രാജ്യം കാത്തിരിക്കുന്ന 3 മിഡ്‌സൈസ് എസ്‌യുവികള്‍! പടനയിക്കാനൊരുങ്ങി ടാറ്റ, കിയ, റെനോ
ഇന്ത്യയില്‍ ഏറെ ആരാധകരുള്ള മിഡ്‌സൈസ് എസ്‌യുവി വിഭാഗം ഈയിടെയായി ഒരു കുതിച്ചുച്ചാട്ടത്തിന്റെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ ഇഷ്ടബ്രാന്‍ഡുകളായ ടാറ്റ, കിയ, റെനോ എന്നിവരാണ് തങ്ങളുടെ വാരാനിരിക്കുന്ന മിഡ്‌സൈസ് എസ്‌യുവി നായകന്‍മാരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. 2026 ആദ്യപകുതിയോടെ നിരത്തിലിറങ്ങാന്‍ പോകുന്ന ഈ എസ്‌യുവികള്‍ നിലവിലുളള മിഡ്‌സൈസ് എസ്‌യുവികള്‍ക്കും ഇനി വരാനിരിക്കുന്ന മിഡ്‌സൈസ് എസ്‌യുവികള്‍ക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അവയെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഒന്ന് നോക്കിയാലോ.
1. ന്യൂ-ജെന്‍ ടാറ്റ സിയറ: കരുത്തുറ്റ പെര്‍ഫോമന്‍സിനോടൊപ്പം മികച്ച സാങ്കേതികവിദ്യകളും സവിശേഷതകളും നിറഞ്ഞ കാറുകള്‍ നിരത്തിലിറക്കുന്ന ടാറ്റയുടെ അടുത്ത വീരപുത്രനാണ് ന്യൂ-ജെന്‍ ടാറ്റ സിയറ. 2026ന്റെ തുടക്കത്തില്‍ കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ടാറ്റ സിയറ ഇത്തവണ ഒരു ഫുള്‍ ഇലട്രിക് അവതാരത്തില്‍ കൂടി പ്രത്യക്ഷപ്പെടും. എസ്‌യുവി വിഭാഗത്തില്‍ ആധിപത്യം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ടാറ്റയുടെ തുറുപ്പുചീട്ടായാണ് സിയറ കണക്കാക്കപ്പെടുന്നത്.

സിറ്റി, ഹൈവേ യാത്രകള്‍ക്ക് അനുയോജ്യവും കിടിലന്‍ ഡ്രൈവിംഗ് അനുഭവവും വാഗ്ദാനവും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ശക്തമായ ബാറ്ററി പായ്ക്കുള്ള ഡ്യുവല്‍-മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം ഇലക്ട്രിക് പതിപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
നൂതന സുരക്ഷാ സവിശേഷതകളും, സുഖപ്രദമായ ഇരിപ്പിടങ്ങളും, ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളും ഉള്‍ക്കൊള്ളുന്ന ന്യൂ-ജെന്‍ ടാറ്റ സിയറ ഡ്രൈവിംഗ് സുരക്ഷിതവും ആസ്വാദ്യകരവുമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽതന്നെ മിഡ്‌സൈസ് എസ്‌യുവികളുമായുള്ള ന്യൂ-ജെന്‍ ടാറ്റ സിയറയുടെ പോരാട്ടം കണ്ടുതന്നെ അറിയേണ്ടതാണ്.
2. പുതിയ തലമുറ കിയ സെല്‍റ്റോസ്: 2026 ആദ്യപകുതിയില്‍ നിരത്തിലിറങ്ങുന്ന രണ്ടാം തലമുറ കിയ സെല്‍റ്റോസ് എസ്‌യുവി വിപണിയില്‍ ഒരു പുതിയ തരംഗം തീര്‍ക്കുമെന്ന് ഉറപ്പാണ്. സ്‌റ്റൈല്‍, സാങ്കേതികവിദ്യ, പെര്‍ഫോമന്‍സ് എന്നിവയുടെ കാര്യത്തില്‍ സെല്‍റ്റോസില്‍ വമ്പന്‍ നവീകരണം പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ എതിരാളികളെയാണ് കിയ സെല്‍റ്റോസിന് നേരിടേണ്ടത്.
ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍, പുനര്‍നിര്‍മ്മിച്ച ഡാഷ്ബോര്‍ഡ്, ഇവയോടൊപ്പം വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സംയോജിപ്പിക്കുന്ന ഡ്യുവല്‍ സ്‌ക്രീന്‍ ലേഔട്ട് എന്നിവ ഉപയോഗിച്ച് ക്യാബിന്‍ ഗംഭീരമായി അലങ്കരിച്ചിരിക്കമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ആകര്‍ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല.

കൂടാതെ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ബോള്‍ഡ് ഗ്രില്‍, അപ്ഡേറ്റഡ് ബമ്പറുകള്‍, സ്ലീക്ക് കണക്റ്റഡ് ടെയില്‍-ലൈറ്റുകള്‍ എന്നിവ ഉപയോഗിച്ച് പുതിയ തലമുറ പതിപ്പിനെ പുനര്‍രൂപകല്‍പ്പന ചെയ്‌തേക്കും. ഒപ്പം മികച്ച സുരക്ഷാസംവിധാനങ്ങളും കൂടിയാകുമ്പോള്‍ രണ്ടാം തലമുറ കിയ സെല്‍റ്റോസിന്റെ തട്ട് താണ് തന്നെയിരിക്കും.
3. പുതിയ തലമുറ റെനോ ഡസ്റ്റര്‍: 2026 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് റെനോ ഡസ്റ്റര്‍. CMF-B പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച പുതിയ ഡസ്റ്റര്‍ മുമ്പത്തേക്കാള്‍ വലുതും ശക്തവും കൂടുതല്‍ പ്രീമിയവുമാകാന്‍ സാധ്യതയുണ്ട്. ഉടച്ചുവാര്‍ത്ത പുത്തന്‍ ഡിസൈന്‍, മോഡേണ്‍ ഫീച്ചറുകള്‍, നൂതന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുമായി ന്യൂ-ജെന്‍ റെനോ ഡസ്റ്റര്‍ വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സവിശേഷതകള്‍ ഉള്‍പ്പെടുത്തി സുരക്ഷക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കികൊണ്ട് നിരത്തിലെത്താന്‍ പോകുന്ന ന്യൂ-ജെന്‍ റെനോ ഡസ്റ്റര്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ പെര്‍ഫോമന്‍സിലും സുരക്ഷയിലും മുന്നിട്ടുനില്‍ക്കുന്ന എസ്‌യുവികള്‍ക്ക് ഒരു കടുത്ത എതിരാളി തന്നെയായിരിക്കും ന്യൂ-ജെന്‍ റെനോ ഡസ്റ്റര്‍.


Click it and Unblock the Notifications








