അല്ലെങ്കിലേ ഹാച്ച്ബാക്കിന്റെ വില മാത്രം, ഇപ്പോള്‍ ₹91000 ഓഫറും! 20KM മൈലേജുള്ള എസ്‌യുവി ആള് ജപ്പാനാ...

പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിച്ചുവെങ്കിലും ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ അത് നിറവേറ്റാന്‍ സാധിക്കാതിരുന്നവര്‍ക്ക് ജാപ്പനീസ് വാഹന ഭീമന്‍മാരായ നിസാനിന്റെ വക സന്തോഷവാര്‍ത്തയുണ്ട്. നിസാന്‍ വിപണിയില്‍ എത്തിക്കുന്ന ജനപ്രിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ മാഗ്‌നൈറ്റിന് 2025 നവംബറില്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ മാസം മാഗ്‌നൈറ്റ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 91,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. എന്‍-കണക്റ്റ, ടെക്‌ന, ടെക്‌ന+ എന്നീ വേരിയന്റുകളിലാണ് ഏറ്റവും കൂടുതല്‍ കിഴിവുകള്‍ ഉള്ളത്. രാജ്യമൊട്ടാകെയുള്ള ഓഫറുകള്‍ക്കൊപ്പം സൗത്ത്, ഈസ്റ്റ് എന്നീ സോണ്‍ തിരിച്ചുള്ള കിഴിവുകളും നിസാന്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഈ ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ എക്‌സ്‌ചേഞ്ച് ബോണസും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. 2025 നവംബറില്‍ നിസാന്‍ മാഗ്‌നൈറ്റിന്റെ നോണ്‍ ടര്‍ബോ മാനുവല്‍, എഎംടി വേരിയന്റുകള്‍ക്ക് ആകെ 91,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. കിഴക്കന്‍ ഇന്ത്യ ഒഴികെയുള്ള മറ്റ് ഭാഗങ്ങളിലെല്ലാം ഈ ഓഫര്‍ ലഭ്യമാണ്. കൂടാതെ നവംബര്‍ 28-നകമുള്ള ഡെലിവറികള്‍ക്ക് 11,000 രൂപയുടെ അധിക ഏര്‍ളി ബുക്കിംഗ് ബോണസും ലഭ്യമാണ്.

nissan magnite front

എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളായി 20,000 രൂപ വരെയും കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളായി 5,000 രൂപ വരെയും നല്‍കുന്നുണ്ട്. മാത്രമല്ല തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ 60,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നിസാന്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള നിസാന്‍ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്. മികച്ച ഓഫറില്‍ ഒരു കിടിലന്‍ എസ്‌യുവി സ്വന്തമാക്കാന്‍ പറ്റിയ മികച്ച അവസരമാണ് ഇത്.

അടുത്തിടെ നിസാന്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിലോടുന്ന (സിഎന്‍ജി) മാഗ്‌നൈറ്റ് വിപണിയില്‍ എത്തിച്ചിരുന്നു. ഫാക്ടറി ഫിറ്റഡ് കിറ്റുകള്‍ക്ക് പകരം ഡീലര്‍ ഫിറ്റ്‌മെന്റായാണ് നിസാന്‍ മാഗ്‌നൈറ്റിന്റെ സിഎന്‍ജി കിറ്റുകള്‍ വരുന്നത്. സാധാരണയായി സിഎന്‍ജി കാറുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കാന്‍ അല്‍പം പ്രയാസമാണ്. എന്നാല്‍ കോംപാക്ട് എസ്യുവിയുടെ സിഎന്‍ജി പതിപ്പില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിന്റെ സൗകര്യവും ഉപഭോക്താക്കള്‍ക്ക് അനുഭവിച്ചറിയാം. ടാറ്റയ്ക്ക് ശേഷം സിഎന്‍ജി കാറില്‍ ക്ലച്ച്‌ലെസ് സംവിധാനം അവതരിപ്പിക്കുന്ന പ്രമുഖ ബ്രാന്‍ഡ് ആണ് നിസാന്‍.

