ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവിക്ക് 20 കി.മീ മൈലേജ്! ഇക്കൂട്ടര്‍ക്ക് റിപബ്ലിക്ക് ഓഫറില്‍ അതിലും കുറഞ്ഞ വില
ജനുവരി 26-ന് രാജ്യം റിപബ്ലിക് ദിനം ആഘോഷിക്കാന്‍ പോകുകയാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രമുഖ വാഹന നിര്‍താതാക്കള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം പ്രമുഖ കാര്‍ നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ ഇന്ത്യ റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 'ബോള്‍ഡ് ഫോര്‍ ദി ബ്രേവ് ഓഫര്‍' എന്ന പേരില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രോഗ്രാമിന് കീഴില്‍ ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ കാറായ മാഗ്‌നൈറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി മികച്ച ഓഫറില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഈ ഓഫര്‍ ആര്‍ക്കെല്ലാം ലഭ്യമാണെന്ന കാര്യങ്ങള്‍ ചുവടെ വിശദാമായി വായിക്കാം.
ഓഫറിന്റെ പേര് സൂചിപ്പിക്കുന്ന പോലെ രാജ്യത്തെ ധീരരയായ സേനാംഗങ്ങള്‍ക്കാണ് നിസാന്റെ ബോള്‍ഡ് എസ്‌യുവി സ്വന്തമാക്കാനുള്ള സുവര്‍ണാവസരം കൈവന്നിവരിക്കുന്നത്. നിസാന്റെ റിപബ്ലിക് ദിന ഓഫര്‍ സുരക്ഷാ സേനയിലെയും സംസ്ഥാന പൊലീസിലെയും സേനാംഗങ്ങള്‍ക്ക് മാത്രമേ ലഭ്യമാകൂ. അതായത് ഈ ഓഫര്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന, അര്‍ധസൈനിക വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും മാത്രമായാണ് ഈ ഓഫര്‍ നിസാന്‍ പ്രഖ്യാപിച്ചത്.

രാജ്യസുരക്ഷയ്ക്കായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ധീരന്‍മാര്‍ക്കുള്ള ആദരമാണ് ഈ ഓഫര്‍ എന്നാണ് നിസാന്‍ പറയുന്നത്. സൈനികര്‍ക്കും പൊലീസുകാര്‍ക്കും ഈ ആനുകൂല്യം യാതൊരു തടസവുമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഇപ്പോള്‍ 24X7 ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. +91 1800-209-3456 എന്ന നമ്പറില്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.
സുരക്ഷാ സേനകള്‍ക്കായുള്ള ഈ ഓഫറിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. ആകര്‍ഷകമായ ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും എന്തായാലും നിസാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വില്‍പ്പന ഉയര്‍ത്താന്‍ കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ തങ്ങളുടെ ബെസ്റ്റ് സെല്ലര്‍ കാറിനാണ് നിസാന്‍ ഓഫര്‍ നല്‍കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വിപണിയില്‍ എത്തിയ അന്ന് മുതല്‍ നിസാന്‍ മാഗ്‌നൈറ്റിന് ഇന്ത്യയില്‍ വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

നിസാന്‍ മോട്ടോര്‍ ഇന്ത്യ ഇതുവരെ മൊത്തം 1.5 ലക്ഷത്തിലധികം മാഗനൈറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. 2020 ഡിസംബറില്‍ പുറത്തിറക്കിയ മാഗ്‌നൈറ്റിന് കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു. ശ്രദ്ധേയമായ വില്‍പ്പനയാണ് മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഇന്ത്യയിലും വിദേശത്തും ലഭിക്കുന്നത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 91,184 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ മാസം അതായത് 2024 ഡിസംബറില്‍ 11,676 യൂണിറ്റായിരുന്നു വില്‍പ്പന. കുറഞ്ഞ ആഴ്ചകള്‍ കൊണ്ട് 10000 യൂണിറ്റ് പിന്നിട്ടതിനാല്‍ മാഗ്‌നൈറ്റിന്റെ വില നിസാന്‍ ഉയര്‍ത്തിയിരുന്നു.
2024 നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 10000 കടന്നതിനാല്‍ ഈ മാസം മുതല്‍ കാറിന്റെ വില രണ്ട് ശതമാനം കൂടിയിട്ടുണ്ട്. മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റ് ആറ് വേരിയന്റുകളിലായി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും മൂന്ന് ട്രാന്‍സ്മിഷന്‍ ചോയ്‌സുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം പുതുക്കിയ ഫ്രണ്ട് ബമ്പറും 16 ഇഞ്ചിന്റെ പുതിയ സെറ്റ് അലോയ് വീലുകളുമടക്കം നിരവധി കോസ്‌മെറ്റിക് മാറ്റങ്ങള്‍ നിസാന്‍ മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റിന് ലഭിക്കുന്നു.

വയര്‍ലെസ് ചാര്‍ജര്‍, സറൗണ്ട് വ്യൂ മോണിറ്റര്‍, പുതിയ ഐ കീ, വാക്ക് എവേ ലോക്ക്, 60 മീറ്ററില്‍ റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, അഡ്വാന്‍സ്ഡ് എയര്‍ ഫില്‍ട്ടര്‍ കമ്പനി, ഓട്ടോ ഡിം ഫ്രെയിംലെസ്സ് ഐആര്‍വിഎം എന്നീ ഫീച്ചറുകള്‍ കാറിന് ലഭിക്കുന്നു. 6 എയര്‍ബാഗുകള്‍, ഹൈസ്പീഡ് അലെര്‍ട്ട് സിസ്റ്റം, ISOFIX ആങ്കറുകള്‍, എമര്‍ജന്‍സി സ്റ്റോപ് സിഗ്നല്‍, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഇഎസ്‌സി, ടിപിഎംഎസ്, ഇബിഡിയുള്ള എബിഎസ് എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റില്‍ മുന്‍ഗാമിയുടെ അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.1.0 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടര്‍ബോ പതിപ്പ് 99 bhp പവറില്‍ 152 Nm ടോര്‍ക്ക് വരെയാണ് നല്‍കുന്നത്.5-സ്പീഡ് മാനുവല്‍, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോള്‍ ടര്‍ബോ-പെട്രോളിലാണ് സിവിടി ഓപ്ഷന്‍ തെരഞ്ഞെടുക്കാനാവുന്നത്. നിസാന്‍ മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റ് മാനുവലില്‍ 20 കിലോമീറ്ററും സിവിടി ടര്‍ബോ വേരിയന്റുകള്‍ക്ക് 17.4 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് നിസാന്‍ അവകാശപ്പെടുന്നു. ടാറ്റ പഞ്ച്, ഹ്യുണ്ടയി എക്സ്റ്റര്‍, മാരുതി സുസുക്കി ഫ്രോങ്ക്സ്, റെനോ കൈഗര്‍ എന്നിവയാണ് എതിരാളികള്‍. ഹാച്ച്ബാക്കിന്റെ വിലയില്‍ കിട്ടുന്ന ഈ എസ്‌യുവി വാങ്ങാന്‍ താല്‍പര്യപ്പെടുന്ന സുരക്ഷാ സേനാംഗങ്ങള്‍ക്ക് ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








