ഇന്ത വാട്ടി മിസ്സാകാത്... ടാറ്റ സിയറ അവസാനഘട്ട പരീക്ഷണത്തില്‍, ഈ വിലയില്‍ വന്നാല്‍ എതിരാളികള്‍ പറക്കും

ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡല്‍ അടുത്ത മാസം വരവറിയിക്കാന്‍ പോകുകയാണ്. ഐക്കണിക് സ്‌പോര്‍ട് യൂടിലിറ്റി വാഹനമായ ടാറ്റ സിയറ വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് 2025 നവംബര്‍ അവസാന വാരം പുനരവതരിക്കാന്‍ പോകുകയാണ്. ലോഞ്ചിന് മുന്നോടിയായി ടാറ്റ സിയറ എസ്‌യുവിയുടെ പരീക്ഷണയോട്ടം തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നിരത്തുകളില്‍ സിയറ എസ്‌യുവി പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. 2025 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വ്യത്യസ്തമായ ടെയില്‍ ലാമ്പ് ഡിസൈനോടുകൂടിയുള്ള സിയറയുടെ ചിത്രങ്ങള്‍ പൂനെയില്‍ എമിഷന്‍ ടെസ്റ്റിംഗ് നടത്തുന്നതിനിടെയാണ് പകര്‍ത്തിയത്.

പുതിയ സ്‌പൈ ചിത്രങ്ങളില്‍ ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, അലോയ് വീലുകള്‍, വലുതും ദൃഢവുമായ റിയര്‍ എന്‍ഡ് എന്നിവ വ്യക്തമായി കാണാം. ഓട്ടോ എക്സ്പോയില്‍ കണ്ട കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വ്യത്യസ്തമായ ടെയില്‍ ലൈറ്റുകളാണ് പ്രൊഡക്ഷനിലേക്ക് കടക്കാന്‍ പോകുന്ന പതിപ്പില്‍ കാണാന്‍ സാധിക്കുന്നത്. അതായത് കണ്‍സെപ്റ്റ് പതിപ്പില്‍ നിന്ന് ചില്ലറ മാറ്റങ്ങളുമായാകും സിയറ ഉത്പാദനത്തിന് കയറുക.

tata sierra spied at pune

ടാറ്റ സിയറ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വില്‍പ്പനക്കെത്തും. ഇതില്‍ ഇവിയാണോ അതോ ഐസിഇ പതിപ്പാണോ ആദ്യം പുറത്തിറങ്ങുകയെന്ന കാര്യത്തില്‍ ടാറ്റ ഔദ്യോഗികമായ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ ടാറ്റ സിയറ ആദ്യം പെട്രോള്‍/ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാവും ആദ്യം എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ സ്‌പൈ ചിത്രങ്ങളില്‍ ടാറ്റ സിയറ വലിയ രീതിയില്‍ മറച്ചിരിക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി കാണാം.

പിന്‍ഭാഗത്തുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ കണ്‍സെപ്റ്റ് മോഡലിനേക്കാള്‍ നേര്‍ത്തതും കൂടുതല്‍ ആങ്കുലാറുമാണ്. നേരത്തെ നേര്‍രേഖയിലായിരുന്ന ഡിസൈന്‍ ഇപ്പോള്‍ വളഞ്ഞ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്. കണ്‍സെപ്റ്റ് മോഡലിന്റെ ഡിസൈന്‍ സ്‌ട്രെയിറ്റ് ആകൃതിയില്‍ നിന്ന് ഇപ്പോള്‍ കൂടുതല്‍ കര്‍വ്ഡ് ആയി മാറിയിട്ടുണ്ട്. സിയറ ടെസ്റ്റ്മ്യൂളിന്റെ ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ മറച്ചിരുന്നില്ല. കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇവയില്‍ ചെറിയ ലൈറ്റ് നല്‍കിയിട്ടുണ്ട്.

കവര്‍ ചെയ്തിട്ടുണ്ടെങ്കിലും സൂക്ഷിച്ച് നോക്കുന്നവര്‍ക്ക് സി-പില്ലറിന് സമീപമുള്ള റിയര്‍ ക്വാര്‍ട്ടര്‍ സെക്ഷന്‍ സിയറയുടെ വിഖ്യാതമായ ആല്‍പൈന്‍-ടൈപ്പ് വിന്‍ഡോ ഡിസൈനിനെ ഓര്‍മ്മിപ്പിക്കുന്നതായി മനസ്സിലാകും. ഈ സ്‌പൈ ചിത്രങ്ങളില്‍ കാറിന്റെ മുന്‍ഭാഗം വ്യക്തമല്ല. എങ്കിലും, മുന്‍വശത്ത് ഗ്ലോസി ബ്ലാക്ക് ഗ്രില്‍, റെക്റ്റാംഗുലാര്‍ സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, അഗ്രസീവ് ലുക്കിലുള്ള ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവ പ്രതീക്ഷിക്കാം.

പുത്തന്‍ മോഡല്‍ മുന്‍ഗാമിലെ പോലെ തന്നെ ബോക്‌സി രൂപം നിലനിര്‍ത്തും. നിലവിലെ സ്‌പൈ ചിത്രങ്ങളില്‍ കാറിന്റെ ഇന്റീരിയറും കാണാന്‍ സാധിച്ചിട്ടില്ല. ടാറ്റ സിയറയുടെ കണ്‍സെപ്റ്റ് മോഡലുകളിലും മുമ്പ് പുറത്തുവന്ന സ്‌പൈ ചിത്രങ്ങളിലും ട്രിപ്പിള്‍ കണക്റ്റഡ് സ്‌ക്രീന്‍ സെറ്റപ്പ് ഉണ്ടായിരുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍ ഡിസ്പ്ലേ, കോ പാസഞ്ചര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

tata sierra ev auto expo 2025

മഹീന്ദ്ര XUV9E ഇലക്ട്രിക് എസ്‌യുവിയില്‍ ഈ തരത്തിലുള്ള സ്‌ക്രീനുകളാണ് വരുന്നത്. പനോരമിക് സണ്‍റൂഫ്, ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഡ്യുവല്‍-സോണ്‍ ഓട്ടോ എസി, വെന്റിലേറ്റഡ്, പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നീ ഫീച്ചറുകളും കാറില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്-റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതുന്നു.

സിയറ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ആദ്യത്തെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 170 PS പവറും 280 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരിക്കും. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് (ഡിസിടി) ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കും.

tata sierra ev auto expo 2025

രണ്ടാമത്തെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 118 PS പവറും 260 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ചോയ്‌സുകള്‍. ടാറ്റ സിയറ ഏകദേശം 10.50 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ഹോണ്ട എലിവേറ്റ് തുടങ്ങിയ കോംപാക്ട് എസ്‌യുവികള്‍ ആയിരിക്കും എതിരാളികള്‍. ടാറ്റ മോഡല്‍ നിരയില്‍ കര്‍വിന് മുകളില്‍ സ്ഥാനം പിടിക്കുന്ന സിയറ ഹാരിയര്‍ അല്ലെങ്കില്‍ സഫാരിയുടെ ലെവലില്‍ പോകാതെ കുറച്ച് കൂടി താങ്ങാവുന്ന വിലയില്‍ എസ്‌യുവി തിരയുന്നവരെ തൃപ്ത്തിപ്പെടുത്തും.

More from DriveSpark

Article Published On: Wednesday, October 29, 2025, 10:15 [IST]
English summary
New tata sierra spied again during emission testing at pune ahead of 2025 november launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X