എതിരാളികൾ പൂട്ടിക്കെട്ടേണ്ടി വരുമോ ആവോ; ടൊയോട്ടയുടെ കിടിലൻ ഇവി എത്തുന്നു

ഇലക്ട്രിക് വാഹനങ്ങൾ വാഹന വിപണി കൈയ്യടക്കി വാഴുന്ന സമയത്ത് എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടാനായി ജനപ്രിയ ബ്രാൻഡായ ടൊയോട്ട മാർച്ചിൽ തങ്ങളുടെ പുതിയ ഇവി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ടൊയോട്ടയുടെ മൂന്നാമത്തെ കംപ്ലീറ്റ് ഇലക്ട്രിക് മോഡലായിരിക്കും ഈ ഇവി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 എത്തുമ്പോഴേക്കും, കുറഞ്ഞത് വിദേശ വിപണികളിലെങ്കിലും, ടൊയോട്ട ആകെ ആറ് പുതിയ ഇവികൾ പുറത്തിറക്കാൻ ആണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇവിയില്‍ 60 kWh ബാറ്ററി പായ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ചാര്‍ജില്‍ ഇലക്ട്രിക് എസ്‌യുവി 550 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പതിപ്പ് 4WD സംവിധാനവുമായി എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എല്‍ഇഡി ലൈറ്റിംഗ്, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, സി പില്ലറുകളിലെ റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്രണ്ട്-ലെഫ്റ്റ് ഫെന്‍ഡറില്‍ ചാര്‍ജിംഗ് പോര്‍ട്ട്, വലിയ അലോയ് വീലുകള്‍ (18 ഇഞ്ച്), കണക്ടഡ് ടെയില്‍ ലൈറ്റുകള്‍, 360 ഡിഗ്രി ക്യാമറ, റൂഫ് സ്പോയിലര്‍, എന്നിവ കാറിന്റെ ശ്രദ്ധേയമായ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകളായിരിക്കും.

അകത്തേക്ക് കടന്നാല്‍ വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫ്‌ലോട്ടിംഗ് സെന്റര്‍ കണ്‍സോള്‍, സ്പോര്‍ട്ടി സീറ്റുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സണ്‍റൂഫ്, പിന്‍ എസി വെന്റുകള്‍ എന്നിവയും അതിലേറെയും നമുക്ക് പ്രതീക്ഷിക്കാം. ഫ്രണ്ട് വീലുകള്‍ക്ക് പവര്‍ നല്‍കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറായിരിക്കും ഇവിക്ക് കരുത്ത് പകരുക.

ഗുജറാത്തിലെ സുസുക്കിയുടെ ഉല്‍പ്പാദന കേന്ദ്രത്തിലായിരിക്കും ടൊയോട്ട ഇവി നിര്‍മ്മിക്കുക എന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര വിപണിയില്‍ മാത്രമല്ല ജപ്പാന്‍, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിദേശ വിപണികളിലേക്കും ടൊയോട്ട ഇവി കയറ്റുമതി ചെയ്യും. ടൊയോട്ടയുടെ ഇന്നോവയുടെ ഇവി പതിപ്പ് ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അവതരിപ്പിച്ച് ടൊയോട്ട വാർത്തകളിൽ ഇടംനേടുകയാണ്.

ഇപ്പോഴും കൺസെപ്റ്റ് രൂപത്തിൽ തന്നെയാണുള്ളതെങ്കിലും മുൻപതിപ്പിനെ അപേക്ഷിച്ച് ഇത്തവണ ഇലക്ട്രിക് പവർട്രെയിൻ ഘടിപ്പിച്ചാണ് ഇന്നോവ ഇവിയെ ടൊയോട്ട ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അവതരിപ്പിച്ചിരിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ വിൽക്കുന്ന കിയാങ് ഇന്നോവ മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. അതായത് നമ്മുടെ നാട്ടിലെ ക്രിസ്റ്റയോട് സാമ്യമുള്ള മോഡലാണെന്ന് സാരം.

എന്തായാലും യാഥാർഥ്യമാവുമ്പോൾ ഉടൻ തന്നെ ഇന്ത്യയിലേക്കും ഇന്നേവ ഇലക്ട്രിക്കിനെ കൊണ്ടുവരണേയെന്നാണ് ഇവിടുത്തെ ആളുകൾക്ക് ടൊയോട്ടയോട് പറയാനുള്ളത്. പക്ഷേ നിരാശപ്പെടുത്തുന്ന വാർത്ത എന്താണെന്നാൽ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച ഇന്നോവ ഇവി കൺസെപ്റ്റ് ഉടൻ ഉൽപ്പാദനത്തിനോ വിൽപ്പനയ്‌ക്കോ എത്തില്ലെന്നതാണ്. പകരം ഇന്നോവ ഇവി കൺസെപ്റ്റ് ഉപയോഗിച്ച് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുക എന്നത് മാത്രമാണ് കമ്പനിയുടെ ലക്ഷ്യം.

ടൊയോട്ട ഇന്നോവ ഇലക്ട്രിക് എംപിവിയുടെ കൺസെപ്റ്റ് പതിപ്പ് 59.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കുമായിട്ടാണ് വരുന്നത്. ഇത് എസി, ഡിസി ചാർജിംഗ് സിസ്റ്റങ്ങളുമായി പൊരുത്തപ്പെടുന്നുമുണ്ട്. ഇന്നോവ ഇവിക്ക് ഫുൾ ചാർജിൽ എത്രത്തോളം റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പെർഫോമൻസ് കണക്കുകളെല്ലാം പുറത്തുവിട്ടിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 28, 2025, 13:14 [IST]
English summary
New toyota ev will be unveiled on march 11 all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X