ഇങ്ങനെ പോയാല്‍ നറുക്കിടേണ്ടിവരും! പുത്തന്‍ ലോഞ്ചുകള്‍ കണ്ട് എസ്‌യുവി പ്രേമികള്‍ക്ക് കണ്‍ഫ്യൂഷനാകുമല്ലോ

ഇന്ത്യയിലെ എസ്‌യുവി വിപണി അതിശക്തമായ രീതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ സെഡാന്‍, ഹാച്ച്ബാക്കുകള്‍ എന്നിവക്കായിരുന്നു ആളുകള്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് ആളുകള്‍ ഷോറൂമിലെത്തുന്നത് തന്നെ ഒരു പുത്തന്‍ എസ്‌യുവി മനസില്‍ കണ്ടായിരിക്കും. കാരണം കുടുംബമൊത്തിച്ചുള്ള യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും എപ്പോഴും ബെസ്റ്റ് ചോയിസായി വരുന്നത് ഇത്തരത്തിലുള്ള വലിയ കാറുകള്‍ തന്നെയാണ്. നിലവില്‍ കോംപാക്ട് എസ്‌യുവികള്‍ക്കാണ് ഡിമാന്‍ഡ്. ഇപ്പോള്‍ ഈ സെഗ്മെന്റ് ഭരിച്ചുകൊണ്ടിരിക്കുന്നത് ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നിവയെല്ലാമാണ്. ഇവരുടെ ഭരണം കീഴ്‌മേല്‍ മറിക്കാനായി അടുത്ത ഏതാനും മാസത്തിനുള്ളില്‍ കുറച്ച് ചുണകുട്ടികള്‍ കൂടി വരുന്നുണ്ട് കേട്ടോ.

അതില്‍ ആദ്യമായി പറയാനുള്ളത് നെക്‌സ്റ്റ് ജെന്‍ കിയ സെല്‍റ്റോസിനെ കുറിച്ചാണ്. പുത്തന്‍ അപ്‌ഡേറ്റുകളുമായി എത്തുന്ന മോഡല്‍ ഇപ്പോള്‍ തന്നെ വാഹനപ്രേമികളെയെല്ലാം ആവേശത്തിലാക്കിയിരിക്കുന്നു. മാത്രവുമല്ല കഴിഞ്ഞ വര്‍ഷങ്ങളില്‍ സെല്‍റ്റോസ് സ്വന്തമാക്കിയ വന്‍ പിന്തുണ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. പുതിയ പ്ലാറ്റ്ഫോം, കൂടുതല്‍ ആകര്‍ഷകമായ ഡിസൈന്‍, മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവയാണ് പ്രധാന ഹൈലൈറ്റുകളായി വരാന്‍ പോകുന്നത്.

Next-Gen Kia Seltos

ഡിസൈനില്‍ മസ്‌കുലാര്‍ ബമ്പറും, ടെഗര്‍ നോസ് ഗ്രില്ലും, പുതുക്കിയ എല്‍ഇഡി ലൈറ്റുകളും, ഉള്‍പ്പെടുത്തിയേക്കും. അകത്തളത്തില്‍ വലിയ 12.3-ഇഞ്ച് ഡ്യുവല്‍-സ്‌ക്രീനും, ഫ്‌ലോട്ടിംഗ് ടച്ച് പാനലും, മെച്ചപ്പെടുത്തിയ കണക്റ്റഡ് ടെകും, 360 ഡിഗ്രി ക്യാമറയും ഒപ്പം ADAS സുരക്ഷാ ഫീച്ചറുകളും നല്‍കാന്‍ സാധ്യതയുണ്ട്. എഞ്ചിന്‍ ഓപ്ഷനുകളില്‍ നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍, ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്നിവയില്‍ തന്നെ തുടര്‍ന്നേക്കും. കൂടെ ഹൈബ്രിഡ് ടെക്കും ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

രണ്ടാമതായി എത്താനിരിക്കുന്ന മോഡലാണ് മാരുതിയുടെ ഇ-വിറ്റാര. ബ്രാന്‍ഡിന്റെ ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള ശക്താമായ ചുവടുവെപ്പ് കൂടിയാണ് ഇത്. ഹാര്‍ടെക്റ്റ് (HEARTECT) പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഈ എസ്‌യുവി കൂടുതല്‍ സേഫ്റ്റിയും ശക്തമായ ബാറ്ററി സുരക്ഷയും നല്‍കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തത്. 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ 61 kWh പായ്ക്കുമായി വരുന്ന പതിപ്പ് 172-174 bhp പവറും 189 Nm ടോര്‍ക്കും നല്‍കുന്നുണ്ട്.

