6.12 ലക്ഷത്തിന്റെ എസ്‌യുവിക്ക് 20കി.മീ മൈലേജ് പോരേ? കൂട്ടിത്തരാമെന്ന് നിസാന്‍, പയറ്റുന്നത് ആ തന്ത്രം
ഒറ്റ കാര്‍ വെച്ച് ഒരു രാജ്യത്ത് ബിസിനസ് നടത്തി കൊണ്ടുപോകാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ നിസാന്‍ മുതലാളി സംശയവുമില്ലാതെ അതെ എന്ന് പറയും. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ നിലവില്‍ ഇന്ത്യയില്‍ രണ്ട് കാറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മാഗ്‌നൈറ്റും X-ട്രെയിലുമാണത്. ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തില്‍ വരുന്ന X-ട്രെയിലിനെ നമുക്ക് എണ്ണത്തില്‍ കൂട്ടാന്‍ പറ്റില്ല. കാരണം വിപണിയില്‍ എത്തി ഇന്നേ വരെ കമ്പനിയുടെ ബിസിനസിന് കാര്യമായി സംഭാവന ചെയ്യാന്‍ കാറിന് സാധിച്ചിട്ടില്ല. CBU യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന കാറിന്റെ ഉയര്‍ന്ന വില കാരണം ഇന്ത്യക്ക് അനുവദിച്ച എണ്ണത്തിന്റെ നാലില്‍ ഒന്ന് പോലും വിറ്റുപോയിട്ടില്ല.
മറുവശത്ത് മാഗ്‌നൈറ്റാണ് സ്ഥിരമായി മികച്ച വില്‍പ്പന നേടിക്കൊണ്ട് കമ്പനിക്ക് അത്താണിയാകുന്നത്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനമാണ് നിസാന്‍ മാഗ്‌നൈറ്റിന് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചത്. നിലവില്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് മാഗ്‌നൈറ്റ് വാങ്ങാന്‍ സാധിക്കുക. ഇപ്പോള്‍ തന്നെ തരക്കേടില്ലാത്ത മൈലേജും മാഗ്‌നൈറ്റ് നല്‍കുന്നു. ഇതിന് ഇനിയും മൈലേജ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട് മാഗ്‌നൈറ്റില്‍ നിസാന്‍ സിഎന്‍ജി പവര്‍ട്രെയിന്‍ കൊണ്ടുവരാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ട്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് സിഎന്‍ജി പവര്‍ട്രെയിനിന്റെ കൂട്ടിച്ചേര്‍ക്കല്‍. പല വാഹന നിര്‍മാതാക്കളും ഈ തന്ത്രം പയറ്റി വിജയിച്ചതാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ എന്നീ കമ്പനികള്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വാഹനങ്ങള്‍ പുറത്തിറക്കുന്നു. അതേസമയം ഹോണ്ട റെട്രോഫിറ്റ് സിഎന്‍ജി കിറ്റുകളും ഓഫര്‍ ചെയ്യുന്നു. ഹോണ്ടയുടെ അതേ തന്ത്രം പിന്തുടര്‍ന്ന് റെനോയും തങ്ങളുടെ കാറുകളില്‍ റെട്രോഫിറ്റ് സിഎന്‍ജി കിറ്റുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിസാനും സിഎന്‍ജി കിറ്റുകളുടെ പരീക്ഷണം ആരംഭിച്ചിട്ടുള്ളതായി പ്രമുഖ ഓട്ടോമോട്ടീവ് പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റേനോയുമായി സഖ്യമുള്ള നിസാന്‍ അവരുടെ അതേ പങ്കാളിയില്‍ നിന്നായിരിക്കും പാര്‍ട്‌സുകള്‍ വാങ്ങുക. 5 സ്പീഡ്് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിന്റെ കൂടെ മാത്രമാണ് നിസാന്‍ റിട്രോഫിറ്റ് സിഎന്‍ജി കിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്.

