നിസാൻ്റെ 'തീപൊരി' മോഡൽ! മാഗ്നൈറ്റ് ടർബോ പെട്രോൾ മോഡലിൻ്റെ റിവ്യു വായിക്കാം
ഒരു പ്രദേശം മുഴുവൻ ചുട്ടുചാമ്പലാക്കാൻ ഒരു ചെറിയ തീപൊരി മതി എന്ന് പറയുന്നത് പോലെയാണ് ലോകം മുഴുവൻ തങ്ങളുടെ സാന്നിധ്യ അറിയിക്കാൻ നിസാൻ എന്ന ബ്രാൻഡിന് മാഗ്നൈറ്റ് എന്ന ഒറ്റ മോഡൽ തന്നെ ധാരാളം. ഇന്ത്യയിൽ കടുത്ത മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിൽ വില്ലാളിവീരൻമാരായ എതിരാളികളോട് മുട്ടി നിൽക്കുന്നുണ്ടെങ്കിൽ മാഗ്നൈറ്റ് ചില്ലറക്കാരനല്ല. ഇന്ത്യൻ കോംപാക്ട് SUV സെഗ്മെന്റിൽ ഒരു പ്രത്യേക സ്ഥാനം സ്വന്തമാക്കിയ മോഡലാണ്.നമ്മൾക്ക് ഇത്തവണ ടർബോ പെട്രോൾ CVT മോഡലാണ് റിവ്യുവിനായി ലഭിച്ചിരിക്കുന്നത്. സിറ്റി ഡ്രൈവിങ്ങിനും ഹൈവേ യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ അനുഭവം നൽകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഈ വേർഷനിലെ പ്രധാന ആകർഷണം 1.0-ലിറ്റർ ടർബോ പെട്രോൾ എൻജിൻ തന്നെയാണ്. ഏകദേശം 100 bhp കരുത്തും മികച്ച ടോർക്ക് ഡെലിവറിയും ഉള്ളതിനാൽ, കാർ എപ്പോഴും അണ്ടർപവേർഡ് ആയി തോന്നുന്നില്ല പ്രത്യേകിച്ച് നിങ്ങൾ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്ന സമയങ്ങളിൽ. CVT ഗിയർബോക്സിൻ്റെ സ്മൂത്തായ പ്രവർത്തനം നിങ്ങൾക്ക് ഏതൊരു സിറ്റി ട്രാഫിക്കിലും വാഹനം അനായാസമായി ഓടിക്കാൻ സാധിക്കുന്നു.

സിവിടി എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് റബർ ബാൻഡ് ഇഫക്ടാണ് എത്തുക, എന്നാൽ മാഗ്നൈറ്റിൽ നിങ്ങൾക്ക് അത്തരത്തിലുളള ഒരു ബുദ്ധിമുട്ടോ ലാഗോ അനുഭവപ്പെടില്ല. നിസാൻ തങ്ങളുടെ ഗിയർ ബോക്സിനെ നല്ല രീതിയിൽ തന്നെ ട്യൂൺ ചെയ്തിട്ടുണ്ട് എന്നതാണ് പ്രത്യേകത. മൈലേജ് കാര്യത്തിലും ടർബോ സിവിടി നിരാശപ്പെടുത്തുന്നില്ല. നഗരത്തിൽ ശരാശരി മൈലേജ് 11 കിലോമീറ്ററാണ് ലഭിച്ചത്. എന്നാൽ ഹൈവേയിൽ 14-16 വരെ ങ്ങക്ക് ലഭിച്ചു.
ഇൻ്റീരിയറിലേക്ക് കടക്കുമ്പോൾ മോഡേൺ ഫീൽ നൽകാൻ മാഗ്നൈറ്റിന് സാധിക്കുന്നുണ്ട്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. ഈ സെഗ്മെൻ്റിൽ 360 ഡിഗ്രി ക്യാമറ,ക്രൂയിസ് കൺട്രോൾ,ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിങ്ങ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

കേരളത്തിൽ 360 ഡിഗ്രി ക്യാമറ വലിയൊരു അനുഗ്രഹമാണ്.അത് പോലെ തന്നെ കുണ്ടും കുഴികളും നിറഞ്ഞ വഴിയിൽ വാഹനത്തിൻ്റെ അടി തട്ടുമെന്ന പേടി വേണ്ട.
മാഗ്നൈറ്റിൻ്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നിങ്ങളെ മോശം വഴികളിലൂടേയും സ്പീഡ് ബ്രേക്കറുകളിലൂടെ കയറി ഇറങ്ങാനും നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു.
ഹൈവേ ഡ്രൈവിൽ സിവിടി വളരെ ശാന്തമാണ്, അതിനൊപ്പം തന്നെ ഒരു ട്രിപ്പിൾ ഡിജിറ്റിൽ പോലും നിങ്ങൾക്ക് സ്റ്റീയറിങ്ങ് നല്ല കോൺഫിഡൻസാണ് നൽകുന്നത്.
അത് പോലെ തന്നെ സീറ്റുകളുടെ കംഫർട്ടാണ് മറ്റൊരു പോസിറ്റിവ് വശം. മുൻ സീറ്റുകളും പിൻ സീറ്റുകളും നല്ല സപ്പോർട്ട് നൽകുന്നു. ചെറിയ കുടുംബങ്ങൾക്ക് ഇത് ഒരു പ്രാക്ടിക്കൽ എസ്‌യുവി ആയി മാറുന്നു. പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഫലമായി മാഗ്നൈറ്റ് ശ്രേണിയില്‍ 1 ലക്ഷം രൂപ വരെയാണ് വിലക്കുറവ് ലഭിച്ചിരിക്കുന്നത്. മാഗ്നൈറ്റിന്റെ ബേസ് മോഡലായ വിസിയ മാനുവലിന്റെ വില ഇപ്പോള്‍ 5.61 ലക്ഷം രൂപയാണ്.

2025 നവംബറില്‍ നിസാന്‍ ഇന്ത്യയില്‍ ആകെ 1,908 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. ഈ വില്‍പ്പന ഒറ്റ മോഡലായ നിസാന്‍ മാഗ്‌നൈറ്റില്‍ നിന്ന് മാത്രമായിരുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നിസാന്‍ കമ്പനിയുടെ ഏക അത്താണിയാണ് മാഗനൈറ്റ്. കുറഞ്ഞ പ്രാരംഭ വില, ടര്‍ബോ പെട്രോള്‍ ഓപ്ഷന്‍, മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, ബോള്‍ഡ് എസ്‌യുവി ഡിസൈന്‍ എന്നിവയാണ് മാഗ്‌നൈറ്റിനെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








