്ചിന്‍ കാറുകള്‍ മാത്രമേ ഹോണ്ട വിറ്റിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ സിഎന്‍ജി കാറുകള്‍ക്കുള്ള ഡിമാന്‍ഡ് മനസ്സിലാക്കിയാകണം ഹോണ്ട പുത്തന്‍ ഇന്ധന ഓപ്ഷന്‍ കൊണ്ടുവന്നത്.

റെട്രോഫിറ്റ് കിറ്റുകള്‍ എന്ന് പറയുമ്പോള്‍ ഇത് ഫാക്ടറിയില്‍ നിന്ന് ഘടിപ്പിച്ച് വരുന്നവയായിരിക്കില്ല. വാഹനത്തില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പകരം ഇത് ഡീലര്‍ഷിപ്പില്‍ നിന്നായിരിക്കും ഇത് വാഹനത്തില്‍ സ്ഥാപിക്കുക. അങ്ങിനെ എല്ലാ ഡീലര്‍ഷിപ്പുകള്‍ക്കും സിഎന്‍ജി കിറ്റ് ഫിറ്റ്‌മെന്റിന് അനുവാദം ഉണ്ടായിരിക്കില്ല. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാളേഷന്‍ ജോലികള്‍ ചെയ്യുക. റെട്രോഫിറ്റ് സിഎന്‍ജി കിറ്റുകളുമായി വരുന്ന അമേസിന്റെയും എലിവേറ്റിന്റെയും ഇന്ധനക്ഷമത കണക്കുകളും വിലയും ഹോണ്ട പുറത്തുവിട്ടിട്ടില്ല.

honda elevate cng retrofit kits

പൊതുവെ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് പെട്രോള്‍ കാറുകളേക്കാള്‍ ഏകദേശം 25 ശതമാനത്തിന് മുകളില്‍ ഇന്ധനക്ഷമത കൂടുതല്‍ ലഭിക്കാറുണ്ട്. നിലവില്‍ ഹോണ്ട അമേസ് സബ് കോംപാക്ട് സെഡാന്റെ മൈലേജ് ലിറ്ററിന് 18.65 കിലോമീറ്റര്‍ മുതല്‍ 19.46 കിലോമീറ്റര്‍ വരെയാണ്. എലിവേറ്റ് എസ്‌യുവിക്കാണെങ്കില്‍ ലിറ്ററിന് 16.92 കിലോമീറ്റര്‍ വരെ മൈലേജുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ കണക്കുകള്‍ ഏതായാലും നല്ല നിലയില്‍ കൂടും.

ഹോണ്ട കാറുകളില്‍ റെട്രോഫിറ്റ് സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ എങ്ങിനെ ആയിരിക്കുമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയം ഉണ്ടാകും. സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാഹന രജിസ്‌ട്രേഷന്‍ അല്‍പ്പം സങ്കീര്‍ണമായേക്കാം എന്ന് ആദ്യമേ പറയട്ടെ. ഈ വാഹനം നിങ്ങള്‍ ആദ്യം ഒരു പെട്രോള്‍ വാഹനമായി രജിസ്റ്റര്‍ ചെയ്യണം.

പിന്നീട് അത് പെട്രോള്‍+സിഎന്‍ജി ആയി രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. വാറണ്ടിക്കായി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന കമ്പനി നല്‍കുന്ന പ്രധാന രേഖകള്‍ സൂക്ഷിക്കുകയും വേണം. നിലവില്‍ അമേസിനും എലിവേറ്റിനും മാത്രമാണ് കമ്പനി ഈ സൗകര്യം ഒരുക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ജനപ്രിയ സെഡാന്‍ മോഡലായ സിറ്റിയിലും റെട്രോഫിറ്റ് സിഎന്‍ജി കിറ്റ് നല്‍കുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഡീസല്‍ മോഡലുകളുടെ ജനപ്രീതി ഇടിഞ്ഞ സമയത്ത് പരിസ്ഥിതി സൗഹൃദവും വിശ്വസനീയവും പോക്കറ്റ്-ഫ്രണ്ട്‌ലിയുമായ ഓപ്ഷനായി സിഎന്‍ജി ഉയര്‍ന്നുവന്നിട്ടുണ്ട്. സിഎന്‍ജി ഓപ്ഷന്‍ കൂടി ലഭിച്ചതിനാല്‍ അമേസും എലിവേറ്റും തേടി കൂടുതല്‍ പേര്‍ ഇനി ഷോറൂമില്‍ എത്തിയേക്കും. ഏതായാലും ഈ കാറുകളുടെ വിലയും വൈകാതെ അറിയാൻ പറ്റും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 17, 2025, 10:30 [IST]
English summary
New honda amaze and elevate offering with retrofit cng kits details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X