ഇനിയുള്ള കാലം സ്കോഡ ഭരിക്കും; പുതിയ മോഡലുകൾ അണിഞ്ഞൊരുങ്ങി ക്യൂവിൽ നിൽപ്പുണ്ട്
ഇന്ത്യയിൽ അടുന്ന ചില വർഷങ്ങൾക്കുള്ളിൽ വലിയൊരു മോഡൽ വിപുലീകരണത്തിന് തയ്യാറാകുകയാണ് സ്കോഡ എന്ന ജനപ്രിയ ബ്രാൻഡ്. തങ്ങളുടെ ഇപ്പോഴത്തെ പോർട്ട്ഫോളിയോയിൽ കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന രീതിയിലുള്ള ഏതാനും ചില മോഡലുകൾ വലിയ അപ്ഡേറ്റുകളുമായി വരാനിരിക്കുകയാണ്. ഫെയ്‌സ്‌ലിഫ്റ്റുകൾ മുതൽ CNG മോഡലുകൾ ശക്തമായ ഡീസൽ വകഭേദങ്ങൾ പൂർണ്ണ ഇലക്ട്രിക് എന്നുവേണ്ട എല്ലാ മേഖലയിലും കൈകടത്താൻ ഒരിങ്ങിയിരിക്കുകയാണ് കമ്പനി. മാത്രവുമല്ല ഇന്ത്യൻ നിലനിൽപ്പിന് ഊന്നൽ നൽകുക എന്നതുകൂടി ബ്രാൻഡ് ഈയൊരു മുന്നേറ്റിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. സ്കോഡയുടെ അടുന്ന ഏതാനും ലോഞ്ചുകളെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ.
കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ്: രൂപകൽപ്പനയിലും സവിശേഷതകളിലും വലിയ മാറ്റങ്ങൾ വരുത്തി കുഷാഖ് 2026 ജനുവരിയിൽ പുറത്തിറങ്ങാനായി തയ്യാറാകുകയാണ്. സ്പൈ ചിത്രങ്ങളിൽ നിന്ന് ലഭ്യമായ സൂചനകൾ പ്രകാരം കുഷാഖിന് കൂടുതൽ ധീരവും ആധുനികവുമായ എൽഇഡി ഹെഡ്‌ലാമ്പുകളും, ഡിആർഎൽ ഡിസൈനും, പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകളും, ഒപ്പം കൂടുതൽ സുന്ദരവും മെച്ചപ്പെടുത്തിയ പിൻ ബമ്പറും, ടെയിൽലാമ്പുകളും ലഭിക്കുന്നതായിരിക്കും. അതോടൊപ്പം ഇന്റീരിയറിലും നിറങ്ങളിലും മെറ്റീരിയലുകളിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

എഞ്ചിൻ ഭാഗത്ത് വലിയ മാറ്റമൊന്നും വരില്ല. നിലവിലെ പോലെ തന്നെ 1.0 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ ടർബോ പെട്രോളും തന്നെ തുടരും. 1.0 ലിറ്റർ മോഡലിൽ പുതുക്കിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റർ വേർഷനിൽ DSG ഓട്ടോമാറ്റിക് തുടരാനാണ് സാധ്യത. ഫീച്ചറുകളിലേക്ക് വരുമ്പോൾ ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ പുതുക്കിയ പതിപ്പ് എന്നിവയും വരാനിടയുണ്ട്.
സ്ലാവിയ: നിലവിൽ വിപണിയിൽ രണ്ട് വർഷത്തിലധികമായി ഈ മോഡൽ വിൽക്കുന്നുണ്ടെങ്കിലും പുതിയ അപ്ഡേറ്റുകളുമായി ബ്രാൻഡ് സ്ലാവിയയെ ഉടൻ പുറത്തിറക്കുന്നതാണ്. ഇതിൽ കൂടുതൽ കോസ്മെറ്റിക് സ്വഭാവമുള്ളതും എന്നാൽ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന ചില പ്രധാന സവിശേഷതകളും ചേർക്കും. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ ഹെഡ്‌ലാമ്പ് ഡിസൈൻ, കൂടുതൽ ഷാർപ്പ് ലൈൻസുകളുള്ള ബമ്പർ സ്റ്റൈലിംഗ്, പുതുക്കിയ അലോയ് വീലുകൾ, ചെറിയ മാറ്റങ്ങളുള്ള ടെയിൽ ലാമ്പുകൾ എന്നിവ ലഭിക്കാനാണ് സാധ്യത.

എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റമൊന്നും വരുത്താതെ നിലവിലേതുതന്നെ ചേർക്കും. വലിയ അപ്ഡേറ്റ് എന്ന് പറയുന്നത് ലെവൽ 2 ADAS സവിശേഷതകൾ ആയിരിക്കും. ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കട്രോൾ, ലെയിൻ കീപ് അസിസ്റ്റ്, ഫ്രണ്ട് കോളിഷൻ വാർണിംഗ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് തുടങ്ങി കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ലഭിക്കും. അതോടൊപ്പം 360 ഡിഗ്രി ക്യാമറ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂടുതൽ വേഗതയുള്ള ഇൻഫോടെയ്ൻമെന്റ് UI, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ് എന്നിവയും വരാനിടയുണ്ട്.
കൈലാക് CNG: 2024 നവംബറിൽ പുറത്തിറങ്ങി ഉടൻ തന്നെ വലിയൊരു ഹിറ്റായി മാറിയ കൈലാക്കിൻ്റെ CNG പതിപ്പ് ഒരുങ്ങുകയാണ്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് കുറഞ്ഞ റണ്ണിംഗ് കോസ്റ്റ് അത്യന്താപേക്ഷിതമായത് കൊണ്ടാണ് കമ്പനി ഇങ്ങനെയൊരു തന്ത്രപരമായ നീക്കത്തിന് തയ്യാറാകുന്നത്. 1.0 ലിറ്റർ TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണികളിൽ സ്കോഡ ഇതിനകം തന്നെ CNG വേർഷനുകൾ വിൽക്കുന്നുണ്ട്.

സൂപ്പർബ് ഡീസൽ 4x4: ഓൾ-വീൽ-ഡ്രൈവ് (AWD) സിസ്റ്റവുമായി വന്നിരിക്കുന്ന സൂപ്പർബ് പല തവണ ടെസ്റ്റിംഗ് നടത്തുന്നതായി കാണപെട്ടിരുന്നു. 2025-ലെ ഭാരത് ഗ്ലോബൽ മൊബിലിറ്റിയിൽ സ്കോഡ സൂപ്പർബിന്റെ ഡീസൽ പതിപ്പ് ഔദ്യോഗികമായി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ മോഡലിൽ വലിയ ബൂട്ട്സ്‌പേസ്, കൂടുതൽ പ്രീമിയം ഇന്റീരിയർ, വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുക്കിയ ADAS സുരക്ഷാ സിസ്റ്റം, മികച്ച സസ്പെൻഷൻ ട്യൂണിംഗ് തുടങ്ങിയ അപ്‌ഡേറ്റുകളും പ്രതീക്ഷിക്കാം.
എഞ്ചിൻ സംബന്ധമായ കാര്യത്തിലേക്ക് വരുമ്പോൾ 2.0 ലിറ്റർ ടർബോ ഡീസൽ യൂണിറ്റ് 188 bhp പവറും 400 Nm ടോർക്കും ഉത്പാദിപ്പിക്കും. ഈ പവർട്രെയിനുമായി സ്കോഡ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സ് കൂട്ടിച്ചേർക്കുന്നുണ്ട്. അതിനാൽ പവർ ഡെലിവറി വളരെ സ്മൂത്തും പ്രതികരണക്ഷമവുമാകും. പ്രധാന ആകർഷണം AWD ആയാലും കമ്പനി ചെറിയ തോതിൽ കുറച്ച് പവറുള്ള ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് (FWD) വേരിയന്റും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