nissan magnite rear

മാഗ്‌നൈറ്റിന്റെ 1.0 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനുമായി വരുന്ന എല്ലാ വേരിയന്റുകളും സിഎന്‍ജി കിറ്റ് റീട്രോഫിറ്റ് ചെയ്യാനാവും. മുമ്പ് എഞ്ചിന്‍ കംപാര്‍ട്ട്‌മെന്റ് വഴി സിഎന്‍ജി നിറയ്ക്കണമായിരുന്നത് പല ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിലവിലുള്ള ഫ്യുവല്‍-ഫില്ലിംഗ് ലിഡിനുള്ളില്‍ സിഎന്‍ജി ഫില്ലിംഗ് വാല്‍വ് സംയോജിപ്പിച്ച് ഈ പ്രശ്‌നത്തിന് നിസാന്‍ പരിഹാരം കണ്ടു. ജിഎസ്ടി 2.0 പരിഷ്‌ക്കരണത്തിന്റെ ഫലമായി മാഗ്‌നൈറ്റ് സിഎന്‍ജി കിറ്റ് ഘടിപ്പിക്കുന്നതിനുള്ള ചെലവ് ഏകദേശം 3,000 രൂപ കുറഞ്ഞ് 72,000 രൂപയായി.

മാഗ്‌നൈറ്റിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്. 72bhp പവറും 96Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമത്തെ എഞ്ചിന്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റാണ്. ഇത് 100bhp പവറും 160Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുകളുമായി ബന്ധിപ്പിക്കുന്നു. അതേസമയം ടര്‍ബോ പതിപ്പ് 5-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയോടൊപ്പം ലഭ്യമാണ്.

മാഗ്നൈറ്റിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം റെട്രോഫിറ്റ് സിഎന്‍ജി കിറ്റ് ഫിറ്റ് ചെയ്താല്‍ മാഗ്നൈറ്റ് ഒരു കിലോഗ്രാമിന് 24 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സവിശേഷതകളുടെ കാര്യത്തിലും മാഗ്‌നൈറ്റ് പിന്നിലല്ല. ഹെക്‌സഗണ്‍ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്‍, M ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

ത്രീ-ടോണ്‍ കളര്‍ ഓപ്ഷനിലാണ് ഇന്റീരിയര്‍ പണികഴിപ്പിച്ചിരിക്കുന്നത്. നല്ല യാത്രാ സുഖം സമ്മാനിക്കുന്ന സീറ്റുകളും പുതിയ അപ്ഹോള്‍സ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും കാറില്‍ ഉപയോഗിച്ചിരിക്കുന്നു. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എയര്‍ പ്യൂരിഫയര്‍, ഫ്രെയിംലെസ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അണ്‍ലോക്ക്, റിമോട്ട് സ്റ്റാര്‍ട്ട് എന്നിവയാണ് പ്രധാന പധാന ഫീച്ചറുകള്‍.

nissan magnite interior

നിലവില്‍ 5.61 ലക്ഷം രൂപ മുതല്‍ 10.75 ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ വിപണിയില്‍ മാഗ്‌നൈറ്റിന്റെ വില പോകുന്നത്. ഒരു ഹാച്ച്ബാക്കിന്റെ വിലയില്‍ കിട്ടുന്ന എസ്‌യുവിക്ക് ആകര്‍ഷകമായ ഓഫറുകള്‍ കൂടി വാഗ്ദാനം ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ നിസാന്‍ ഷോറൂമില്‍ കയറുമെന്ന് പ്രതീക്ഷിക്കാം. ടാറ്റ നെക്‌സണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ എസ്യുവികളുമായാണ് നിസാന്‍ മാഗ്‌നൈറ്റ് പ്രധാനമായും മത്സരിക്കുന്നത്.

More from DriveSpark

Article Published On: Friday, November 14, 2025, 11:22 [IST]
English summary
Nissan magnite offers november 2025 total benefits go up to rs 91000 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X