ഇവന്‍ ഇല്ലായിരുന്നെങ്കില്‍ കമ്പനി പൂട്ടിപ്പോയേനേ! വില ₹5.61 ലക്ഷമായതോടെ ഇന്ത്യക്കാര്‍ കണ്ണുംപൂട്ടി വാങ്ങുന്നു

ഗള്‍ഫ് രാജ്യങ്ങളിലും മറ്റും പോയാല്‍ പ്രമുഖ ജാപ്പനീസ് വാഹന ഭീമന്‍മാരായ നിസാന്‍ നിരവധി കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നതായി നമുക്ക് കാണാം. എന്നാല്‍ ഇന്ത്യയില്‍ അവര്‍ ആകെ രണ്ട് മോഡലുകളാണ് വില്‍ക്കുന്നത്. അതില്‍ തന്നെ ഒരു കാര്‍ ഉള്ളതും ഇല്ലാത്തും കണക്കാണ്. നിസാന്‍ X-ട്രെയില്‍ ഫുള്‍സൈസ് എസ്‌യുവിയെ കുറിച്ചാണ് പറഞ്ഞത്. ഈ എസ്‌യുവിക്ക് പുതിയ ഉപഭോക്താക്കളെ കിട്ടുന്നില്ല. വില്‍പ്പന കൂട്ടാനായി ഉടന്‍ തന്നെ റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി ഒരു പുത്തന്‍ കോംപാക്ട് എംപിവി നിസാന്‍ പുറത്തിറക്കുന്നുണ്ട്. ഈ ഡിസംബര്‍ 18ന് നിസാന്‍ ട്രൈബറിന്റെ ഇരട്ടയുടെ അവതരണം നടത്താന്‍ പോകുകയാണ്.

ഈ ഒരു എംപിവി കൂടി വരുന്നതോടെ സ്വാഭാവികമായും നിസാനിന്റെ വില്‍പ്പന മെച്ചപ്പെടുമെന്ന കാര്യം ഉറപ്പാണ്.ഇപ്പോള്‍ 2025 നവംബര്‍ മാസത്തെ നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അത് പ്രകാരം 2025 നവംബറില്‍ നിസാന്‍ ഇന്ത്യയില്‍ ആകെ 1,908 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. ഈ വില്‍പ്പന ഒറ്റ മോഡലായ നിസാന്‍ മാഗ്‌നൈറ്റില്‍ നിന്ന് മാത്രമായിരുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നിസാന്‍ കമ്പനിയുടെ ഏക അത്താണിയാണ് മാഗനൈറ്റ്.

nissan magnite

കുറഞ്ഞ പ്രാരംഭ വില, ടര്‍ബോ പെട്രോള്‍ ഓപ്ഷന്‍, മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, ബോള്‍ഡ് എസ്‌യുവി ഡിസൈന്‍ എന്നിവയാണ് മാഗ്‌നൈറ്റിനെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. ഫീച്ചറുകള്‍ക്ക് മികച്ച മൂല്യം നല്‍കുന്ന ഈ വാഹനം ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും ബഡ്ജറ്റ് എസ്‌യുവി അന്വേഷിക്കുന്നവര്‍ക്കും ഈ സബ് 4 മീറ്റര്‍ എസ്‌യുവി പ്രിയങ്കരമാണ്. മാത്രമല്ല കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്‌യുവിക്ക് നിസാന്‍ മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മാഗ്നൈറ്റിന്റെ ഒന്നിലേറെ വേരിയന്റുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ ലഭ്യമാണ്. ക്യാഷ് ബെനിഫിറ്റുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കൊപ്പം നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കുള്ള ബോണസുകളും നിസാന്‍ മോഡലിന്റെ ഡിസംബര്‍ മാസത്തെ കണ്‍സ്യൂമര്‍ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുക്കുന്ന ട്രാന്‍സ്മിഷനെയും വേരിയന്റിനെയും ആശ്രയിച്ച് 50,000 രൂപ മുതല്‍ 1,36,000 രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് ലാഭിക്കാനാകുക.

nissan magnite front

രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ മാഗ്‌നൈറ്റ് ഓഫര്‍ ചെയ്യുന്നു. 72 bhp പവറും 96Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്ന്. രണ്ടാമത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 100bhp പവറും 160Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. നാചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുകളുമായി ഇണചേര്‍ക്കുന്നു.

അതേസമയം ടര്‍ബോ പതിപ്പ് 5-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയോടൊപ്പം ലഭ്യമാണ്. മാഗ്നൈറ്റിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം റെട്രോഫിറ്റ് സിഎന്‍ജി കിറ്റ് ഫിറ്റ് ചെയ്താല്‍ മാഗ്നൈറ്റ് ഒരു കിലോഗ്രാമിന് 24 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

nissan magnite interior

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എയര്‍ പ്യൂരിഫയര്‍, ഫ്രെയിംലെസ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അണ്‍ലോക്ക്, റിമോട്ട് സ്റ്റാര്‍ട്ട് എന്നിവയാണ് പ്രധാന പധാന ഫീച്ചറുകള്‍. 6 എയര്‍ബാഗുകള്‍ അടക്കം നിരവധി സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാനായി കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഫലമായി മാഗ്നൈറ്റ് ശ്രേണിയില്‍ 1 ലക്ഷം രൂപ വരെയാണ് വിലക്കുറവ് ലഭിച്ചിരിക്കുന്നത്. മാഗ്നൈറ്റിന്റെ ബേസ് മോഡലായ വിസിയ മാനുവലിന്റെ വില ഇപ്പോള്‍ 5.61 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 9.93 ലക്ഷം രൂപ മാത്രമാണ് വിലവരുന്നത്. ജിഎസ്ടി 2.0 വഴി സിഎന്‍ജി റിട്രോഫിറ്റ്‌മെന്റ് കിറ്റിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 74,999 രൂപയ്ക്ക് വിറ്റിരുന്ന കിറ്റിന് ഇപ്പോള്‍ 3,000 രൂപ കുറഞ്ഞിട്ടുണ്ട്.

മാത്രമല്ല അടുത്തിടെ നിസാന്‍ മാഗ്നൈറ്റ് സിഎന്‍ജിക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും കമ്പനി നല്‍കിയിരുന്നു. 2025 നവംബറില്‍ വില്‍പ്പന താരതമ്യേന കുറവായിരുന്നെങ്കിലും മാഗ്‌നൈറ്റിലൂടെ നിസാന്‍ പിടിച്ചുനില്‍ക്കുകയാണ്. ഈ ഒരു മോഡല്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ജപ്പാന്‍കാര്‍ക്ക് പെട്ടിയുമെടുത്ത് മടങ്ങിപ്പോകാമായിരുന്നു. പുതുതായി ബജറ്റ് വിലയില്‍ കോംപാക്ട് എംപിവി കൂടി വരുന്നതോടെ വിപണി വിഹിതം മെച്ചപ്പെടുത്താമെന്നാണ് നിസാനിന്റെ പ്രതീക്ഷ.

More from DriveSpark

Article Published On: Monday, December 15, 2025, 20:01 [IST]
English summary
Nissan magnite registered 1908 unit sales in november 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X