നിസാൻ അങ്ങനെയൊന്നും നാട് വിടൂല്ല മക്കളേ! പുത്തൻ ഷോറൂമുകളും ടച്ച് പോയിൻ്റുകളുമായി ബ്രാൻഡ്

എല്ലാവരുടേയും ആശങ്കയാണ് നിസാൻ നാടുവിടുകയാണോ, പുതിയ മോഡലുകളൊന്നും അവതരിപ്പിക്കുന്നില്ല, മാഗ്നൈറ്റിൽ മാത്രം ഒതുങ്ങി നിൽക്കുകയും ക്രമേണ ഇന്ത്യയോട് വിട പറയാനാണ് സാധ്യത എന്നൊക്കെയുളള കരകമ്പികൾ ധാരാളം കേൾക്കുന്നുണ്ട്. എന്നാൽ ബ്രാൻഡ് ഇതൊന്നും കേൾക്കാത്ത പോലെ ഇരിക്കുകയാണ്. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ. തങ്ങൾ നാടു വിടാൻ ഒന്നും പോകുന്നില്ല ആരാധകരേ എന്ന് പറയുന്നതിന് പകരം പുതിയ മൂന്ന് ഷോറൂമുകളും അതിനൊപ്പം തന്നെ സർവീസ് സെൻ്ററുകളും ആരംഭിച്ചതോടെ രാജ്യത്ത് നിസാൻ മോട്ടോർ ഇന്ത്യക്ക് 283 ടച്ച് പോയിൻ്റുകളുണ്ട്.

നിസാൻ നാടുവിടുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പെട്ടെന്ന് നിസാൻ രാജ്യം വിടാൻ പോകുന്നുവെന്ന കരക്കമ്പിക്ക് കാരണം ബ്രാൻഡിൻ്റെ ആഗോള തലത്തിലുള്ള പുനസംഘടനയാണ്. 2024-ൽ പ്രഖ്യാപിച്ചതാണെങ്കിലും 2027 ആകുമ്പോഴേക്കും ഉൽപ്പാദന സൈറ്റുകളുടെ എണ്ണം 17 ൽ നിന്ന് 10 ആക്കുകയും അത് പോലെ തന്നെ തൊഴിലാളികളുടെ എണ്ണം 15 ശതമാനം കുറച്ചും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള പദ്ധതി കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയതായിരുന്നു. നിസാൻ്റെ കയറ്റുമതിയിൽ ഇന്ത്യക്ക് വലിയ സ്ഥാനം തന്നെയുണ്ട്.

Nissan expanded 283 touch points in india

നിസാൻ്റെ ആവനാഴിയിൽ ഒരു അസ്ത്രം ഒരുങ്ങുന്നുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. നിസാന്‍ ഉടന്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കാന്‍ പോകുന്ന കാറുകളില്‍ ഒന്ന് ബി-സെഗ്‌മെന്റ് 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനമാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ എംപിവി. റെനോയും നിസാനും വളരെക്കാലമായി സഖ്യത്തിലായത് കൊണ്ട് തന്നെ രണ്ട് ബ്രാനഡുകളുടേയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കാം.

നിലവില്‍ ട്രൈബറിന്റെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കാനുള്ള പരിപാടിയിലാണ് റെനോ. തുടര്‍ന്ന് റെനോ ട്രൈബറിന്റെ പുതുതലമുറ മോഡല്‍ പുറത്തിറക്കും. റെനോ ട്രൈബറിന്റെ പുതുതലമുറ മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും നിസാന്റെ പുതിയ എംപിവി നിര്‍മ്മിക്കുക. നിസാനില്‍ നിന്നുള്ള ഈ പുതിയ എംപിവിക്ക് 3 നിര സീറ്റിംഗ് ക്രമീകരണം ഉണ്ടായിരിക്കും. അതായത് 2+3+2 കോണ്‍ഫിഗറേഷനില്‍ വരുന്ന ഈ കാറില്‍ 7 പേര്‍ക്ക് യാത്ര ചെയ്യാം.

Nissan expanded 283 touch points in india

ട്രൈബറില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ അല്‍പ്പം സ്‌പോര്‍ട്ടിയര്‍, അഗ്രസീവ് ഡിസൈന്‍ ഭാഷയിലായിരിക്കും നിസാന്‍ പുതിയ എംപിവി പണികഴിപ്പിക്കുക. പരമ്പരാഗതമായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്ലൈറ്റുകളും താഴത്തെ ബമ്പറില്‍ വലിയ സി ആകൃതിയിലുള്ള സില്‍വര്‍ എലമെന്റുകളുമുള്ള ഒരു വലിയ ഫ്രണ്ട് ഗ്രില്‍ ടീസറില്‍ കാണാം. ഒതുക്കമുള്ളതാക്കാന്‍ കാറിന്റെ ബോണറ്റ് ചെറുതാക്കി നല്‍കിയതിനാല്‍ അകത്തളത്തില്‍ ധാരാളം ഇടം നല്‍കും. ഫങ്ഷണല്‍ റൂഫ് റെയിലുകളും ബോണറ്റിലെ ബോള്‍ഡ് മസ്‌കുലര്‍ ക്രീസുകളും ഇതിന് ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.

നിസാൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലായ X-ട്രെയിലിന് 49.92 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ടൊയോട്ട ഫോർച്യൂണർ പോലുള്ള വമ്പൻമാരോട് മല്ലിടാനെത്തിയ നിസാന്റെ പ്ലാൻ പൊളിഞ്ഞതോടെ X-ട്രെയിലിന്റെ വിൽപ്പന പലമാസവും പൂജ്യം യൂണിറ്റുകളായിരുന്നു. എന്നാൽ ഇത് മനസിലാക്കിയ കമ്പനി ഇടയ്ക്ക് ഷോറൂമുകൾ വഴി എസ്‌യുവിക്ക് അന്യായ ഓഫറുകൾ പ്രഖ്യാപിച്ച് ഞെട്ടിച്ചിരുന്നു. അതായത് ഏകദേശം 21 ലക്ഷം രൂപയുടെ ഡിസ്‌കൌണ്ട് ഓഫറാണ് നിസാൻ X-ട്രെയിലിനായി അവതരിപ്പിച്ചത്. ഇതിൽ ഫ്ലാറ്റായ പലരും എസ്‌യുവി വാങ്ങാനെത്തുകയും ചെയ്‌തു.

Nissan expanded 283 touch points in india

7-സീറ്റർ വാഹനമായതിനാൽ തന്നെ യാത്രക്കാരുടെ സൌകര്യത്തിമായി രണ്ടാമത്തെ വരിയിൽ 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകളും നിസാൻ ഒരുക്കിയിട്ടുണ്ട്. 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് X-ട്രെയിലിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 160 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

എഞ്ചിനിൽ വേരിയബിൾ കംപ്രഷൻ സാങ്കേതികവിദ്യയും ടർബോചാർജറുമുള്ളതിനാൽ മികച്ച പവർ ഡെലിവറിക്കൊപ്പം ഗംഭീര മൈലേജും തരുന്നുണ്ട്. 13.7 കിലോമീറ്റർ മൈലേജാണ് നിസാൻ X-ട്രെയിലിൽ അവകാശപ്പെടുന്നത്. സെഗ്മെന്റിലെ മറ്റ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഈ ഫുൾ-സൈസ് എസ്‌യുവി ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനോട് കൂടി മാത്രമാണ് വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 17, 2025, 16:10 [IST]
English summary
Nissan expanded 283 touchpoints and five new showrooms all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X