ഹ്യുണ്ടായിയുടെ കുറഞ്ഞ വിലയുള്ള കാര്‍ പരീക്ഷണത്തില്‍! ബലേനോയുടെ കാര്യം ഇനി എടുക്കാനുണ്ടാവില്ല
ഗെറ്റ്‌സിന്റെ പിന്‍ഗാമിയായി കൊണ്ട് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച പ്രീമിയം ഹാച്ച്ബാക്കാണ് i20 (Hyundai i20). 2008-ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഹ്യുണ്ടായി i20. 2020-ല്‍ പുറത്തിറങ്ങിയ മൂന്നാം തലമുറ i20 ആണ് നിലവില്‍ ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്. ഇപ്പോള്‍ പുതിയ i20 കൊണ്ടുവരുന്നതിന്റെ ഭാഗമായി പരീക്ഷണയോട്ടം തകൃതിയാക്കിയിരിക്കുകയാണ് കമ്പനി. ഹ്യുണ്ടായിയുടെ 2026 മോഡല്‍ i20 ഹാച്ച്ബാക്ക് പരീക്ഷണയോട്ടത്തിനിടെ ഗുരുഗ്രാമില്‍ വെച്ച് ക്യാമറക്കണ്ണില്‍ പതിഞ്ഞു. റഷ്ലൈനാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്ത തലമുറ i20 ഇന്ത്യന്‍ നിരത്തുകളില്‍ ഇതാദ്യമായാണ് കാണപ്പെടുന്നത്.
ചിത്രങ്ങളില്‍ വാഹനത്തിന്റെ പിന്നിലെ ത്രീ-ക്വാര്‍ട്ടര്‍ പ്രൊഫൈല്‍ വ്യക്തമായി കാണാം. മറച്ചിരിക്കുന്ന നിലയിലാണെങ്കിലും പുതിയ i20-യുടെ ചരിഞ്ഞ റൂഫും വീതിയേറിയ റിയര്‍ ക്വാര്‍ട്ടര്‍ പാനലുകളും ശ്രദ്ധിക്കപ്പെടുന്നു. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് അല്‍പ്പം കൂടി റൗണ്ട് ഷെയ്പ്പിലാണ് ഇതിന്റെ രൂപകല്‍പ്പന.വാഹനത്തിന്റെ വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ റൂഫ് പിന്നിലേക്ക് ചരിഞ്ഞ് ക്രമേണ താഴേക്ക് വരുന്നതായി കാണാം. റൂഫ് റെയിലുകളുടെ അസാന്നിധ്യം പ്രകടമാണ്.

പിന്‍ഭാഗത്തെ ഗ്ലാസ് സെക്ഷനും ഹാച്ച് ഡോറും നിലവിലെ മോഡലിനേക്കാള്‍ വലുതാണെന്ന് തോന്നുന്നു.ഹ്യുണ്ടായിയുടെ ഗ്ലോബല്‍ ഡിസൈന്‍ ലാംഗ്വേജിലെ പുതിയ ഘടകങ്ങള്‍ നെക്‌സ്റ്റ് ജെന്‍ i20-യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൊത്തത്തിലുള്ള രൂപത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. മറച്ചിരിക്കുന്ന നിലയിലായതിനാല്‍ പ്രീമിയം ഹാച്ചിന്റെ സ്‌റ്റൈലിംഗ് വിശദമായി മനസിലാക്കാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും ഡിസൈന്‍ വശം സമഗ്രമായി പൊളിച്ചെഴുത്തിന് വിധേയമാകുന്നുവെന്ന് സിലൗറ്റ് വ്യക്തമാക്കുന്നു.
പുതിയ 2026 ഹ്യുണ്ടായി i20 പ്രീമിയം ഹാച്ചില്‍ മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെ തുടര്‍ന്നും തുടിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായോ ഓട്ടോമാറ്റിക് സിവിടി ഓപ്ഷനുമായോ ബന്ധിപ്പിക്കും. നിലവില്‍ ഈ കോണ്‍ഫിഗറേഷനുകളിലാണ് കാര്‍ ലഭ്യമാകുന്നത്.

നിലവിലുള്ള ശ്രേണിയില്‍ സ്‌പോര്‍ട്ടിയര്‍ N ലൈന്‍ ട്രിമ്മും ഉള്‍പ്പെടുന്നുണ്ട്. ഇത് പുതിയ മോഡലിലും തുടരാന്‍ സാധ്യതയുണ്ട്. N-ലൈന്‍ വേരിയന്റില്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കും.
പുതിയ ഹാച്ച്ബാക്കിന്റെ ഇന്റീരിയറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡാഷ്ബോര്‍ഡ് ഡിസൈനും ക്യാബിന്‍ ലേഔട്ടും ഹ്യുണ്ടായിയുടെ പുതിയ മോഡലുകള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്.ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റിനുമായി 10.25 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, ADAS സേഫ്റ്റി ഫീച്ചറുകള്‍ എന്നീ സൗകര്യങ്ങള്‍ കാറില്‍ നല്‍കാന്‍ സാധ്യതയുണ്ട്.

ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള കാര്‍ വിഭാഗമാണ് പ്രീമിയം ഹാച്ച്ബാക്കുകള്‍. i20-യെ കൂടാതെ മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ് എന്നീ മോഡലുകളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്. ഇതില്‍ ആള്‍ട്രോസ് അടുത്തിടെയാണ് മുഖംമിനുക്കലിന് വിധേയമായത്. പുതിയ i20 പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിക്ക് പുതുമ നല്‍കുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരീക്ഷണയോട്ടം തുടരുന്നതിനനുസരിച്ച് വരും മാസങ്ങളില്‍ പുറത്തുവരും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








