കിളിയേ കിളിയേ...ഹ്യുണ്ടായി ന്യു ജെൻ വെന്യുവിൻ്റെ സ്പൈ ചിത്രങ്ങൾ പുറത്ത്; ലോഞ്ച് ഇനി വൈകില്ല

ഉത്സവ കാലം അടുക്കുമ്പോൾ ഓഫറുകളുടെ മാത്രമല്ല കേട്ടോ, പുതിയ മോഡലുകളും അവതരിപ്പിക്കാൻ പല ബ്രാൻഡുകളും ധൈര്യം കാണിക്കാറുണ്ട്. ഇപ്പോൾ മലയാളികളെ സംബന്ധിച്ച് ഓണക്കാലത്ത് വിക്ടോറിസ് എന്ന മിഡ്സൈസ് എസ്‌യുവിയിലൂടെ സർപ്രൈസ് നൽകിയിരിക്കുകയാണ് ജനപ്രിയ ബ്രാൻഡായ മാരുതി സുസുക്കി. പക്ഷേ ഇതിനെല്ലാം മുന്നേ തന്നെ ഹ്യുണ്ടായി തങ്ങളുടെ പണിപ്പുരയിൽ ഇന്ത്യൻ വിപണിക്കുളളത് ഒരുക്കുന്നുണ്ടായിരുന്നു. ഇപ്പോൾ രാജ്യത്ത് നിരവധി തവണ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുന്ന പുതിയ തലമുറ ഹ്യുണ്ടായി വെന്യുവിൻ്റെ കാര്യമാണ് പറഞ്ഞു വരുന്നത്. വെന്യുവിൻ്റെ സ്പൈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കാമഫ്ലാഗിലായത് കൊണ്ട് തന്നെ വിശദമായ എക്സ്റ്റീരയർ മാറ്റങ്ങൾ കാണാൻ സാധിക്കുന്നില്ല എങ്കിലും ഇൻ്റീരിയറിലെ കിടിലൻ മാറ്റങ്ങളാണ് ഇത്തവണത്തെ ഹൈലൈറ്റുകളെന്ന കാര്യം വ്യക്തമാണ്. ഒരു ട്രാഫിക് കുരുക്കിൽ കിടക്കുന്ന വാഹനത്തിൻ്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2019 -ൽ വിപണിയിൽ എത്തിയതിന് ശേഷം വെന്യുവിന് ലഭിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

Hyundai new gen venue spotted

എക്സ്റ്ററിലും ക്രെറ്റ എൻ ലൈനിലും കണ്ട അതേ ഡിസൈൻ ഭാഷ തന്നെയാണ് വെന്യുവിലും ബ്രാൻഡ് കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.വിശാലമായ ഗ്രില്ലും ഇൻസേർട്ടുകളും അത് പോലെ തന്നെ ഡിആർഎല്ലുകളും വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നുണ്ട്. എക്സ്റ്റീരിയറിലെ മാറ്റങ്ങൾ പലരും പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇൻ്റീരിയറിൽ ലഭിക്കുന്ന ഇരട്ട സ്ക്രീൻ ആരും വിചാരിച്ചു കാണില്ല.ക്രെറ്റയിലും അൽകസാറിലും ലഭിച്ചിരുന്ന കർവ്ഡ് സ്ക്രീൻ അങ്ങനെ പുതിയ തലമുറ വെന്യുവിലും ലഭിക്കും.

നിലവിൽ 7.94 ലക്ഷം മുതല്‍ 13.62 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക് പേള്‍, ടൈറ്റന്‍ ഗ്രേ, ലൈറ്റ് ഗ്രേ നിറങ്ങളിലും വൈവിധ്യമാര്‍ന്ന വേരിയന്റുകളിലും ഈ കാര്‍ വാങ്ങാം. ഹ്യുണ്ടായി വെന്യു എസ്‌യുവിയില്‍ 5 യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം. വളരെ സ്ലീക്ക് ഡിസൈനാണ് ഇതിനുള്ളത്.

Hyundai new gen venue spotted

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സിഗ്‌നേച്ചര്‍ ഡാര്‍ക്ക് ക്രോം ഗ്രില്‍, സ്‌റ്റൈലിഷ് റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ ഇതിലുണ്ട്. ഈ കാറിന്റെ ക്യാബിന്‍ ഡിസൈന്‍ മികച്ചതാണ്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, എയര്‍ പ്യൂരിഫയര്‍, ഓട്ടോമാറ്റിക് എസി, കോള്‍ഡ് ഗ്ലൗബോക്സ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സിംഗിള്‍-പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് സംവിധാനം ലഭിക്കുന്നു.

ആറ് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ലെവല്‍ 1 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിയര്‍വ്യൂ ക്യാമറ എന്നിവയാണ് കാറിലെ പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

Hyundai new gen venue spotted

350 ലിറ്റര്‍ ബൂട്ട് സ്പേസ് ഉള്ളതിനാല്‍ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും നടത്തുന്ന യാത്രകളില്‍ ധാരാളം ലഗേജുകള്‍ കൊണ്ടുപോകാം. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വെന്യു ഓഫര്‍ ചെയ്യുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇതിലെ എഞ്ചിന്‍ ഓപ്ഷനുകള്‍. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിസിടി (ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്) ഗിയര്‍ബോക്സുമായാണ് ഇത് വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 3, 2025, 15:45 [IST]
English summary
Next gen hyundai venue spotted with updated interior all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X