ഒറ്റക്ക് 1 കമ്പനി പോറ്റിവളര്‍ത്തുന്ന കാര്‍ കൂടുതല്‍ മൊഞ്ചായി! 6.14 ലക്ഷത്തിന്റെ എസ്‌യുവിയില്‍ വന്ന മാറ്റം

ഇന്ത്യയില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാനിന്റെ ഏക അത്താണിയാണ് മാഗ്‌നൈറ്റ് (Nissan Magnite) സബ് കോംപാക്ട് എസ്‌യുവി. വമ്പന്‍ എതിരാളികള്‍ ഏറെയുള്ള സെഗ്‌മെന്റില്‍ മാഗ്‌നൈറ്റിനെ മത്സരക്ഷമമാക്കി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ കമ്പനി ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മാഗ്‌നൈറ്റിന്റെ കുറോ എഡിഷന്‍ പുറത്തിറക്കിയത്. കറുപ്പില്‍ ചാലിച്ചെടുത്ത കുറോ എഡിഷനിന്റെ കൂടെ നിസാന്‍ മാഗ്‌നൈറ്റില്‍ ഒരു പുതിയ കളര്‍ സ്‌കീമും അവതരിപ്പിച്ചു. മെറ്റാലിക് ഗ്രേ (Metallic Grey) എന്ന പുതിയ നിറമാണ് എസ്‌യുവിയുടെ കളര്‍ പാലറ്റില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്.

പുതിയ ഗ്രേ കളര്‍ ഓപ്ഷന്‍ മാഗ്‌നൈറ്റിന്റെ ചില വേരിയന്റുകളില്‍ മാത്രമാണ് ലഭ്യമാവുക. മെറ്റാലിക് ഗ്രേ കളര്‍ ഓപ്ഷന്‍ സബ്-4 മീറ്റര്‍ എസ്‌യുവിയുടെ ടെക്‌ന, ടെക്‌ന+, N കണക്ട വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇത് കൂടാതെ സ്റ്റോം വൈറ്റ്, വിവിഡ് ബ്ലൂ, ഫ്‌ലയര്‍ ഗാര്‍നെറ്റ് റെഡ്, സണ്‍റൈസ് കോപ്പര്‍ ഓറഞ്ച്, ഓനിക്‌സ് ബ്ലാക്ക്, ബ്ലേഡ് സില്‍വര്‍ എന്നീ നിറങ്ങളിലും മാഗ്‌നൈറ്റ് വാങ്ങാം.

nissan magnite metallic grey

നിലവില്‍ 6.14 ലക്ഷം രൂപ മുതലാണ് ഇന്ത്യന്‍ വിപണിയില്‍ നിസാന്‍ മാഗ്‌നൈറ്റിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 11.76 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകളാണ് ഇത്. മാഗ്‌നൈറ്റ് നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ആദ്യത്തേത് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. ഇത് 71 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.രണ്ടാമത്തെ ഓപ്ഷന്‍ കൂടുതല്‍ കരുത്തുറ്റ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്.

ഇത് 98 bhp പവറും 160 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ എഞ്ചിനുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിക്കുന്നു. അതേസമയം ടര്‍ബോ പതിപ്പ് 5-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയോടൊപ്പം ലഭ്യമാണ്. കൂടാതെ, ആർടിഒ അംഗീകൃത റെട്രോഫിറ്റ് സിഎൻജി കിറ്റ് ഡീലർഷിപ്പ് തലത്തിൽ ഫിറ്റ് ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് (06 ഓഗസ്റ്റ്) നിസാന്‍ 2025 മാഗ്‌നൈറ്റ് കുറോ എഡിഷന്‍ പുറത്തിറക്കിയത്. തങ്ങളുടെ ജനപ്രിയ സബ്‌കോംപാക്ട് എസ്യുവിയുടെ ആകര്‍ഷകമായ ഓള്‍-ബ്ലാക്ക് വേരിയന്റിന് 8.30 ലക്ഷം രൂപയാണ് കമ്പനി എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. മാഗ്‌നൈറ്റ് ശ്രേണിയില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഈ സ്‌പെഷ്യല്‍ എഡിഷനില്‍ ലഭ്യമാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി മാഗ്‌നൈറ്റ് കുറോ എഡിഷന്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം.

