ഹോണ്ടയോട് കൂട്ടുകൂടാൻ ഞങ്ങളില്ലെന്ന് നിസാൻ; പുതിയ പങ്കാളിയെ തേടി വാഹന ഭീമൻ
ഹോണ്ടയും നിസാനും കൂട്ടായി എന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത് , എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. എതിരാളിയായ ഹോണ്ടയുമായുള്ള ലയന ചർച്ചകളിൽ നിന്ന് നിസ്സാൻ പിന്മാറുകയാണെന്ന് തരത്തിലുളള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹോണ്ടയുമായുള്ള ലയന ചർച്ചകൾ തകർന്നതിനെത്തുടർന്ന് നിസ്സാൻ പുതിയ പങ്കാളികളുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നുളള സൂചനകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 2026 ഓഗസ്റ്റിൽ ഒരു ഹോൾഡിംഗ് കമ്പനി സ്ഥാപിക്കുന്നതോടെ ഈ ലയനം ഔപചാരികമാക്കാൻ ആയിരുന്നു കമ്പനികളുടെ പദ്ധതി. ഈ ലയനവും അതിന്റെ ഭാഗമായ കമ്പനിയും പ്രവർത്തനക്ഷമമായാൽ, സംയോജിത വിൽപ്പന 191 ബില്യൺ ഡോളറിൽ (ഏകദേശം 1.62 ലക്ഷം കോടി രൂപ) എത്തും എന്നായിരുന്നു കമ്പനികളുടെ പ്രതീക്ഷ.
2021 -ൽ ഫിയറ്റ് ക്രൈസ്‌ലറും PSA ഗ്രൂപ്പും ലയിച്ചതിന് ശേഷം ഇപ്പോൾ നടക്കുന്ന ജാപ്പനീസ് ബ്രാൻഡുകളുടെ ഈ ലയനം വാഹന വ്യവസായത്തിലെ ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു എന്നതും നാം ശ്രദ്ധിക്കേണ്ടതാണ്. യുഎസിലെയും ചൈനയിലെയും വിൽപ്പനയും ലാഭവും കുറയുന്നതിനാൽ നിസാൻ നിലവിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന അവസ്ഥയിലാണ്. ഇത് കമ്പനിയിലെ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനും ഉൽപാദന ശേഷി കുറയുന്നതിനും കാരണമാവുന്നു. ഹോണ്ടയുമായി ലയിക്കുന്നതിലൂടെ, പ്രവർത്തന ചെലവ് പങ്കിടാനും ഉൽപ്പാദന ചെലവ് കുറയ്ക്കാനുമാണ് നിസാൻ പദ്ധതിയിട്ടത്.

നിസ്സാൻ ഒരു ഉപസ്ഥാപനമാകാൻ സമ്മതിക്കുന്നില്ലെങ്കിൽ സംയോജനം അംഗീകരിക്കില്ലെന്നായിരുന്നു ഹോണ്ടയുടെ നിലപാട്. ടൊയോട്ടയ്ക്ക് പിന്നിൽ ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് ഹോണ്ട, മൂന്നാമത്തെ വലിയ കമ്പനിയാണ് നിസ്സാൻ. നിസ്സാന്റെ ഓഹരികൾ 7.3 ശതമാനം ഉയർന്നപ്പോൾ ഹോണ്ടയുടേത് 4 ശതമാനം ഇടിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഹോണ്ടയുടെ മറ്റ് കാര്യങ്ങളിലേക്ക് നോക്കിയാൽ ഹോണ്ട ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്ന മൂന്ന് കാറുകളും E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുന്നു. തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും E20 വാഹനങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുന്ന ആദ്യത്തെ കമ്പനിയാണ് ഹോണ്ട. മറ്റ് വാഹന നിര്‍മ്മാതാക്കള്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ പാടുപെടുമ്പോള്‍, ഹോണ്ട കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ലക്ഷ്യം നേടി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹോണ്ട അമേസ് സബ് കോംപാക്ട് സെഡാന്റെ പുതിയ തലമുറ പതിപ്പ് വിപണിയിലെത്തിച്ചത്. ഈ മൂന്നാം തലമുറ അമേസ് സെഡാന്‍ മോഡലും E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുകയാണ് ഹോണ്ട. ഇതുകൂടാതെ, എലിവേറ്റ് എസ്‌യുവി, സിറ്റി മിഡ്‌സൈസ് സെഡാന്‍ മോഡലുകളും ജാപ്പനീസ് കമ്പനി E20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ പരിവര്‍ത്തനം ചെയ്തിട്ടുണ്ട്.
എന്താണ് E20 ഇന്ധനം എന്ന് അറിയാത്തവര്‍ക്കായി 1 ലിറ്റര്‍ പെട്രോളിലോ ഡീസലിലോ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന രീതിയാണിതെന്ന് പറയാം. അതായത് 1 ലിറ്റര്‍ പെട്രോളില്‍ 200 മില്ലി എഥനോള്‍ കലര്‍ത്തിയാല്‍ അതിനെ E20 ബ്ലെന്‍ഡഡ് പെട്രോള്‍ എന്ന് വിളിക്കാം. ഈ ഇന്ധനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഹോണ്ട തങ്ങളുടെ എല്ലാ കാര്‍ മോഡലുകളും പരിഷ്‌കരിച്ചത്.
ഈ വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പെട്രോള്‍ വാഹനങ്ങളും ബൈ-ഫ്യൂവല്‍ വാഹനങ്ങള്‍ പോലുള്ള ഐസി എഞ്ചിന്‍ വാഹനങ്ങള്‍ E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ സാഹചര്യത്തിലാണ് മറ്റ് ബ്രാന്‍ഡുകള്‍ക്ക് മുമ്പേ തന്നെ ഹോണ്ട തങ്ങളുടെ മോഡല്‍ നിര മൊത്തത്തില്‍ E20 നിയന്ത്രണങ്ങള്‍ പാലിക്കുന്ന തരത്തില്‍ പരിവര്‍ത്തനം ചെയ്തത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








