മിടുക്കനായിരുന്നു..! 16 വര്‍ഷത്തിനിടെ ആദ്യമായി ഗള്‍ഫുകാരുടെ ബ്രാന്‍ഡ് ടോപ് 10-ല്‍ നിന്ന് പുറത്ത്

ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാതാക്കളുടെ കൂട്ടത്തില്‍ നമ്മള്‍ എണ്ണുന്ന ഒരു പേരാണ് നിസാന്‍. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ നിലവില്‍ ഇന്ത്യയില്‍ രണ്ട് കാറുകള്‍ മാത്രമാണ് വില്‍ക്കുന്നതെങ്കിലും പ്രവാസികളോട് ഈ കമ്പനിയെ കുറിച്ച് ചോദിച്ചാല്‍ അവര്‍ക്ക് നൂറ് നാവായിരിക്കും. വര്‍ഷങ്ങളായി ലോകത്തിലെ മികച്ച 10 വാഹന നിര്‍ണമാതാക്കളില്‍ ഒന്നായിരുന്നു നിസാന്‍. എന്നാല്‍ ഇപ്പോള്‍ കമ്പനി ടോപ്് 10 പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ആദ്യമായാണ് നിസാന്‍ ടോപ് 10 ഓട്ടോ ബ്രാന്‍ഡുകളുടെ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. അതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നമുക്ക് നോക്കാം

നിസാന്‍ സമീപകാലത്തായി വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നത് അത്ര രഹസ്യമായ കാര്യമല്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍, ഫാക്ടറികളിലെ ജീവനക്കാരെ പിരിച്ചുവിടല്‍, എഞ്ചിന്‍ തകരാര്‍ കാരണമുള്ള നിയമപ്രശ്‌നങ്ങള്‍ എന്നിവ കാരണം കഴിഞ്ഞ കുറച്ച് നാളുകളായി നിസാന്‍ വട്ടംചുറ്റുകയാണ്. ഇപ്പോള്‍ വില്‍പ്പനയുടെ കാര്യത്തില്‍ ടോപ് 10 ഗ്ലോബല്‍ ഓട്ടോ കമ്പനികളുടെ പട്ടികയില്‍ നിന്ന് നിസാന്‍ പുറത്തായി.

nissan x-trail grille

ജനുവരി-ജൂണ്‍ കാലയളവില്‍ ആഗോള വില്‍പ്പന 6 ശതമാനം ഇടിഞ്ഞ് 1.61 ദശലക്ഷം യൂണിറ്റായതോടെ നിസാന്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായതായി നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കമ്പനി ടൊയോട്ട, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് എന്നീ മുഖ്യ എതിരാളികള്‍ക്ക് ബഹുദൂരം പിന്നിലായി. നിസാനിന്റെ വില്‍പ്പന ഇടിഞ്ഞതോടെ BYD, ഗീലി എന്നീ ബ്രാന്‍ഡുകളും മുന്നില്‍ കയറി. ചൈനീസ് ബ്രാന്‍ഡ് ആയ ബിവെഡിയുടെ വില്‍പ്പന 33 ശതമാനം ഉയര്‍ന്ന് എട്ടാം സ്ഥാനത്തെത്തി.

മാത്രമല്ല നാട്ടുകാരായ സുസുക്കിും 2004-ന് ശേഷം ആദ്യമായി വില്‍പ്പനയില്‍ നിസാനിനെ മറികടന്നു. നിസാനിനേക്കാള്‍ 20000 യൂണിറ്റുകള്‍ അധികം വിറ്റാണ് (1.63 ദശലക്ഷം വാഹനങ്ങള്‍) സുസുക്കി 21 വര്‍ഷത്തിന് ശേഷം ആദ്യമായി നിസാനിന്റെ മുന്നില്‍ കയറിയത്. അതായത് 20,000 യൂണിറ്റുകള്‍ കൂടി. 21 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സുസുക്കി നിസാനെ മറികടക്കുന്നത്.

nissan x-trail grille

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നിസ്സാന്‍ 104 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി. തുടര്‍ച്ചയായ നാലാം പാദത്തിലാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 191 മില്യണ്‍ യുഎസ് ഡോളറായിരുന്നു. നിസാനിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ഈ വിപണിയിലെ വില്‍പ്പനയില്‍ കമ്പനിക്ക് 18 ശതമാനം ഇടിവ് നേരിട്ടു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചൈനയില്‍ വെറും 270,000 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്.

2018-ല്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സമയത്ത് 7.2 ദശലക്ഷം വാഹനങ്ങള്‍ വരെ നിസാന്‍ ചൈനയില്‍ വിറ്റിരുന്നു. ചൈനീസ് മാര്‍ക്കറ്റില്‍ വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞത് വലിയ തിരിച്ചടിയായി മാറി. ജാപ്പനീസ് വിപണിയില്‍ കമ്പനി വെറും 2.2 ദശലക്ഷം കാറുകള്‍ മാത്രമാണ് വിറ്റത്, 10 ശതമാനം ഇടിവ്. 1993 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പ്പനയാണിത്. നിസാന്‍ വളരെക്കാലമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

nissan magnite

നിസാനിന്റെയും റെനോയുടെയും സംയുക്ത പങ്കാളിത്തത്തിലായിരുന്നു തമിഴ്‌നാട്ടിലെ പ്ലാന്റ് ഉണ്ടായിരുന്നത്. അടുത്തിടെ തങ്ങളുടെ ഓഹരികള്‍ വിറ്റ നിസാന്‍ പ്ലാന്റിന്റെ പൂര്‍ ഉടമസ്ഥാവകാശം ഫ്രഞ്ച് ബ്രാഡിന് കൈമാറ്റം ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ കമ്പനിയുടെ വിപണി വിഹിതം ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. പുതിയ കാറുകള്‍ ഒന്നും വരാത്തതിനാല്‍ ഇന്ത്യയിലും വില്‍പ്പന ശോകമാണ്. മാഗ്‌നൈറ്റ് എസ്‌യുവി മാത്രമാണ് പിടിച്ച് നിര്‍ത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഈ പ്രതിസന്ധി പരിഹരിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ പോലും നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ സാധിക്കൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 1, 2025, 9:23 [IST]
English summary
Nissan dropped out of top 10 in global auto sales for first time in 16 years
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X