നിസാൻ രാജ്യം വിടുന്നുവെന്ന് കരക്കമ്പി! സത്യാവസ്ഥ നിങ്ങളും അറിഞ്ഞിരിക്കണം
ഒറ്റ മോഡൽ കൊണ്ട് ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച മുതലുകളാണ് നിസാൻ. നിരവധി ജനപ്രിയ മോഡലുകളുണ്ടായിരുന്ന ബ്രാൻഡിനിപ്പോൾ ആകെ ഒരു മോഡൽ മാത്രാണ് വിൽപ്പനയിലുളളത്. നിസാൻ മാഗ്നൈറ്റ് എന്ന മോഡൽ കൊണ്ട് ഇന്ത്യൻ വിപണിയിൽ പിടിച്ചു നിൽക്കാൻ ചില്ലറ ചങ്കൂറ്റം ഒന്നും പോര. എന്നാൽ ഇപ്പോൾ നിസാൻ രാജ്യം വിടുന്നെന്നുളള വാർത്തകളും കിംവദന്തികളുമാണ് പരക്കുന്നത്. ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്നാണ് നമ്മൾ പരിശോധിക്കാൻ പോകുന്നത്. പുതിയതായി നിസാൻ കാർ വാങ്ങിയവർ തീർച്ചയായും ഇത് വായിക്കാതെ പോകരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
പെട്ടെന്ന് നിസാൻ രാജ്യം വിടാൻ പോകുന്നുവെന്ന കരക്കമ്പിക്ക് കാരണം ബ്രാൻഡിൻ്റെ ആഗോള തലത്തിലുള്ള പുനസംഘടനയാണ്. 2024-ൽ പ്രഖ്യാപിച്ചതാണെങ്കിലും 2027 ആകുമ്പോഴേക്കും ഉൽപ്പാദന സൈറ്റുകളുടെ എണ്ണം 17 ൽ നിന്ന് 10 ആക്കുകയും അത് പോലെ തന്നെ തൊഴിലാളികളുടെ എണ്ണം 15 ശതമാനം കുറച്ചും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള പദ്ധതി കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയതായിരുന്നു. നിസാൻ്റെ കയറ്റുമതിയിൽ ഇന്ത്യക്ക് വലിയ സ്ഥാനം തന്നെയുണ്ട്.

2025 -ൽ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് മാഗ്നൈറ്റ് വകഭേദങ്ങൾ അവതരിപ്പിച്ചതോടെ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായി 100-ലധികം വിപണികളിലേക്ക് മോഡൽ ഇടിച്ചുകയറുകയായിരുന്നു. കയറ്റുമതി അളവ് 2023-ൽ 50,000 യൂണിറ്റുകളിൽ നിന്ന് 2024-ൽ 99,000 യൂണിറ്റായി ഉയർന്നത് ചെറിയ കാര്യമല്ല, ഇത് ചെന്നൈ പ്ലാന്റിന്റെ മൊത്തം ഉൽപ്പാദനത്തിന്റെ 40 ശതമാനത്തോളം വരും.
ഇന്ത്യയിൽ നിന്ന് വിട്ടുപോകുമെന്ന വാർത്തകൾക്ക് നേരെ നിസാൻ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. എന്തായാലും ഒരു കാര്യത്തിൽ ഉറപ്പാണ്, മാഗ്നൈറ്് കൂടാതെ നിരവധി മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. അത് കൊണ്ട് തന്നെ നിസാന ഉപഭോക്താകൾ ഒന്നുകൊണ്ടും പേടിക്കേണ്ട കാര്യമില്ല. നിസാൻ മാഗ്നൈറ്റിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ നിസാൻ മാഗ്നൈറ്റ് വാങ്ങണമെങ്കിൽ 6.14 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.

അതേസമയം ടോപ്പ് എൻഡ് വേരിയന്റാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ 11.92 ലക്ഷവും മുടക്കേണ്ടതായുണ്ട്. എസ്‌യുവി ആറ് വേരിയന്റുകളിലും 12 കളർ ഓപ്ഷനുകളിലും തുടർന്നും ലഭ്യമാവും. അതേസമയം രണ്ട് എഞ്ചിനുകളും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഇതിലുണ്ട്. എസ്‌യുവിയുടെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് BR10 പെട്രോൾ എഞ്ചിനാണ് E20 നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചത്.
അതേസമയം 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ നേരത്തെ തന്നെ E20 കംപ്ലയിന്റായി മാറിയിരുന്നു. 1.0 ലിറ്റർ പെട്രോൾ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp പവറിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം എസ്‌യുവിയുടെ ടർബോ മോഡലിന് 99 bhp കരുത്തിൽ 152 Nm torque വരെ നൽകാനാവും.

