കുറഞ്ഞ പൈസക്ക് ഇത്രയധികം സൗകര്യങ്ങളോ! ബഹളങ്ങളില്ലാതെ പുത്തന്‍ കാര്‍ പുറത്തിറക്കി ഹോണ്ട

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഹോണ്ട. നിരവധി ഐക്കണിക് കാറുകള്‍ ഇന്ത്യക്ക് സമ്മാനിച്ച ഹോണ്ടയുടെ നിലവിലെ സ്ഥിതി അത്ര ആശാവഹമല്ല. നിലവില്‍ സിറ്റി, അമേസ്, എലിവേറ്റ് എന്നിങ്ങനെ മൂന്ന് കാര്‍ മോഡലുകളാണ് ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. എന്നാല്‍ ഈ മോഡലുകള്‍ക്ക് ഒന്നും ഷോറൂമില്‍ തിരക്കുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഇക്കാരണത്താല്‍, വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തുന്നു. ലിമിറ്റഡ് വേരിയന്റും അപെക്‌സ് വേരിയന്റും ഇതിന്റെ ഭാഗമാണ്. ഇപ്പോള്‍ ജാപ്പനീസ് ബ്രാന്‍ഡ് ജനപ്രിയ മിഡ്‌സൈസ് സെഡാനായ സിറ്റിയുടെ അപെക്‌സ് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ വിശേഷങ്ങള്‍ നോക്കാം.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സെഡാനുകളിലൊന്നാണ് സിറ്റി. പതിറ്റാണ്ടുകളായി സിറ്റി സെഡാന്‍ പ്രേമികളായ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ കമ്പനി ഇപ്പോള്‍ അതിന്റെ അപെക്‌സ് പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. നേരത്തെ എലിവേറ്റ് എസ്‌യുവിയുടെ അപെക്‌സ് പതിപ്പ് ഹോണ്ട പുറത്തിറക്കിയിരുന്നു. 'പ്രീമിയം പാക്കേജ് എന്‍ഹാന്‍സ്മെന്റ്' എന്നാണ് ഹോണ്ട അപെക്സ് എഡിഷനെ വിശേഷിപ്പിക്കുന്നത്.

honda city apex edition

ഈ പ്രത്യേക പതിപ്പില്‍ പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുകയോ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ സൂക്ഷ്മമായ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും അനുബന്ധ മെച്ചപ്പെടുത്തലുകള്‍ വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സിറ്റി V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ സിറ്റിയുടെ അപെക്‌സ് പതിപ്പ് V, VX ട്രിം ലെവലുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഹോണ്ട സിറ്റി V MT അപെക്സ് എഡിഷന്റെ വില 13,30,000 രൂപയാണ്. ഇതേ വേരിയന്റിന്റെ അപെക്‌സ് എഡിഷന്‍ സിവിടി ഗിയര്‍ബോക്‌സിനൊപ്പം 14,55,000 രൂപയ്ക്ക് വാങ്ങാം. VT മാനുവലിന്റെ വില 14,37,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം VX സിവിടി 15,62,000 രൂപയ്ക്ക് ലഭിക്കും. എക്‌സ്‌ഷോറൂം വിലകളാണിത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ 25,000 രൂപയാണ് അപെക്‌സ് പതിപ്പിന് അധികമായി മുടക്കേണ്ടത്.

honda city apex edition emblem

പ്രീമിയത്തെ ന്യായീകരിക്കുന്നതിന് വിഷ്വല്‍, ഇന്റീരിയര്‍ മെച്ചപ്പെടുത്തലുകള്‍ ഇത് അവതരിപ്പിക്കുന്നു. പരിമിതമായ യൂണിറ്റുകളില്‍ മാത്രമേ വില്‍ക്കൂ എന്നതിനാല്‍ തന്നെ ഹോണ്ട സിറ്റി അപെക്‌സ് എഡിഷന്‍ ബ്രാന്‍ഡില്‍ നിന്നുള്ള സവിശേഷവും ആകര്‍ഷകവുമായ ഒരു ഓഫറായി മാറുന്നു. അപെക്‌സ് എഡിഷന്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. V, VX ട്രിമ്മുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന എല്ലാ കളര്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.

