കിടിലൻ അപ്ഡേറ്റുകളുമായി 2025 മഹീന്ദ്ര ബൊലേറോ നിയോ! കണ്ടില്ല കേട്ടില്ല എന്ന് പറയരുതേ.

പുതിയ എസ്‌യുവികൾ വാങ്ങാനും അത് ഡ്രൈവ് ചെയ്യാനും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ, അല്ലെങ്കിൽ ഒരു പുതിയ എസ്‌യുവി വാങ്ങണമെന്ന് കാലങ്ങളായി ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലേഖനം നിങ്ങൾക്കുളളതാണ്. ഇന്ത്യയിലെ ഐക്കണിക് എസ്‌യുവികൾക്ക് ഒരു കരുത്തുറ്റ എതിരാളി തന്നെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. അത് മറ്റാരുമല്ല യുവത്വത്തിൻ്റെ സ്വന്തം 2025 മഹീന്ദ്ര ബൊലേറോ നിയോ ആണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനോടൊപ്പം തന്നെ പുതുക്കിയ ഡിസൈൻ, ഇൻ്റീരിയറുകൾ, സുരക്ഷ എന്നിവക്കും ബൊലേറോ നിയോ കേമനാണ്. മഹീന്ദ്ര ബൊലേറോ നിയോ ഫെയ്‌സ്‌ലിഫ്റ്റ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങൾക്കൂടി അറിഞ്ഞിരിക്കണം കേട്ടോ.

ഡിസൈൻ: പുത്തൻ സവിശേഷതകളും ഡിസൈനും നിറഞ്ഞതാണ് 2025 മഹീന്ദ്ര ബൊലേറോ നിയോ ഫെയ്‌സ്‌ലിഫ്റ്റ്. മുൻവശത്തായി പുതിയ ക്രോം-ആക്സൻ്റ് ഗ്രിൽ, റീഡിസൈൻ ചെയ്ത ബമ്പർ, 16 ഇഞ്ച് ഡാർക്ക് മെറ്റാലിക് അലോയ് വീലുകൾ എന്നിവ നൽകിയിട്ടുണ്ട്. പിൻവശത്ത് ബോഡി-കളർ സ്പെയർ വീൽ കവറും അപ്‌ഡേറ്റ് ചെയ്ത ടെയിൽഗേറ്റും അതിൻ്റെ ലുക്കിനെ ഒന്നുകൂടി മോടി കൂട്ടുന്നുണ്ട്. ഈ ഡിസൈനുകളെല്ലാം ബൊലേറോ നിയോക്ക് കൂടുതൽ പ്രീമിയം ലുക്ക് നൽകാൻ സഹായിക്കുന്നുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം.

Mahindra Bolero Neo

ഇൻ്റീരിയർ: 2025 മഹീന്ദ്ര ബൊലേറോ നിയോയുടെ ഇൻ്റീരിയർ ഡിസൈൻ കൂടുതൽ പ്രീമിയവും സുഖകരവുമായ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ക്യാബിനിലിലെ വിശേഷങ്ങൾ ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ല. ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഒപ്പം ലെതറെറ്റ് അപ്ഹോൾസ്റ്റർ, കൂടുതൽ സുഖസൗകര്യങ്ങൾക്കായി മെച്ചപ്പെട്ട സീറ്റ് കുഷ്യനിംഗ് എന്നിവയാണ് പ്രധാന ഹൈലൈറ്റ്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കൂടാതെ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകളും ഉണ്ട്. ഇൻ്റീരിയർ കളർ തീമുകളായി വരുന്ന മോച്ച ബ്രൗൺ, ലൂണാർ ഗ്രേ എന്നിവ ബൊലേറോ നിയോയുടെ ക്യാബിനെ ആധുനികവും അതേസമയം ഒരു ക്ലാസിക് ലുക്ക് നൽകുന്നു എന്നതാണ് പ്രത്യേകത.

പെർഫോമൻസ്: 2025 മഹീന്ദ്ര ബൊലേറോ നിയോയ്ക്ക് കരുത്ത് പകരുന്നത് 1.5 ലിറ്റർ mHawk100 ടർബോ-ഡീസൽ എഞ്ചിനാണ്. ഇത് ഏകദേശം 100 PS പവറും 260 Nm ടോർക്കും നൽകുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സും റിയർ-വീൽ ഡ്രൈവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൊലേറോ നിയോ ഏകദേശം 17-18 കിലോമീറ്റർ/ലിറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ദൈനംദിന ഉപയോഗം ലാഭകരമാക്കാൻ സഹായിക്കുന്നു.

സേഫ്റ്റി: 2025 മഹീന്ദ്ര ബൊലേറോ നിയോ സുരക്ഷാ സവിശേഷതകളിൽ ശക്തമായ അടിത്തറ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഒരു റിയർ പാർക്കിംഗ് ക്യാമറ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഉപകരണങ്ങളിൽ ഉൾപ്പെടുന്നു. കോർണറിംഗ് ബ്രേക്ക് കൺട്രോൾ, എഞ്ചിൻ ഇമ്മൊബിലൈസർ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം തുടങ്ങിയ അധിക സവിശേഷതകൾ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നു.

വിലയും വേരിയൻ്റുകളും: 2025 മഹീന്ദ്ര ബൊലേറോ നിയോ നാല് വേരിയൻ്റുകളിലായാണ് ലഭ്യമാകുന്നത്. N4 വേരിയൻ്റിന് 8.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. N8 വേരിയൻ്റിന് 9.29 ലക്ഷം രൂപ മുതലും, N10 വേരിയൻ്റിന് 9.79 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. N11 വേരിയൻ്റിന് 9.99 ലക്ഷം രൂപ ആരംഭിക്കുന്നു. ജിഎസ്ടി ഇളവുകൾ ഉൾപ്പടെയുള്ള സമീപകാല അപ്‌ഡേറ്റുകൾ മൂലം വേരിയൻ്റുകൾക്ക് 91,000 രൂപ വരെ വിലക്കുറവ് ലാഭിക്കാൻ കാരണമായിട്ടുണ്ട്.

ഇത് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ബൊലേറോ നിയോയെ കൂടുതൽ ആകർഷകമായ ഓപ്ഷനാക്കി മാറ്റിയിട്ടുണ്ട്. ഓരോ വേരിയൻ്റും വർദ്ധിച്ചുവരുന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനാൽ വാങ്ങുന്നവർക്ക് അവരുടെ ഇഷ്ടാനുസരണം സുഖസൗകര്യങ്ങൾ, സാങ്കേതികവിദ്യ, എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്നത്തെ യുവത്വത്തിൻ്റെ ഹൃദയത്തിൽ സൂപ്പർസ്റ്റാറാകാൻ ബൊലേറോ നിയോക്ക് കഴിഞ്ഞത്.

More from DriveSpark

Article Published On: Wednesday, October 8, 2025, 8:00 [IST]
English summary
New mahindra bolero neo 2025 top 5 things to know you before buying
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X