ഈ കാര്‍ ഇല്ലെങ്കില്‍ ഒരു കമ്പനി പൂട്ടിപ്പോകും! ഇതുവരെ വാങ്ങിക്കൂട്ടിയത് 2 ലക്ഷം പേര്‍

ഒറ്റക്ക് ഒരു കാര്‍ കമ്പനിയെ ചുമലിലേറ്റുന്ന മോഡലാണ് നിസാന്‍ മാഗ്‌നൈറ്റ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ ഒന്നാണ് മാഗ്‌നൈറ്റ്. നിലവില്‍ മാഗ്‌നൈറ്റ് കൂടാതെ X-ട്രെയില്‍ എന്ന ഒരു മോഡല്‍ കൂടി ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കുന്നുണ്ടെങ്കിലും അതിനെ കൊണ്ട് കാര്യമായ ഗുണമൊന്നുമില്ല. 49.92 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വില്‍ക്കുന്നതിനാല്‍ തന്നെ ഫുള്‍സൈസ് എസ്‌യുവിയുടെ വില്‍പ്പന പ്രതിമാസം രണ്ടക്കം പോലും കടക്കാറില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു എസ്‌യുവിയും ഒരു എംപിവിയും കമ്പനി പുറത്തിറക്കാന്‍ പ്ലാന്‍ ഇടുന്നുണ്ട്.

അതുവരെ പിടിച്ചുനില്‍ക്കാനും മാഗ്‌നൈറ്റിന്റെ വില്‍പ്പന കൂട്ടാനുമായി കഴിഞ്ഞ ദിവസം എസ്‌യുവിക്ക് ആര്‍ടിഒ അംഗീകൃത റെട്രോഫിറ്റ് സിഎന്‍ജി കിറ്റുകള്‍ കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. സിഎന്‍ജി ഓപ്ഷന്‍ കൊണ്ടുവന്നതിന് പിന്നാലെ കാറുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രഖ്യാപനം കൂടി നിസാന്‍ നടത്തുകയുണ്ടായി. സബ് 4 മീറ്റര്‍ എസ്‌യുവി വില്‍പ്പന നാഴികക്കല്ല് താണ്ടിയതാണ് അത്.

nissan magnite side design

2020 ഡിസംബറില്‍ വില്‍പ്പനക്കെത്തിയ അന്ന് മുതല്‍ ഇന്നുവരെ 2 ലക്ഷം മാഗ്‌നൈറ്റുകള്‍ വിറ്റഴിച്ചതായി നിസാന്‍ അറിയിച്ചു. ഏകദേശം 4.5 കൊല്ലം കൊണ്ടാണ് കാര്‍ ഈ സുപ്രധാന വില്‍പ്പന നേട്ടം സ്വന്തമാക്കിയത്. നിലവില്‍ എല്ലാ മാസവും 2000 യൂണിറ്റിന് മുകളില്‍ മാഗ്‌നൈറ്റുകള്‍ നിസാന്‍ വിറ്റഴിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ വിപണിയില്‍ നിസാനിന്റെ ഏക അത്താണി ഈ കാര്‍ മോഡലാണ്.

കഴിഞ്ഞ വര്‍ഷം അവസാനം ജാപ്പനീസ് കമ്പനി ഈ കാറിന് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചിരുന്നു. നിലവില്‍ നിസാന്‍ മാഗ്‌നൈറ്റിന്റെ ബേസ് വേരിയന്റിന്് 6.14 ലക്ഷം രൂപ മാത്രമാണ് വില. ടോപ്പ് വേരിയന്റിന്റെ വില 11.76 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

nissan magnite front design

1.0 ലിറ്റര്‍, 3-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 72 PS പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മാനുവല്‍, AMT ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. 1.0 ലിറ്റര്‍, 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 100 PS പവറും 152 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ടര്‍ബോ എഞ്ചിന്‍ മാനുവല്‍, CVT ട്രാന്‍സ്മിഷന്‍ ഓഷനുകളില്‍ ലഭ്യമാണ്.

മാനുവല്‍ ഗിയര്‍ബോക്‌സുള്ള നിസാന്‍ മാഗ്‌നൈറ്റ് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ സിഎന്‍ജി കിറ്റ് ഓപ്ഷന്‍ ലഭ്യമാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.സിഎന്‍ജി മോഡില്‍ പവര്‍, ടോര്‍ക്ക്, സര്‍ട്ടിഫൈഡ് മൈലേജ് എന്നിവയ്ക്കുള്ള ഔദ്യോഗിക കണക്കുകള്‍ നിസ്സാന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിഎന്‍ജി ഇന്ധനത്തിന്റെ സവിശേഷതകളും ടര്‍ബോ ഓപ്ഷന്റെ അഭാവവും കണക്കിലെടുക്കുമ്പോള്‍ പ്രകടനത്തില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതുതായി അവതരിപ്പിച്ച റെട്രോഫിറ്റ് സിഎന്‍ജി കിറ്റിന്റെ വില 74,999 രൂപയാണ്.

nissan magnite iterior

ഹെക്സഗണ്‍ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്‍, M ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ത്രീ-ടോണ്‍ കളര്‍ ഓപ്ഷനിലാണ് എസ്യുവിയുടെ ഇന്റീരിയര്‍ പണികഴിപ്പിച്ചിരിക്കുന്നത്. നല്ല യാത്രാ സുഖം സമ്മാനിക്കുന്ന സീറ്റുകളും പുതിയ അപ്‌ഹോള്‍സ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും കാറില്‍ ഉപയോഗിച്ചിരിക്കുന്നു.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എയര്‍ പ്യൂരിഫയര്‍, ഫ്രെയിംലെസ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അണ്‍ലോക്ക്, റിമോട്ട് സ്റ്റാര്‍ട്ട് എന്നിവയാണ് പ്രധാന പധാന ഫീച്ചറുകള്‍. കാര്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 3 വര്‍ഷത്തെ അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വാറന്റി വാഗ്ദാനം ചെയ്യുന്നു.

കിയ സോനെറ്റ്, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, മാരുതി ബ്രെസ റെനോ കൈഗര്‍ പോലുള്ള കാറുകള്‍ക്ക് നല്ലൊരു ബദല്‍ കൂടിയാണ് മാഗ്‌നൈറ്റ്. ഹാച്ച്ബാക്കിന്റെ വിലയില്‍ എസ്‌യുവി ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാഗ്‌നൈറ്റ് പരിഗണിക്കാം. 20 കിലോമീറ്ററിനടുത്ത് മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ കാറില്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓഫര്‍ ചെയ്യുന്ന കാറുകളില്‍ ഒന്ന് കൂടിയാണ് മാഗ്‌നൈറ്റ്.

More from DriveSpark

Article Published On: Thursday, May 29, 2025, 13:00 [IST]
English summary
Nissan magnite crosses 2 lakh sales milestone since 2020 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X