സ്റ്റാന്‍ഡേര്‍ഡ് V, VX ട്രിമ്മുകളെ അപേക്ഷിച്ച് ഇതിന് എന്താണ് മാറ്റമെന്ന് ചോദിച്ചാല്‍ സിറ്റി അപെക്‌സ് എഡിഷനില്‍ കുറച്ച് കൂടുതല്‍ മൊഞ്ചാക്കിയിട്ടുണ്ട്. ആഡംബരപൂര്‍ണമായ ബീജ് നിറത്തിലുള്ള ഇന്റീരിയറുകള്‍, പ്രീമിയം ലെതറെറ്റ് ഇന്‍സ്ട്രുമെന്റ് പാനല്‍, ലെതറെറ്റ് കണ്‍സോള്‍ ഗാര്‍ണിഷ്, പ്രീമിയം ലെതറെറ്റ് ഡോര്‍ പാഡിംഗ് എന്നിവയാണ് സിറ്റി അപെക്‌സ് എഡിഷന്റെ സവിശേഷതകള്‍.

honda city apex edition interior

ഈ പ്രീമിയം ഘടകങ്ങള്‍ക്ക് പുറമേ, ഇന്‍സ്ട്രുമെന്റ് പാനലിലും ഡോര്‍ പോക്കറ്റുകളിലും ഒരു റിഥമിക് ആംബിയന്റ് ലൈറ്റ് സിസ്റ്റവും സിറ്റി അപെക്‌സ് എഡിഷന്റെ സവിശേഷതയാണ്. നിങ്ങള്‍ക്ക് ഈ സിസ്റ്റം 7 നിറങ്ങളില്‍ വാങ്ങാന്‍ കഴിയും. അപെക്‌സ് എഡിഷന്റെ എക്‌സ്‌ക്ലൂസീവ് സീറ്റ് കവറുകളും കുഷ്യനുകളും, ഫെന്‍ഡറിലെയും ട്രങ്കിലെയും അപെക്‌സ് എഡിഷന്‍ ബാഡ്ജിംഗും അതിനെ സവിശേഷമാക്കുന്നു.

പരിചിതമായ 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ VTEC പെട്രോള്‍ എഞ്ചിനാണ് സിറ്റിക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 121 PS പവറും 145 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ ഉള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, കണക്റ്റഡ് കാര്‍ ടെക്നോളജി തുടങ്ങിയ ഫീച്ചറുകള്‍ ഹോണ്ട സിറ്റിയില്‍ വരുന്നു.

6 വരെ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ചൈല്‍ഡ് സീറ്റുകള്‍ക്കുള്ള ISOFIX മൗണ്ടുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ADAS ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ്, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്്, സ്‌കോഡ സ്ലാവിയ തുടങ്ങിയ സെഡാനുകളോടാണ് ഹോണ്ട സിറ്റി മത്സരിക്കുന്നത്. കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ സിറ്റി അപെക്‌സ് എഡിഷനെ എക്സ്‌ക്ലൂസീവ് ആക്കി മാറ്റുന്നുവെങ്കിലും ഇതില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത് സിറ്റിയെ സംബന്ധിച്ച് ഒരു ഗെയിം ചേഞ്ചര്‍ ആയേക്കണമെന്നില്ല. എന്നിരുന്നാലും അതുല്യമായ സ്‌റ്റൈലിംഗിനോട് താല്‍പ്പര്യമുള്ള ഉപഭോക്താക്കളെ തീര്‍ച്ചയായും ഈ ലിമിറ്റഡ് എഡിഷന്‍ ആകര്‍ഷിക്കും.

More from DriveSpark

Article Published On: Saturday, February 1, 2025, 12:26 [IST]
English summary
New honda city apex edition launched in india prices starts from rs 13 30 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X