നിസാന്‍ മാഗ്‌നൈറ്റ് സിഎന്‍ജിയുടെ കാര്യത്തിലും ഇതേ സമീപനമായിരിക്കും സ്വീകരിക്കുക. റെട്രോഫിറ്റ് സിഎന്‍ജി കിറ്റുമായി വരുന്ന കാറുകളുടെ മൈലേജ് കണക്കുകള്‍ റെനോ വെളിപ്പെടുത്തിയിട്ടില്ല. നിസാന്‍ അതിന് ധൈര്യം കാണിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. നിസാന്‍ അത് ചെയ്യുമോ എന്ന് കാണാന്‍ രസകരമായിരിക്കും. മാഗ്‌നൈറ്റിന് അടുത്തിടെ ഫെയ്സ്ലിഫ്റ്റ് ലഭിച്ചതിനാല്‍ ഡിസൈന്‍, ഫീച്ചര്‍ വശങ്ങളില്‍ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ട.
മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റ് ആറ് വേരിയന്റുകളിലായാണ് ഓഫര്‍ ചെയ്യുന്നത്. പുതിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം പുതുക്കിയ ഫ്രണ്ട് ബമ്പറും 16 ഇഞ്ചിന്റെ പുതിയ സെറ്റ് അലോയ് വീലുകളുമടക്കം നിരവധി കോസ്മെറ്റിക് മാറ്റങ്ങള്‍ നിസാന്‍ മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റിന് ലഭിക്കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും മൂന്ന് ട്രാന്‍സ്മിഷന്‍ ചോയ്സുകളിലുമാണ് ഈ സബ് 4 മീറ്റര്‍ എസ്‌യുവി വാങ്ങാനാകുക.

ആദ്യത്തെ 1.0 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം മാഗ്‌നൈറ്റിന്റെ ടര്‍ബോ പതിപ്പ് 99 bhp പവറില്‍ 152 Nm ടോര്‍ക്ക് വരെയാണ് നല്‍കുന്നത്. 5-സ്പീഡ് മാനുവല്‍, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോള്‍ ടര്‍ബോ-പെട്രോളിലാണ് സിവിടി ഓപ്ഷന്‍ തെരഞ്ഞെടുക്കാനാവുന്നത്.
നിസാന്‍ മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റ് മാനുവലില്‍ 20 കിലോമീറ്ററും സിവിടി ടര്‍ബോ വേരിയന്റുകള്‍ക്ക് 17.4 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് നിസാന്‍ അവകാശപ്പെടുന്നു. വയര്‍ലെസ് ചാര്‍ജര്‍, സറൗണ്ട് വ്യൂ മോണിറ്റര്‍, പുതിയ ഐ കീ, വാക്ക് എവേ ലോക്ക്, 60 മീറ്ററില്‍ റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, അഡ്വാന്‍സ്ഡ് എയര്‍ ഫില്‍ട്ടര്‍ കമ്പനി, ഓട്ടോ ഡിം ഫ്രെയിംലെസ്സ് ഐആര്‍വിഎം എന്നീ ഫീച്ചറുകള്‍ കാറിന് ലഭിക്കുന്നു.
കാറിന്റെ സേഫ്റ്റി കിറ്റില്‍ 6 എയര്‍ബാഗുകള്‍, ഹൈസ്പീഡ് അലെര്‍ട്ട് സിസ്റ്റം, ISOFIX ആങ്കറുകള്‍, എമര്‍ജന്‍സി സ്റ്റോപ് സിഗ്‌നല്‍, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഇഎസ്സി, ടിപിഎംഎസ്, ഇബിഡിയുള്ള എബിഎസ് എന്നിവ ഉള്‍പ്പെടുന്നു. മാഗ്‌നൈറ്റിന് നിലവില്‍ 6.12 ലക്ഷം മുതല്‍ 11.88 ലക്ഷം രൂപ വരെയാണ് വില. എക്‌സ്-ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








