അങ്കത്തിന് കച്ച മുറുക്കി കിയ; കാരൻസും ക്ലാവിസും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയണ്ടേ
7 സീറ്റർ സെഗ്മെൻ്റിൽ ഇന്നോവയോട് മുട്ടിയിട്ടും കാര്യമില്ല എന്ന് അറിയാമെങ്കിലും ഏതൊരു ബ്രാൻഡിൻ്റേയും സ്വപ്നമാണ് ടൊയോട്ട ഇന്നോവയുടെ വിൽപ്പന കുറയ്ക്കാൻ പറ്റുന്ന മോഡൽ അവതരിപ്പിക്കുക എന്നത്. എന്തായാലും കിയ തങ്ങളുടെ കിയ കാരൻസ് എന്ന എംപിവിയുടെ പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് കാരെൻസിന്റെ മുഖംമിനുക്കിയ മോഡൽ നിരത്തിലേക്ക് എത്തിയിരിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കാരെൻസ് ക്ലാവിസ് എന്ന പുതിയ പേരും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, പുതിയ കിയ കാരൻസ് ക്ലാവിസ് നിലവിൽ വിൽപ്പനയിലുള്ള കാരെൻസിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
പുതിയ കാരൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ വേരിയന്റുകളിൽ ലഭ്യമാവുമെന്നാണ് കിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളും മോഡലിന് ഉണ്ടാവും.

6,7 സീറ്റർ ഓപ്ഷനുകളും കാരെൻസ് സ്വന്തമാക്കാനാവുക. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുവിഒ കണക്ട്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയർലെസ് ചാർജർ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പേൻ സൺറൂഫ്, റൂഫ് മൗണ്ടഡ് റിയർ എസി വെന്റുകൾ, ഡ്രൈവ് മോഡുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയൊക്കെയായിരുന്നു പഴയ കിയ കാരൻസിലെ പ്രധാന ഫീച്ചറുകൾ.
പുതിയ ഐവറി സിൽവർ ഗ്ലോസ് കളർ ഓപ്ഷനാണ് കിയ കാരെൻസ് ക്ലാവിസിന്റെ പ്രധാന ഹൈലൈറ്റ്. പുതുതായി ഇതിൽ എന്താണുണ്ടാവുകയെന്ന് ചോദിച്ചാൽ ആദ്യം ഡിസൈനിൽ നിന്നും തുടങ്ങേണ്ടി വരും. കിയയുടെ ആഗോള മോഡലുകളിൽ നിന്നുള്ള സ്റ്റൈലിംഗ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ കിയ കാരൻസ് ക്ലാവിസ് ഒറ്റനോട്ടത്തിൽ ആരുടേയും മനംവരുമെന്ന് ഉറപ്പാണ്.

പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, കൂടുതൽ നിവർന്നുനിൽക്കുന്ന മുൻഭാഗം എന്നിവ ഉപയോഗിച്ച് മുൻവശം കളറാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. പുതിയ സിറോസിലെയും EV9 ഇവിലും കണ്ട പുതിയ ക്ലോസ്ഡ് ഗ്രിൽ കാരെൻസിലും ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ ആംഗിൾ ടച്ചുകൾ ഉപയോഗിച്ച് ബമ്പർ റീഡിസൈൻ ചെയ്‌തിട്ടുണ്ട്.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ എന്നിവയാണ് കിയ കാരെൻസ് ക്ലാവിസിന്റെ അകത്തളത്തിലെ പുത്തൻ വിശേഷങ്ങൾ. ഓഫ്‌സെറ്റ് കിയ ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും അടിപൊളിയാണ്. രണ്ടാം നിരയിൽ വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഉള്ളതിനാൽ മൂന്നാം നിരയിലേക്ക് കടക്കുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനും ഒരുക്കിയിട്ടുണ്ട്.

സേഫ്റ്റിയിലും കിയയുടെ കാരൻസ് മൾട്ടി പർപ്പസ് വാഹനം അടിപൊളിയാണ്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബൂഷൻ (EBD) ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങള്‍ (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ്, ഓള്‍-വീല്‍ എന്നിവയാണ് കാരെൻസിലെ സുരക്ഷാ സന്നാഹങ്ങൾ.
എംപിവിയിൽ 20-ലധികം ഡ്രൈവർ അസിസ്റ്റീവ് ഫീച്ചറുകൾ കൊണ്ടുവരുന്ന ലെവൽ 2 ADAS സഹിതമാണ് കിയ കാരൻസ് ക്ലാവിസ് വരുന്നത്. അതോടൊപ്പം ആറ് എയർബാഗുകൾ, ESC, റിയർ സീറ്റ് ഒക്കുപെന്റ് അലേർട്ട്, ആകെ 18 ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്. പുതിയ കാരൻസ് ക്ലാവിസിന് കരുത്ത് പകരുന്നത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ തന്നെയാണ് എഞ്ചിൻ ഓപ്ഷനുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








