₹5.62 ലക്ഷം മാത്രം വിലയുള്ള എസ്‌യുവിക്ക് ₹1,36,000 ഡിസ്‌കൗണ്ട്! ഇതിലും മികച്ച ഓഫര്‍ സ്വപ്‌നങ്ങളില്‍ മാത്രം

ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ സബ് 4 മീറ്റര്‍ എസ്‌യുവിയായ മാഗ്നൈറ്റിന്റെ 2025 ഡിസംബറിലെ ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു. മാഗ്‌നൈറ്റിന്റെ ഒന്നിലേറെ വേരിയന്റുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ ലഭ്യമാണ്. ക്യാഷ് ബെനിഫിറ്റുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കുള്ള ബോണസുകളും നിസാന്‍ മോഡലിന്റെ ഡിസംബര്‍ മാസത്തെ കണ്‍സ്യൂമര്‍ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുക്കുന്ന ട്രാന്‍സ്മിഷനെയും വേരിയന്റിനെയും ആശ്രയിച്ച് 50,000 രൂപ മുതല്‍ 1,36,000 രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് ലാഭിക്കാനാകുക. ജനപ്രിയ എസ്‌യുവിയുടെ ഇയര്‍ എന്‍ഡ് ഓഫറുകളെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

മാഗ്നൈറ്റിന്റെ നോണ്‍-ടര്‍ബോ വിസിയ, വിസിയ+, കുറോ വേരിയന്റുകള്‍ക്ക് 10,000 രൂപ ക്യാഷ് ബെനിഫിറ്റ് ലഭിക്കും. കൂടാതെ, പഴയ കാറുകള്‍ക്ക് 20,000 രൂപയും, നിസാന്‍ അല്ലെങ്കില്‍ റെനോ മോഡലുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 40,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും. ഈ മോഡലുകള്‍ക്ക് കോര്‍പറേറ്റ് ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല. മൊത്തത്തില്‍ 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാം.

nissan magnite side

നിസാന്‍ മാഗ്നൈറ്റിന്റെ നോണ്‍-ടര്‍ബോ അസന്റ, N-കണക്റ്റ വേരിയന്റുകള്‍ക്ക് 10,000 രൂപ ക്യാഷ് ബെനിഫിറ്റ്, 7,000 രൂപ ഏര്‍ളി ബുക്കിംഗ് ബോണസ് എന്നിവയുണ്ട്. സാധാരണ എക്‌സ്‌ചേഞ്ചിന് 30,000 രൂപയും, നിസാന്‍ അല്ലെങ്കില്‍ റെനോ വാഹനങ്ങള്‍ക്ക് 50,000 രൂപയും എക്‌സ്‌ചേഞ്ച് ബെനഫിറ്റ് ലഭിക്കും. 5,000 രൂപയുടെ കോര്‍പറേറ്റ് ആനുകൂല്യം കൂടി ചേരുമ്പോള്‍ ആകെ 72,000 രൂപ പോക്കറ്റിലിടാം. നോണ്‍-ടര്‍ബോ ടെക്‌ന, ടെക്‌ന+ വേരിയന്റുകള്‍ക്ക് നിസാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ മോഡലുകള്‍ക്ക് 10,000 രൂപ ക്യാഷ് ബെനിഫിറ്റും നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് 25,000 രൂപ ബോണസും ലഭിക്കും. നിസാന്‍ അല്ലെങ്കില്‍ റെനോ വാഹനങ്ങള്‍ക്ക് 60,000 രൂപയും മറ്റ് കാറുകള്‍ക്ക് 50,000 രൂപയും എക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭിക്കുമ്പോള്‍, 5000 രൂപ കോര്‍പറേറ്റ് ബെനിഫിറ്റും നേടാന്‍ അവസരമുണ്ട്. ഈ വേരിയന്റുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ആകെ 1,16,000 രൂപ ലാഭിക്കാം.

EZ-ഷിഫ്റ്റ് വിസിയ വേരിയന്റില്‍ 5,000 രൂപയുടെ ക്യാഷ് ബെനഫിറ്റും 12,000 രൂപയുടെ ഏര്‍ളി ബുക്കിംഗ് ബോണസും നല്‍കുന്നു. കൂടാതെ, ഏതൊരു കാറിനും 20,000 രൂപയും, നിസാന്‍ അല്ലെങ്കില്‍ റെനോ മോഡലുകള്‍ക്ക് 40,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. 5,000 രൂപയുടെ കോര്‍പറേറ്റ് ആനുകൂല്യം കൂടി ചേരുന്നതോടെ മൊത്തം ആനുകൂല്യം 62,000 രൂപയാകും.

