ഡിസയർ എന്നാൽ പപ്പടമല്ല പടച്ചട്ട! ടാറ്റയ്ക്കു മാത്രമല്ല ഉടമയെ പൊന്നു പോലെ കാക്കാൻ മാരുതിക്കും അറിയാം

നാലാം തലമുറ ഡിസയറിന്റെ ഗ്ലോബൽ NCAP 5 -സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഇന്ത്യൻ വിപണിയിൽ ഒരു കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത്. "എടാ കോശി ഇത് നീയാ" എന്ന മട്ടിലാണ് ഈ വാർത്ത കേട്ടയുടൻ പലരും മാരുതി സുസുക്കി നോക്കി പറഞ്ഞത്. എല്ലാവർക്കും പെട്ടെന്ന് ഇത് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല, പപ്പടം എന്ന് വിളിച്ച് കളിയാക്കിയവർക്ക് എല്ലാവർക്കും ഇതൊരു വൻ അടിയായിരുന്നു, രാജ്യത്തെ എല്ലാവരേയും ഇത് അത്ഭുതപ്പെടുത്തി എന്ന് നിസംശയം പറയാം. ഈ മികവുറ്റ നേട്ടം നേടിയെങ്കിലും, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളെ പലരും ഇപ്പോഴും സംശയിക്കുന്നു.

എന്നിരുന്നാലും, ഇതിനു ഒരു ഉത്തരവുമായി അടുത്തിടെ, അപകടത്തിപ്പെട്ട ഒരു പുതു പുത്തൻ ഡിസയറിൻ്റെ വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്, പുതിയ ഡിസയർ തീർച്ചയായും 5 -സ്റ്റാർ സേഫ്റ്റി -റേറ്റഡ് സെഡാൻ ആണെന്ന് ഇത് തെളിയിക്കുന്നു. മാരുതി സുസുക്കിയുടെ ബിൾഡ് ക്വാളിറ്റിയിലുള്ള ജനങ്ങളുടെ സംശയവും ഇത് തീർത്തു കൊടുക്കും.

റോഡിൽ ഒരു പുതിയ തലമുറ ഡിസയർ ഉൾപ്പെട്ട ഒരു ഭയാനകമായ അപകടത്തിൻ്റെ അനന്തരഫലങ്ങളാണ് ഈ വീഡിയോ കാണിക്കുന്നത്. ഡിസയർ എത്ര ശക്തമാണും അതിന്റെ ബിൾഡ് ക്വാളിറ്റി എന്താണെന്നും ഈ പ്രത്യേക കാർ കാണിക്കുന്നു എന്ന് ക്യാമറയ്ക്ക് പിന്നിൽ നിന്ന് വീഡിയോ എടുകുന്ന വ്യക്തി പരാമർശിക്കുന്നതോടെയാണ് ഇത് ആരംഭിക്കുന്നത്. ചെറിയ വീഡിയോ ക്ലിപ്പിൽ, ഇദ്ദേഹം കാറിൻ്റെ ക്യാബിൻ കാണിക്കുന്നു, അതിൽ രണ്ട് ഫ്രണ്ട് എയർബാഗുകൾ മാത്രം വിന്യസിച്ചിരിക്കുന്നതായി കാണാം.

ഇതിനെ തുടർന്ന്, ഈ ഡിസയറിൻ്റെ പിൻഭാഗവും വീഡിയോയിൽ കാണാം. വാഹനത്തെ കൂടുതൽ ഒതുക്കമുള്ളതാക്കി, പിൻഭാഗത്തെ മുഴുവൻ പാനലുകളും തകർന്നതായി നമുക്ക് ഇവിടെ നിരീക്ഷിക്കാനാകും. പിൻഭാഗത്തെ കേടുപാടുകളിൽ ഭൂരിഭാഗവും വലതുവശത്താണ്, റിയർ വിൻഡ്ഷീൽഡും പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇതിനുശേഷം, വീഡിയോ കാറിൻ്റെ ഇടതുവശത്തെ പ്രൊഫൈലും വ്യക്തമായി കാണിക്കുന്നു.

ഡോറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല, എങ്കിലും ടയറിനൊപ്പം ഫ്രണ്ടിലെ ഇടത് വീൽ റിമ്മും തകർന്നിട്ടുണ്ട് എന്ന് കാണാം. ഇതിന് തൊട്ടു പിന്നാലെ, കാറിൻ്റെ മുൻവശത്തെ ഇടതുഭാഗവും വീഡിയോ കാണിക്കുന്നു, അവിടെയും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫ്രണ്ട് ബമ്പറും രണ്ട് ഹെഡ്‌ലൈറ്റുകളും ഗ്രില്ലും പൂർണ്ണമായി തകർന്നിട്ടുണ്ട്.

എക്സ്റ്റീരിയറിന്റെ ഒരു വോക്ക്എറൗണ്ട് നൽകിയ ശേഷം, ക്യാമറമാൻ ഈ ഡിസയറിൻ്റെ ക്യാബിനിനുള്ളിലേക്കും സൂം ചെയ്യുന്നു. ഈ വാഹനത്തിൻ്റെ ഫ്രണ്ടും റിയർ പ്രൊഫൈലും തകർന്നിട്ടുണ്ടെങ്കിലും ഇതിൻ്റെ മുഴുവൻ ക്യാബിനും ഇപ്പോഴും കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഈ ക്ലിപ്പിൽ നിന്നു മനസിലാക്കാം. അപകടസമയത്ത് അകത്തുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വീഡിയോ എടുക്കുന്ന വ്യക്തി കൂട്ടിച്ചേർത്തു.

ഇത്രയും വലിയ അപകടമായിട്ടും ആറ് എയർബാഗുകളുമായി വരുന്ന പുത്തൻ ഡിസയറിൽ എന്താണ് മുന്നിലെ രണ്ട് എയർബാഗുകൾ മാത്രം വിന്യസിച്ചതെന്ന് കാമറമാൻ കാഴ്ചക്കാരോട് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. അപകടം അത്യന്തം ഭയാനകമായതിനാൽ അവ എല്ലാം തന്നെ വിന്യസിക്കണമായിരുന്നു എന്ന പക്ഷത്താണ് ഭൂരിഭാഗം പേരും.

എന്നാൽ ഇവയുടെ വിന്യാസം തീരുമാനിക്കുന്ന വളരെ സങ്കീർണ്ണമായ ഇംപാക്ട് സെൻസറുകൾ എയർബാഗുകൾ ഉപയോഗിക്കുന്നു എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. ഈ പ്രത്യേക ഡിസയറിന് വലിയ സൈഡ് ഇംപാക്ട് ഒന്നും ഉണ്ടാവാത്തതിനാലാവും, കർട്ടനും സൈഡ് എയർബാഗുകളും പ്രവർത്തനക്ഷമമായില്ലാത്തത്.

പുതിയ 2024 മാരുതി സുസുക്കി ഡിസയർ, അഡൾട്ട് ഒക്യുപ്പൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ, മൊത്തം 34 പോയിൻ്റിൽ 31.24 പോയിൻ്റും, മറുവശത്ത്, ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ 42 പോയിൻ്റിൽ 39.20 പോയിൻ്റുമാണ് നേടിയിരിക്കുന്നത്. ഗ്ലോബൽ NCAP -ൽ നിന്ന് 5 -സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡലാണ് പുതിയ നാലാം തലമുറ ഡിസയർ എന്നതും ശ്രദ്ധേയമാണ്.

സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ ഡിസയറിൽ 6 എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS വിത്ത് EBD, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈഷഡ് സീറ്റ് മൗണ്ടുകൾ എന്നിവയും മറ്റു സജ്ജീകരിച്ചിരിക്കുന്നു. പുതിയ ഡിസയറിന് 6.79 ലക്ഷം രൂപയിൽ തുടങ്ങി 10.14 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Wednesday, January 8, 2025, 18:36 [IST]
English summary
New maruti dzire accident proves its 5 star safety with intact cabin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X