ഫുൾ ചാർജിൽ 1000 കിലോമീറ്റർ; ഞെട്ടിക്കാൻ പുത്തൻ ഇവി മോഡലുമായി പോർഷ

ഇലക്ട്രിക് വാഹന വിപണിയിൽ ദിനംപ്രതി മത്സരം കനത്തുകൊണ്ടിരിക്കുകയാണ്. എല്ലാ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക് മോഡലുകളുടെ വേഷം അണിയാൻ തയ്യാറെടുക്കുകയാണ്. ആഡംബര ബ്രാൻഡുകളും ഈ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല കേട്ടോ. കംഫർട്ടിൻ്റെ കാര്യത്തിൽ ആണെങ്കിലും ഡിസൈനിലും എല്ലാം ഒരു വിട്ടുവിഴ്ച്ചയും വരുത്താതെ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി മികച്ച മോഡലുകൾ അവതരിപ്പിക്കുന്നവരാണ് പോർഷ. ഇപ്പോഴിതാ ബ്രാൻഡിൻ്റെ പ്രിയപ്പെട്ട എസ്‌യുവി മോഡലായ കയീൻ്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ബ്രാൻഡ്. എന്നാൽ ഇത്തവണ ഇലക്ട്രിക് കരുത്തോട് കൂടിയാണ് ബ്രാൻഡ് തങ്ങളുടെ ഉപഭോക്താക്കളെ ഞെട്ടിക്കാൻ പോകുന്നത്.

പെട്രോൾ, ഡീസൽ എഞ്ചിൻ മോഡലുകളേക്കാൾ വളരെ മികച്ച ലുക്കും മുൻവശത്തെ ഡിസൈൻ പുതുക്കിയിട്ടുമുണ്ട് എന്നാണ് ലഭക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇലക്ട്രിക് പതിപ്പായത് കൊണ്ട് തന്നെ മുൻവശത്ത് അടച്ച ഗ്രില്ലുകൾ ലഭിച്ചേക്കാം. 20 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകൾ, ഒറീഡിസൈൻ ചെയ്ത ഡോർ പാനലുകൾ എന്നിവയെല്ലാമാണ് വാഹനത്തിൻ്റെ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Porsche cayenne ev expecting 1000 km range

2026 ൽ പുറത്തിറങ്ങാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പെട്രോൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്കൊപ്പമായിരിക്കും ഇലക്ട്രിക് കയീൻ അവതരിപ്പിക്കുക. ഇരിക്കും. ഇന്ത്യൻ വാഹന വിപണിയിലെ ലൈനപ്പിലേക്ക് നോക്കിയാൽ പോർഷെയുടെ നിരയിൽ ടെയ്‌കാനെക്കാൾ മുകളിലായിരിക്കും കയെൻ ഇവിയുടെ സ്ഥാനം. ബ്രാൻഡിന്റെ മുൻനിര ഇലക്ട്രിക് എസ്‌യുവിയായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട . പവർട്രെയിനുകളെ കുറിച്ച് കൂടുതലായി കമ്പനി പുറത്ത് വിട്ടില്ല എങ്കിലും ഫുൾ ചാർജിൽ 1000 കിലോമീറ്റർ റേഞ്ച് പ്രതീക്ഷിക്കാവുന്നതാണ്.

എസ്‌യുവി സെഗ്മെൻ്റിൽ ഏറെ ഡിമാൻ്റുളള മോഡലാണ് കയീൻ. 2025-ൽ മോഡലിനെ ബ്ലാക്ക് എഡീഷൻ വേരിയൻ്റ് അവതരിപ്പിച്ചിരുന്നു പോർഷ. മികച്ച സ്റ്റൈലിങ്ങും കറുപ്പിൽ പൊതിഞ്ഞ എലമെൻ്റുകൾ കൂടെയാകുമ്പോൾ വാഹനത്തിൻ്റെ ലുക്ക് വർധിക്കുന്നുണ്ട്.വിലയിലേക്ക് വന്നാൽ ഈ കരിമ്പുലിയെ സ്വന്തമാക്കണമെങ്കിൽ 1.87 കോടി രൂപ മുടക്കണം. എക്സ്ഷോറൂം വിലയാണെന്ന് പ്രത്യേകം ഓർക്കണേ.

Porsche cayenne ev expecting 1000 km range

ഹെഡ്‌ലാമ്പുകൾ, ORVM-കൾ, സൈഡ് വിൻഡോ ട്രിം, ബാഡ്ജുകൾ എന്നിവയ്ക്കെല്ലാം ബ്ലാക്ക്-ഔട്ട് എലമെൻ്റാണ് ബ്ലാക്ക് എഡിഷൻ വേരിയന്റുകളിൽ കമ്പനി നൽകിയിരിക്കുന്നത്. വശങ്ങളിലേക്ക് നോക്കിയാൽ 21 ഇഞ്ച് RS സ്‌പൈഡർ അലോയ് വീലുകളും, എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ കൂടുതൽ ബ്ലാക്കിഷ് ആക്കാനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

ബ്ലാക്ക് എഡീഷൻ മോഡലിൻ്റെ അകത്തേക്ക് നോക്കിയാൽ, ക്യാബിന് കറുത്ത ലെതർ അപ്ഹോൾസ്റ്ററി, ബ്രഷ് ചെയ്ത അലുമിനിയം ഇൻലേകൾക്കൊപ്പം തന്നെ ലൈറ്റഡ് ഡോർ സിൽസ് എന്നിവയെല്ലാം പൂർണമായും കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ 14 രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 14-സ്പീക്കർ, ബോസ് ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഇൻ്റീരിയറിനെ വേറെ ലെവലാക്കുന്നുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.

340 bhp പവറിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് കുഞ്ചാക്കോ ബോബന്റെ പോർഷ കയീൻ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. 8 സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 20, 2025, 8:00 [IST]
English summary
Next generation porsche cayenne expecting 1000km claimed range details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X