Maruti Suzuki e Vitara

കൂടാതെ ഇത് 500 കിലോമീറ്റര്‍ റേഞ്ചും കൈവരിച്ചേക്കും. മാത്രവുമല്ല ക്യാബിനില്‍ ഡ്യുവല്‍-സ്‌ക്രീനും, വലിയ ഇന്‍ഫോട്ടെയിന്‍മെന്റ് സിസ്റ്റവും, പനോരമിക് സണ്‍റൂഫും ഉള്‍പ്പെടുന്ന ആധുനിക സവിശേഷതകള്‍ ഉണ്ടാകുമെന്ന് കുരുതുന്നു. അതോടൊപ്പം ലെവല്‍-2 ADAS സുരക്ഷാ സംവിധാനങ്ങള്‍, 7 എയര്‍ബാഗുകള്‍, ഓള്‍-ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയവ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തും.

അവസാനമായി ഈ ശ്രേണിയില്‍ ചേരുന്ന മോഡലുകള്‍ ടാറ്റ ഹാരിയറിന്റെയും സഫാരിയുടേയും പെട്രോള്‍ പതിപ്പുകളാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ടാറ്റ തങ്ങളുടെ എസ്‌യുവി പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ്. അതിന്റെ ഭാഗമായാണ് ഈ രണ്ട് മോഡലുകളും പുറത്തിറക്കുന്നത്. നിലവില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രമാണ് എസ്‌യുവി ഇരട്ടകള്‍ ലഭ്യമാകുന്നത്. ഉപഭോക്താക്കളുടെ ദീര്‍ഘകാലത്തെ ആവശ്യപ്രകാരമാണ് കാത്തിരിപ്പുകള്‍ക്കൊടുവില്‍ കമ്പനി ഇങ്ങനെയൊരു വാര്‍ത്ത പുറത്ത് വിട്ടത്.

Tata Harrier amp amp Safari Petrol

എസ്‌യുവികള്‍ക്ക് സിയറയിലൂടെ അരങ്ങേറിയ പുതിയ 1.5-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കാനാണ് സാധ്യത. ഇത് ഏകദേശം 170 bhp പവറും 280 Nm ടോര്‍ക്കും നല്‍കും. ഈ യൂണിറ്റ് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോട് കൂടി മികച്ച യാത്ര അനുഭവം നല്‍കിയേക്കും. ഡിസൈനില്‍ പഴയ മോഡലുകളുടെ രൂപഭംഗിയും ആകര്‍ഷണവും നിലനിര്‍ത്തും. ക്യാബിനില്‍ ഡ്യുവല്‍-സ്‌ക്രീന്‍ സെറ്റപ്പും, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുത്തുന്നതായിരിക്കും.

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ഇല്ലാതെയായിരിക്കും രണ്ട് മോഡലുകളും ഇറങ്ങുന്നത്. ഉയര്‍ന്നനിലനാരമുള്ള ADAS സവിശേഷതകള്‍ക്കൊപ്പം 360 ഡിഗ്രി ക്യാമറ, എയര്‍ ബാഗുകള്‍ എന്നിവയും ഇവയിലുണ്ടാകും. പെട്രോള്‍ എഞ്ചിനുമായി ഹാരിയറും സഫാരിയും കൂടി കളത്തിലിറങ്ങുന്നതോടെ വിപണിയില്‍ ടാറ്റക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രവുമല്ല നിലവില്‍ സെഗ്‌മെന്റ് ഭരിക്കുന്ന മറ്റ് ബ്രാന്‍ഡുകളുടെ ആധിപത്യത്തില്‍ നേരിയ വിള്ളല്‍ വീഴാനും ഇടയാക്കിയെന്ന് വരാം.

More from DriveSpark

Article Published On: Sunday, November 30, 2025, 9:00 [IST]
English summary
New suv launches in december 2025 in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X