ഈ ഒരൊറ്റ കാര്‍ വെച്ചാണ് ഒരു കമ്പനി ഓടുന്നത്! ഇപ്പോള്‍ 24km മൈലേജ് തരുന്ന സിഎന്‍ജി കിറ്റുമുണ്ട്

ഇന്ത്യയില്‍ കാറുകള്‍ വില്‍പ്പന നടത്തുന്ന ഒന്നിലേറെ വിദേശ ബ്രാന്‍ഡുകള്‍ ഉണ്ട്. ചില ബ്രാന്‍ഡുകള്‍ ഒന്നിലേറെ കാറുകളുടെ ബലത്തില്‍ മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കുന്നു. അവര്‍ക്ക് വ്യത്യസ്ത ബോഡി സ്‌റ്റൈലുകളിലുള്ള കാറുകള്‍ അണിനിരക്കുന്ന പോര്‍ട്‌ഫോളിയോ ഉണ്ടായിരിക്കും. എന്നാല്‍ ഒരു വണ്ടിക്കമ്പനിയെ ഒറ്റക്ക് തോളിലേറ്റുന്ന ഒരു കാര്‍ ഉണ്ട്. രണ്ട് കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്ന ഈ കമ്പനിയുടെ ഒരു കാര്‍ ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. മറ്റൊന്ന് വാങ്ങാന്‍ ഒരാള്‍ പോലും എത്തിയില്ല. ആ ബ്രാന്‍ഡിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

മുഖവുരയില്‍ നിന്ന് തന്നെ ചിലര്‍ക്കെങ്കിലും നമ്മള്‍ പറഞ്ഞുവരുന്ന കാര്‍ ബ്രാന്‍ഡിനെ കുറിച്ച് മനസ്സിലായിട്ടുണ്ടാകും. അതെ ഇത്രയും നേരം നമ്മള്‍ സംസാരിച്ച് വന്നത് നിസാന്‍ കമ്പനിയെക്കുറിച്ചാണ്. നിലവില്‍ നിസാന്‍ കമ്പനി ഇന്ത്യയില്‍ രണ്ട് കാറുകള്‍ മാത്രമാണ് വില്‍ക്കുന്നത്. മാഗ്‌നൈറ്റ്, X-ട്രെയില്‍ എന്നിവയാണവ. ഇതില്‍ മാഗ്‌നൈറ്റ് ഒരു സബ് 4-മീറ്റര്‍ എസ്‌യുവിയാണ്. അതേസമയം X-ട്രെയില്‍ കാപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ഒരു ഫുള്‍സൈസ് എസ്‌യുവിയാണ്.

nissan magnite ventilation

സമീപഭാവിയില്‍ തന്നെ ചില എസ്‌യുവികളും എംപിവികളും അവതരിപ്പിക്കാന്‍ നിസാന്‍ പദ്ധതിയിടുന്നുണ്ട്. എന്നിരുന്നാലും, നിലവില്‍ മാഗ്‌നൈറ്റ് എന്ന ഒറ്റ മോഡലിനെ മാത്രം ആശ്രയിച്ചാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. 2025 ജൂണ്‍ മാസത്തില്‍ നിസാന്‍ X-ട്രെയില്‍ വാങ്ങാന്‍ ഒരാള്‍ പോലും എത്തിയില്ല. മെയ് മാസത്തില്‍ X-ട്രെയിലിന്റെ വില്‍പ്പന 20 യൂണിറ്റായിരുന്നു.

ഏപ്രിലില്‍ 76 യൂണിറ്റും മാര്‍ച്ചില്‍ 15 യൂണിറ്റുമായിരുന്ന വില്‍പ്പന. അതേസമയം ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും ഒറ്റ യൂണിറ്റ് പോലും വിറ്റുപോയില്ല. അതേസമയം 2025 ജൂണ്‍ മാസത്തില്‍ നിസാന്‍ മൊത്തം 1313 മാഗ്‌നൈറ്റ് കാറുകള്‍ വിറ്റഴിച്ചു. 2024 ജൂണ്‍ മാസത്തില്‍ 2107 യൂണിറ്റായിരുന്നു മാഗ്‌നൈറ്റിന്റെ വില്‍പ്പന. വാര്‍ഷികാടിസ്ഥാനത്തില്‍ 38 ശതമാനമാണ് കാറിന്റെ വില്‍പ്പന ഇടിഞ്ഞത്.