ഡീപ്പ് ഒനിക്‌സ് ബ്ലാക്ക് എക്സ്റ്റീരിയര്‍ ഫിനിഷും ബ്ലാക്ക് തീമിലുള്ള നിരവധി സ്‌റ്റൈലിംഗ് ഘടകങ്ങളുമാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് കുറോ എഡിഷനെ വേറിട്ടു നിര്‍ത്തുന്നത്. പിയാനോ ബ്ലാക്ക് ഫ്രണ്ട് ഗ്രില്‍, റെസിന്‍ ബ്ലാക്ക് ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകള്‍, ബ്ലാക്ക് ഡോര്‍ ഹാന്‍ഡിലുകള്‍, 15 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍ എന്നിവ മാഗ്‌നൈറ്റ് കുറോ എഡിഷന്റെ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകളാണ്.

nissan magnite kuro edition

ഫെന്‍ഡറിലെ മാഗ്‌നൈറ്റ് ലോഗോയ്ക്ക് താഴെയുള്ള 'കുറോ' ബാഡ്ജും ബ്ലാക്കൗട്ട് എല്‍ഇഡി ഹെഡ്ലാമ്പുകളും എസ്‌യുവിയുടെ മൊഞ്ച് കൂട്ടുന്നുണ്ട്. അകത്തും കറുപ്പ് നിറത്തിന്റെ ഉദാരമായ ഉപയോഗം കാണാം. കുറോ എഡിഷനില്‍ ഗിയര്‍ ഷിഫ്റ്റ് കണ്‍സോള്‍, സ്റ്റിയറിംഗ് വീല്‍ ഇന്‍സെര്‍ട്ട്, സണ്‍ വൈസറുകള്‍, ഡോര്‍ ട്രിമ്മുകള്‍ എന്നിവയില്‍ പിയാനോ ബ്ലാക്ക് ആക്‌സന്റുകളുള്ള ഓള്‍-ബ്ലാക്ക് ക്യാബിന്‍ ആണുള്ളത്.

കൂടാതെ, നിസാന്‍ ഈ വേരിയന്റില്‍ സ്റ്റാന്‍ഡേര്‍ഡായി ഒരു സേബിള്‍ ബ്ലാക്ക് വയര്‍ലെസ് ചാര്‍ജറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാഷ് ക്യാമറ ഒരു ആക്‌സസറിയായി ലഭ്യമാണ്. N -കണക്ട ട്രിമ്മിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ സ്‌പെഷ്യല്‍ എഡിഷനില്‍ നിരവധി സഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നു. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അര്‍കാമിസ് പ്രീമിയം ഓഡിയോ സെറ്റപ്പ്, റിയര്‍ എസി വെന്റുകളോടുകൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍ (IRVM) തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ കാണാം.

സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളിലൂടെ ടാറ്റ മോട്ടോര്‍സ് പയറ്റി വിജയിച്ച തന്ത്രം നിസാനും പരീക്ഷിക്കുകയാണ്. പുതിയ കുറോ എഡിഷനും മെറ്റാലിക് ഗ്രേ കളര്‍ ഓപ്ഷനും എസ്‌യുവിയെ ആകര്‍ഷകമാക്കി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. ഈ ഓണക്കാലത്ത് പണത്തിനൊത്ത മൂല്യം തരുന്ന ഒരു കോംപാക്ട് എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ നിസാൻ മാഗ്‌നൈറ്റ് പരിഗണിക്കാവുന്നതാണ്.

More from DriveSpark

Article Published On: Friday, August 8, 2025, 9:56 [IST]
English summary
Nissan magnite gets new metallic grey colour option available only on selected variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X