5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ-പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്. മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് എസ്‌യുവിയിലെ പുതിയ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ത്രീ-ടോൺ കളർ ഓപ്ഷനിലാണ് എസ്‌യുവിയുടെ ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. നല്ല യാത്രാ സുഖം സമ്മാനിക്കുന്ന സീറ്റുകളും പുതിയ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചുള്ള നിർമാണം അടിപൊളിയാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഫ്രെയിംലെസ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അൺലോക്ക്, റിമോട്ട് സ്റ്റാർട്ട് എന്നിവയാണ് പ്രധാന അകത്തളത്തിലെ പ്രധാന ഫീച്ചറുകൾ.

നിലവിൽ പെട്രോൾ എഞ്ചിനുകളിൽ മാത്രം ലഭ്യമാവുന്ന മാഗ്നൈറ്റിന്റെ ഹൈബ്രിഡ്, സിഎൻജി വകഭേദങ്ങൾ കമ്പനി ഉടൻ പുറത്തിറക്കിയേക്കാമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം, 2026 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതി കമ്പനി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തായാലും ആഭ്യന്തര വിപണിയിൽ തരംഗമാവാനുള്ള നീക്കത്തിലാണ് കമ്പനി.
നിസാൻ്റെ ഏറ്റവും സങ്കടകരമായ ഒരു മോഡൽ എന്ന് പറയാവുന്നത് X-TRAIL ആണ്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് X-ട്രെയില്‍ മടങ്ങിയെത്തിയത്. സിബിയു ആയി വരുന്നതിനാല്‍ തന്നെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് നിസാന്‍ കാറിന് നല്‍കിയത്. ഇത് എസ്‌യുവിയുടെ വില്‍പ്പനയെ ബാധിച്ചുവെന്ന് നിസ്സംശയം പറയാം.
ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഫുള്‍സൈസ് എസയുവിയുടെ വില 49.92 ലക്ഷം രൂപയാണ്. എക്സ്ഷോറൂം വില മാത്രമാണിത്. നികുതിയും മറ്റ് ചെലവുകളും കൂടി ചേരുന്നതോടെ വില അരക്കോടി കടക്കും. നിസാന്‍ X-ട്രെയിലിന്റെ നാലാം തലമുറ മോഡല്‍ അടിസ്ഥാനപരമായി കമ്പനിയുടെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 2021 മുതല്‍ ആഗോള വിപണിയില്‍ ലഭ്യമാണ്.
വിദേശ വിപണിയില്‍ നിസാന്‍ X-ട്രെയില്‍ എസ്‌യുവി 5-സീറ്റര്‍, 7-സീറ്റര്‍ സീറ്റിംഗ് ലേഔട്ടുകളോടെയാണ് വരുന്നത്. എന്നാല്‍ മൂന്ന് നിര പതിപ്പ് അതായത് 7 സീറ്റര്‍ വേരിയന്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വാഹനം ഡയമണ്ട് ബ്ലാക്ക്, പേള്‍ വൈറ്റ്, ഷാംപെയ്ന്‍ സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.
12V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് X-ട്രെയിലിന് തുടിപ്പേകുന്നത്. വേരിയബിള്‍ കംപ്രഷനും ടര്‍ബോചാര്‍ജറും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിന്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. 160 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ഇന്ധനം ലാഭിക്കാനുള്ള ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകള്‍ക്കൊപ്പം ഇക്കോ, സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും നിസാന്‍ X-ട്രെയില്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ചില എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി നിസാന്‍ X-ട്രെയില്‍ ഒരു ഫ്രണ്ട്-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ലഭ്യമാകുക.
ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍, സ്പീഡ് ലിമിറ്റര്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെ നവീനമായ ഫീച്ചറുകളുടെ ഒരു നിര തന്നെ X-ട്രെയില്‍ എസ്യുവിയില്‍ കാണാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