EZ-ഷിഫ്റ്റ് അസന്റ, N-കണക്റ്റ വേരിയന്റുകള്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ബോണസായി 12000 രൂപയും ക്യാഷ് ബെനഫിറ്റായി 10,000 രൂപയും ഓഫര്‍ ചെയ്യുന്നു. നിസാന്‍ അല്ലെങ്കില്‍ റെനോ കാറുകള്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 60,000 രൂപയും മറ്റ് കാറുകള്‍ക്ക് 40,000 രൂപയും ബോണസായി ലഭിക്കും. സാധാരണയായി ലഭിക്കുന്ന 5,000 രൂപയുടെ കോര്‍പറേറ്റ് ആനുകൂല്യം ചേരുമ്പോള്‍ ആകെ 87,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

nissan magnite price

EZ-ഷിഫ്റ്റ് വിഭാഗത്തില്‍ കമ്പനി ഈ മാസം ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് കുറോ, ടെക്‌ന, ടെക്‌ന+ വേരിയന്റുകളിലാണ്. ഈ വേരിയന്റുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് 25000 രൂപയാണ് ബോണസ്. 10,000 രൂപ ക്യാഷ് ബെനഫിറ്റ്, 60000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 5000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ സഹിതം മൊത്തം ആനുകൂല്യം 1,16,000 രൂപയിലെത്തുന്നു. എല്ലാ ടര്‍ബോ മാനുവല്‍ വേരിയന്റുകള്‍ക്കും മികച്ച ഓഫറുണ്ട്.

10,000 രൂപ ക്യാഷ് ബെനഫിറ്റ്, മുന്‍കൂട്ടിയുള്ള ബുക്കിംഗിന് 20,000 രൂപ ബോണസ്, ഏതൊരു കാറിനും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, നിസാന്‍ അല്ലെങ്കില്‍ റെനോ വാഹനങ്ങള്‍ക്ക് 60,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 5,000 രൂപ കോര്‍പറേറ്റ് ആനുകൂല്യം കൂടി ചേര്‍ത്താല്‍ ആകെ ആനുകൂല്യം 1,11,000 രൂപയായി ഉയരുന്നു.

Variant Group Cash / Accessories Early Booking Exchange (Other Cars) Exchange (Nissan/Renault) Corporate Total Benefit
Visia / Visia+ / Kuro (Non-Turbo) 10,000 - 20,000 40,000 0 50,000
Acenta / N-Connecta (Non-Turbo) 10,000 7,000 30,000 50,000 5,000 72,000
Tekna / Tekna+ (Non-Turbo) 10,000 25,000 50,000 60,000 5,000 1,16,000
Visia (EZ-Shift) 5,000 12,000 20,000 40,000 5,000 62,000
Acenta / N-Connecta (EZ-Shift) 10,000 12,000 40,000 60,000 5,000 87,000
Kuro / Tekna / Tekna+ (EZ-Shift) 10,000 25,000 50,000 60,000 5,000 1,16,000
All Turbo MT Variants 10,000 20,000 50,000 60,000 5,000 1,11,000
Acenta (Turbo CVT) 20,000 35,000 50,000 60,000 5,000 1,36,000
N-Connecta / Kuro / Tekna / Tekna+ (Turbo CVT) 10,000 12,000 50,000 60,000 5,000 1,03,000

ഏറ്റവും ഉയര്‍ന്ന നേട്ടം ടര്‍ബോ CVT അസന്റ വേരിയന്റിലാണ് ലഭ്യമാകുന്നത്. ഇതിന് 20,000 രൂപ ക്യാഷ് ബെനഫിറ്റ്, 35,000 രൂപ ഏര്‍ളി ബുക്കിംഗ് ബോണസ്, 50,000 രൂപ സാധാരണ എക്‌സ്‌ചേഞ്ച് ബോണസ്, നിസ്സാന്‍ അല്ലെങ്കില്‍ റെനോ കാറുകള്‍ക്ക് 60,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യം എന്നിവ ലഭിക്കുന്നു. കോര്‍പറേറ്റ് ബോണസ് ഉള്‍പ്പെടെ ആകെ 1,36,000 രൂപ വരെയാണ് ലാഭിക്കാനാകുക.

N-കണക്റ്റ, കുറോ, ടെക്‌ന, ടെക്‌ന+ ഉള്‍പ്പെടെയുള്ള മറ്റ് ടര്‍ബോ CVT വേരിയന്റുകള്‍ക്ക് 10,000 രൂപ ക്യാഷ് ബെനഫിറ്റ്, 12,000 രൂപ ഏര്‍ളി ബുക്കിംഗ് ബോണസ് എന്നിവ ലഭിക്കും. മറ്റ് കാറുകള്‍ക്ക് 50,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും നിസാന്‍ അല്ലെങ്കില്‍ റെനോ എക്‌സ്‌ചേഞ്ചിന് 60,000 രൂപയും ബോണസായി കിട്ടും. 5,000 രൂപയുടെ കോര്‍പറേറ്റ് ആനുകൂല്യം കൂടി ചേരുമ്പോള്‍ ആകെ ഡിസ്‌കൗണ്ട് 1,03,000 രൂപയായിരിക്കും.

നിലവില്‍ 5.62 ലക്ഷം മുതല്‍ 10.76 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ മാഗ്‌നൈറ്റിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഡിസ്‌കൌണ്ട് ഓഫറുകള്‍ക്കും പ്രദേശത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കുമെന്ന് പ്രത്യേകം ഓര്‍മിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകള്‍ ലഭ്യമാവുക. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള നിസാന്‍ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

More from DriveSpark

Article Published On: Wednesday, December 10, 2025, 7:00 [IST]
English summary
Nissan magnite year end 2025 offers across multiple variants total savings up to rs 136000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X