8 ലക്ഷം രൂപയ്ക്ക് അന്യായ സേഫ്റ്റിയും കിടിലൻ മൈലേജും! ഓറയ്ക്ക് പുതിയ വേരിയൻ്റ് കൊടുത്ത് ഹ്യുണ്ടായി
സെഡാൻ സെഗ്മെൻ്റിൽ ഹ്യുണ്ടായിയുടെ ഒരു മികച്ച മോഡലാണ് ഓറ എന്നത്. ഇപ്പോഴിതാ ഹ്യുണ്ടായി പ്രേമികൾക്ക് വേണ്ടി ഓറയുടെ ലൈനപ്പിലേക്ക് പുതിയ വേരിയൻ്റ് കൂടെ ചേർത്തിരിക്കുകയാണ് ബ്രാൻഡ്. ഹ്യുണ്ടായി ഓറ S ഓട്ടോമാറ്റിക്ക് വേരിയന്റിൽ സേഫ്റ്റി ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട് കമ്പനി. ഇതിൽ തന്നെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവയെല്ലാം ലഭ്യമാകുന്നുണ്ട് എന്നതാണ് പ്രത്യേകത. ഇതെല്ലാം ലഭിക്കുന്നത് കൊണ്ട് തന്നെ വാഹനത്തിൻ്റെ വിലയിലും വർധന കാണുമെന്ന് പ്രതീക്ഷിച്ചുവെങ്കിൽ നിങ്ങൾക്ക് തെറ്റി കേട്ടോ. പുതിയ വേരിയൻ്റിന് 8 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
പുതിയ വേരിയൻ്റ് അവതരിപ്പിക്കുന്ന വേളയിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ശ്രീ തരുൺ ഗാർഗ് പറഞ്ഞത് കൂടുതൽ ഉപഭോക്താക്കൾക്ക് സ്മാർട്ട് മൊബിലിറ്റി ലഭ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും. ഹ്യുണ്ടായി ഓറ എസ് എഎംടിയിൽ നൂതന എഎംടി ട്രാൻസ്മിഷൻ അവതരിപ്പിക്കുന്നത് സാങ്കേതികവിദ്യയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലും ഉപഭോക്താക്കൾക്ക് സൗകര്യം വർദ്ധിപ്പിക്കുന്നതുമാണ് പുതിയ വേരിയൻ്റിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

നല്ല ബൂട്ട്സ്പേസും യാത്രാ സുഖവുമുള്ള ചെറിയ സെഡാനുകളുടെ ലോകത്തെ മിടുക്കനാണ് ഹ്യുണ്ടായി ഓറ. 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ വേരിയൻ്റിലും ഹ്യുണ്ടായി ഓറ എസ് എഎംടിയുടെ സുഗമമായ ഡ്രൈവിംഗിനായി ബ്രാൻഡ് നൽകിയിരിക്കുന്നത്. 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിന് 82 bhp പവറിൽ പരമാവധി 113 Nm torque വരെ നൽകാനാവും. 28 കി.മീ. മൈലേജാണ് സിംഗിൾ സിലിണ്ടർ പതിപ്പിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്‌തിരുന്നത്.
രാജ്യത്തെ നമ്പര്‍ 1 കോംപാക്ട് എസ്‌യുവിയായ ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി എസ്‌യുവിയായ അല്‍കസാര്‍ ഇന്ത്യയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇൗ അവസരത്തില്‍ ഹ്യുണ്ടായിയുടെ ഈ എസ്‌യുവിയുടെ വില്‍പ്പന എങ്ങിനെയുണ്ടെന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. വിപണിയില്‍ എത്തിയ അന്ന് മുതല്‍ മെയ് അവസാനം വരെ ഹ്യുണ്ടായി തങ്ങളുടെ ചെന്നൈ പ്ലാന്റില്‍ 129,440 യൂണിറ്റ് അല്‍കസാര്‍ പണിതിറക്കി.

വിശദമായി നോക്കിയാൽ ഇതില്‍ 128419 യൂണിറ്റ് വിറ്റഴിച്ചു. ആഭ്യന്തര വിപണിയില്‍ ഇതുവരെ കമ്പനി 92,414 യൂണിറ്റ് വിറ്റു. 36,005 യൂണിറ്റ് കയറ്റുമതി ചെയ്തു. ആഭ്യന്തര വിപണിയില്‍ 1 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിന് 7586 യൂണിറ്റ് മാത്രം കുറവുള്ളത്. അല്‍കസാറിനെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷം 2023 സാമ്പത്തിക വര്‍ഷമായിരുന്നു. ആ 12 മാസത്തിനിടെ 38394 യൂണിറ്റ് നിര്‍മിച്ചു. ഇതില്‍ 26696 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും 11334 യൂണിറ്റ് കയറ്റുമതിയും ചെയ്തു.
ശേഷം ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഇടിവ് നേരിട്ടു. 2024 സാമ്പത്തിക വര്‍ഷം 20753 യൂണിറ്റും 2025 സാമ്പത്തിക വര്‍ഷം 17132 യൂണിറ്റുമായിരുന്നു വില്‍പ്പന. വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 22, 17 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞത്. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ വില്‍പ്പന 1939 യൂണിറ്റ് മാത്രമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വില്‍പ്പന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രെറ്റ ആസ്ഥാനമായുള്ള അല്‍കാസര്‍ സ്‌റ്റൈലിഷും ഫീച്ചര്‍ സമ്പന്നവും ഉയര്‍ന്ന സ്ഥലസൗകര്യവും സുരക്ഷയും ഉള്ള 6, 7 സീറ്റര്‍ എസ്യുവിയില്‍ താല്‍പ്പര്യമുള്ള കുടുംബങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവയുമായാണ് അല്‍കസാര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഇതില്‍ മഹീന്ദ്ര XUV700 സെഗ്‌മെന്റ് ലീഡറായി വിലസുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








