രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റര്‍ കാര്‍ കുട്ടപ്പനായി വരുന്നു! പവറും മൈലേജും കൂടും

ഫ്രഞ്ച് ഓട്ടോമൊബൈല്‍ ബ്രാന്‍ഡായ റെനോ ക്വിഡ് ഹാച്ച്ബാക്ക്, കൈഗര്‍ സബ് കോംപാക്റ്റ് എസ്‌യുവി, ട്രൈബര്‍ എംപിവി എന്നീ മോഡലുകളാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ നവീകരിച്ച് ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ മുന്നേറ്റം നടത്താനാണ് റെനോ ഇപ്പോള്‍ പദ്ധതിതിടുന്നത്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പുതിയ തലമുറ ട്രൈബര്‍ എംപിവിയും കൈഗര്‍ എസ്‌യുവിയും പുറത്തിറക്കാനാണ് കമ്പനിയുടെ പ്ലാനുകള്‍. ഇതിന് പുറമെ പുതിയ ഡസ്റ്റര്‍ എസ്‌യുവി 2026-ല്‍ ഇന്ത്യയില്‍ എത്തിക്കാനാണ് പരിപാടി. റെനോയുടെ പുത്തന്‍ ലോഞ്ചുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ചുവടെ വായിക്കാം.

ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള 3 വരി എംപിവിയാണ് ട്രൈബര്‍. തലമുറമാറ്റം സംഭവിക്കുമ്പോള്‍ ട്രൈബറിന്റെ ഡിസൈനിലും ചില്ലറ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ട്രൈബറിന്റെ സില്‍ഹൗട്ടില്‍ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും അകത്തും പുറത്തും പുതിയ സ്റ്റൈലിംഗ് കാണാം. റെനോ എസ്‌കേപ്പ് എംപിവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം ഇതിന്റെ ഡിസൈന്‍.

renault triber seating layout

വലിയ ടച്ച് സ്‌ക്രീന്‍, കണക്റ്റഡ് കാര്‍ ടെക്, മികച്ച സുരക്ഷാ സവിശേഷതകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി എംപിവിയുടെ ഫീച്ചര്‍ ലിസ്റ്റും വിപുലീകരിക്കും. ബാക്കിയെല്ലാം ഓകെ ആണെങ്കിലും ട്രൈബറിന് പവര്‍ അത്ര പോരെന്ന് പൊതുവേ വിമര്‍ശനമുണ്ട്. പ്രത്യേകിച്ചും മൂന്നാം വരിയില്‍ യാത്രക്കാര്‍ ഉള്ളപ്പോള്‍. ഈ ഒരു സാഹചര്യത്തില്‍ പുത്തന്‍ ഹൃദയവുമായി പുതിയ ട്രൈബര്‍ വരാന്‍ സാധ്യത കൂടുതലാണ്. മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ശക്തവും ഇന്ധനക്ഷമതയും നല്‍കുന്ന എഞ്ചിനായിരുന്നും എംപിവിക്ക് ലഭിച്ചേക്കുക.

പുതിയ തലമുറ റെനോ കൈഗറില്‍ വമ്പന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ചില ഡിസൈന്‍ ഘടകങ്ങള്‍ റെനോ കാര്‍ഡിയന്‍ എസ്‌യുവിയില്‍ നിന്ന് കടംകൊള്ളും. ഇതിന് പുതിയ ഫ്രണ്ട് പ്രൊഫൈലും പുനര്‍രൂപകല്‍പ്പന ചെയ്ത ലൈറ്റിംഗ് സജ്ജീകരണവും ലഭിക്കും. ഇത് കൂടാതെ പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകളും കാണാം. പുത്തന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ ഫീച്ചര്‍ ലിസ്റ്റും അപ്‌ഡേറ്റ് ചെയ്യും.

renault kiger

പുതിയ തലമുറ റെനോ കൈഗറില്‍ മെക്കാനിക്കല്‍ മാറ്റത്തിനുള്ള സാധ്യത കുറവാണ്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും ഇത് ലഭ്യമാകും. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെക്കുറിച്ച് പറയുമ്പോള്‍, പുതിയ കൈഗറില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഉള്‍പ്പെടും.

നിലവില്‍ ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് ബെസ്റ്റ് ടൈം ആണ്. ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു എസ്‌യുവിയാണ് റെനോ ഡസ്റ്റര്‍. ഈ വര്‍ഷം ഐക്കണിക് എസ്‌യുവി ഇന്ത്യയില്‍ റീഎന്‍ട്രി നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ തലമുറ ഡസ്റ്ററിന്റെ വരവ് വൈകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റെനോയുടെ CMF-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ തലമുറ ഡസ്റ്റര്‍ കൂടുതല്‍ ശക്തവും ആധുനികവുമാണ്. മെച്ചപ്പെട്ട പെര്‍ഫോമന്‍സിനൊപ്പം കാറിന്റെ ഡിസൈനും നവീകരിച്ചിട്ടുണ്ട്.

2024 renault duster

പെട്രോള്‍, ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് എത്തിയേക്കാം. പുതിയ തലമുറ ഡസ്റ്റിന്റെ 7 സീറ്റര്‍ പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബിഗ്‌സ്റ്റര്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള 3 വരി എസ്‌യുവി അധികം വൈകാതെ ആഗോള വിപണിയില്‍ അരങ്ങേറും. പുതിയ തലമുറ ട്രൈബര്‍, കൈഗര്‍, ഡസ്റ്റര്‍ എന്നിവ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞാണ് റെനോ പണികഴിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഈ ലോഞ്ചുകള്‍ കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 6, 2025, 10:48 [IST]
English summary
Next gen renault kiger and triber under works will be launched second half of 2025 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X