പുതിയ കോംപാക്റ്റ് എസ്‌യുവിയും ഓഫ്-റോഡ് ഇവിയും; ന്യൂജെൻ പിള്ളേരെ വീഴിത്താൻ മഹീന്ദ്രയുടെ മാസ്റ്റർ പ്ലാൻ

മഹീന്ദ്ര അടുത്ത നാലും അഞ്ചും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ എസ്‌യുവി വിപണിൽ ഒരു പുതിയ ചുവടുവെപ്പിന് തയ്യാറാവുകയാണ്. കമ്പനിയുടെ പുതിയ റോഡ്‌മാപ്പ് പ്രകാരം 2028 ഓടെ ഒരു പുത്തൻ കോംപാക്റ്റ് എസ്‌യുവിയും ഓഫ് റോഡ് ഇവിയും അവതരിപ്പിക്കാനാണ് ലക്ഷ്യം. നിലവിൽ BE 6, XEV 9e പോലുള്ള ഇലക്ട്രിക് മോഡലുകളിലൂടെ ബ്രാൻഡ് ഇവി സെഗ്മെൻ്റിലേക്ക് ശക്തമായി കടന്നുകഴിഞ്ഞു. എന്നാൽ അടുത്ത ഘട്ടത്തിൽ കൂടുതലായും യുവതലമുറ വാഹനപ്രേമികളെ ആയിരിക്കും ഉന്നംവെക്കുന്നത്. ഇതിനായി കമ്പനി ഒരു പുതിയ മൾട്ടി-എനർജി പ്ലാറ്റ്‌ഫോം തന്നെ വികസിപ്പിക്കുന്നുണ്ട്.

2027-ൽ പ്രൊഡക്ഷൻ രൂപത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വിഷൻ എസ് വലുപ്പത്തിലും, സീറ്റിംഗ് കംഫർട്ടിലും, ഫീച്ചറുകളിലും കൂടുതൽ ശക്തമായിരിക്കും. അതായത് നിലവിലെ XUV 3XO-വിനെക്കാൾ ഒരു പടി മുകളിലുള്ള സ്ഥാനമായിരിക്കും വിഷൻ എസിൻ്റേത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ബോക്‌സി ബോഡി പാനലുകൾ, പുതിയ ഫ്രണ്ട്‌ ഡിസൈൻ, കട്ടിയുള്ള വീൽ ആർച്ചുകൾ എന്നിവ സാധാരണ കോംപാക്ട് എസ്‌യുവികളിൽ നിന്നും ഈ മോഡലിനെ വേറിട്ടു നിർത്തും.

New Mahindra Compact SUV and Off-Road EV

നീളത്തിലുള്ള ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും, ചതുരാകൃതിയിലുള്ള വിൻഡോകളും, പിന്നിൽ ഘടിപ്പിച്ച സ്പെയർ വീലും കാറിൻ്റെ പ്രധാന ആകർഷണ ഘടകങ്ങളായിരിക്കും. ഇത്തരത്തിലുള്ള ഡിസൈൻ എലമെൻ്റുകൾ നിലവിലുള്ള വളരെ ചുരുക്കം ചില എസ്‌യുവികളിൽ മാത്രമെ കാണാറുളളൂ. അതിനാൽ വിഷൻ എസ് വിപണിയിൽ എത്തിയാൽ അതിന്റെ ഡിസൈൻ കൊണ്ടുമാത്രം ഒരു വലിയ ശ്രദ്ധ പിടിച്ചുപറ്റാനുള്ള സാധ്യതയുണ്ട്. മാത്രവുമല്ല ഇന്റീരിയറിലും രൂപകൽപ്പനയിലും കുറവൊന്നും വരുത്തിയിട്ടില്ല.

കരുത്തുറ്റതും അതേ സമയം ആധുനികവുമായ അനുഭവം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയിതിരിക്കുന്നത്. വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കാൻ പില്ലറിൽ ഘടിപ്പിച്ച ഗ്രാബ് ഹാൻഡിലുകൾ ലഭിക്കും. ഇവ സാധാരണയായി ജീപ്പ്‌ അല്ലെങ്കിൽ ഓഫ് റോഡ് എസ്‌യുവികളിൽ കാണുന്ന സംവിധാനമാണ്. മാത്രവുമല്ല ഡാഷ്‌ബോർഡിൽ ലംബമായി നൽകിയ എസി വെന്റുകൾ എക്സ്റ്റീരിയറിന്റെ ബോക്‌സി സ്റ്റൈലുമായി പൊരുത്തപ്പെടുന്നതാണ്.