2025 മെയ് മാസത്തില്‍ 1334 യൂണിറ്റായിരുന്നു മാഗ്‌നൈറ്റിന്റെ വില്‍പ്പന. എതിരാളികളായ സബ് 4 മീറ്റര്‍ എസ്‌യുവികളെ ആശ്രയിച്ച് മാഗനൈറ്റില്‍ന്റെ വില്‍പ്പന കുറവാണെന്നത് സത്യമാണ്. എങ്കിലും, ഒരൊറ്റ കാറിനെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയെ വിശ്വസിച്ച് ആളുകള്‍ ഈ കാര്‍ വാങ്ങുന്നത് അത്ഭുതകരമാണ്. നിസാന്‍ ഇന്ത്യ വിടുന്നുവെന്ന വാര്‍ത്തകള്‍ കൂടി പരക്കുന്ന സാഹചര്യത്തിലും ഇത്രയും ആളുകള്‍ ഈ കാറുകള്‍ വാങ്ങിയെന്നതും ചേര്‍ത്ത് വായിക്കണം.

ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി ഫ്രോങ്ക്‌സ്, മാരുതി ബ്രെസ, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്നീ എസ്‌യുവികള്‍ക്കെതിരെയാണ് മാഗ്‌നൈറ്റ് മത്സരിക്കുന്നത്. ഏകദേശം 6.14 ലക്ഷം രൂപ മുതലാണ് നിസാന്‍ മാഗ്‌നൈറ്റിന്റെ വില ആരംഭിക്കുന്നത്. 2020-ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട ഈ കാര്‍ ഇതുവരെ 2 ലക്ഷത്തിലധികം ഇന്ത്യന്‍ വീടുകളിലെത്തിയിട്ടുണ്ട്.

nissan magnite front

2024 ഒക്ടോബറില്‍ കമ്പനി മാഗ്‌നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു. അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി എത്തിയ മോഡലിന്റെ വിലയിലും വലിയ മാറ്റമുണ്ടായിരുന്നില്ല. മാത്രമല്ല, സമീപകാലത്ത് വില്‍പ്പന ഉയര്‍ത്താനായി നിസാന്‍ മാഗ്‌നൈറ്റില്‍ റെട്രോ ഫിറ്റ് സിഎന്‍ജി കിറ്റ് അവതരിപ്പിച്ചിരുന്നു. 75,000 രൂപയാണ് ഈ റെട്രോ ഫിറ്റ് സിഎന്‍ജി കിറ്റിന്റെ വില.

75 bhp പവറും 96 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മാഗ്‌നൈറ്റിന്റെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഒരു കാര്‍ കൂടിയാണ് മാഗ്‌നൈറ്റ്. മാഗ്‌നൈറ്റിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

nissan magnite interior

അതേസമയം റെട്രോഫിറ്റ് സിഎന്‍ജി കിറ്റ് ഫിറ്റ് ചെയ്താല്‍ മാഗ്‌നൈറ്റ് ഒരു കിലോഗ്രാമിന് 24 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ സിഎന്‍ജി കിറ്റ് ഉള്‍പ്പെടുത്തിയതാകാം നിസാന്‍ മാഗ്‌നൈറ്റിന്റെ വില്‍പ്പന താഴാതെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്. നിസാന്‍ കമ്പനിയില്‍ ഇന്ത്യക്കാര്‍ക്ക് നല്ല വിശ്വാസമുണ്ട്. അതിനൊപ്പം കമ്പനി പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കിയാല്‍ ഈ വിശ്വാസം ഊട്ടിയുറപ്പിക്കാനാകും. അത് സ്വാഭാവികമായും വില്‍പ്പന വര്‍ധിപ്പിക്കും.

More from DriveSpark

Article Published On: Thursday, July 17, 2025, 11:11 [IST]
English summary
Nissan magnite sales report june 2025 registered 38 per cent yoy decline
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X