New Mahindra Compact SUV and Off-Road EV

ഇതിനോടൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, പ്രീമിയം മെറ്റീരിയലുകൾ എന്നിവ കാറിൽ ഒരു ആധുനികയും കംഫർട്ടബിളുമായ അന്തരീക്ഷം സൃഷ്ടിക്കും. എഞ്ചിൻ ഓപ്ഷനുകളിൽ മഹീന്ദ്ര 1.2 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ ടർബോ ഡീസലും നൽകാൻ സാധ്യതയുണ്ട്. ഇവ ഇപ്പോഴത്തെ മോഡലുകളിൽ ഉപയോഗിക്കുന്നതിന്റെ മെച്ചപ്പെടുത്തിയ പതിപ്പുകളായിരിക്കും. കൂടാതെ ഭാവിയിൽ ഹൈബ്രിഡ് വേർഷനും പൂർണ്ണ ഇലക്ട്രിക് വേർഷനും വരാനുള്ള സാധ്യതയും ശക്തമാണ്.

മഹീന്ദ്രയുടെ ഇലക്ട്രിക് ഓഫ്-റോഡ് ഭാവിയെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആശയ വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര വിഷൻ ടി. മുമ്പ് അവതരിപ്പിച്ച ഥാർ ഇ ആശയത്തിന്റെ അടുത്ത ഘട്ടമായരിക്കും ഈ മോഡൽ. മാത്രവുമല്ല 2028 ഓടെ ബ്രാൻഡിന്റെ ആദ്യത്തെ പൂർണ്ണമായ ഇലക്ട്രിക് ഓഫ്റോഡ് എസ്‌യുവിയായിട്ടായിരിക്കും ഈ വാഹനം എത്തുന്നത്. രൂപകൽപ്പനയിൽ ഇപ്പോഴത്തെ ഥാർ റോക്സിനെ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും കൂടുതൽ മസ്കൂലാർ ബോഡി ലൈനുകളും ഭംഗിയാർന്ന സ്റ്റാൻസും പുതിയ ഡിസൈൻ ഘടകങ്ങളും ഇതിനെ വേറിട്ടുനിർത്തും.

New Mahindra Compact SUV and Off-Road EV

ബാഹ്യ രൂപത്തിൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന ശക്തമായ ബമ്പറുകളും, ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, വീൽ ആർച്ചുകളും, വിൻഡോകളും, ലംബമായി നിൽക്കുന്ന മിററുകളും എല്ലാമായിരിക്കും പ്രധാന ആകർഷണങ്ങൾ. അകത്തളത്തിലേക്ക് കടന്നാൽ മനോഹരമായ ഡാഷ്ബോർഡാകും ആദ്യം ശ്രദ്ധയിൽപ്പെടുക. ലംബമായി ഡിസൈൻ ചെയ്ത എസി വെന്റുകളും ആകർഷകമായ നിറങ്ങളും ഉള്ളതിനാൽ ക്യാബിനിൽ ഒരു പ്രീമിയം ഫീൽ ലഭിക്കും.

അതിനൊപ്പം ആധുനികത നൽകുന്നതിനായി മഹീന്ദ്ര ഒരു വലിയ പോർട്രെയിറ്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുത്താൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ടെക്‌നോളജിയും പ്രായോഗികതയും തമ്മിൽ കൂട്ടികലർന്ന ഒരു കിടിലൽ യാത്രാ അനുഭവം നൽകാൻ ഈ മോഡലിന് സാധിക്കും. മാത്രവുമല്ല വിഷൻ ടി സിംഗിൾ-മോട്ടോർ FWD പതിപ്പിലും, കൂടുതൽ ശക്തമായ ഡ്യുവൽ-മോട്ടോർ AWD പതിപ്പിലും ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇത് സിറ്റിയിലും ഓഫ്‌റോഡിലും യാത്ര ചെയ്യുന്നവർക്ക് അനുയോജ്യമായിരിക്കും.

More from DriveSpark

Article Published On: Monday, December 8, 2025, 13:57 [IST]
English summary
New mahindra compact suv off road ev launch by 2028
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X