12 ലക്ഷം കാറുകൾ കയറ്റിവിട്ട് നിസാൻ; ഇന്ത്യയിൽ നിന്ന്, ലോകത്തിന് വേണ്ടി എന്ന് ചുമ്മാ പറയുന്നതല്ല
ഇന്ത്യയിൽ തങ്ങളുടെ ഒരു മോഡൽ മാത്രം കൊണ്ട് വിപണിയിൽ തളരാതെ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ നിസാൻ നമ്മൾ വിചാരിക്കുന്ന ആളല്ല സാർ. പലപ്പേആഴും ചിന്തിക്കാറില്ലെ എന്തിനാണ് നിസാൻ ഇങ്ങനെ തുടരുന്നതെന്ന്. കനലിൻ്റെ ഒരു ചെറിയ തരി മതിയല്ലോ ആളിക്കത്താൻ. അത് കൊണ്ട് തന്നെ ഇന്ത്യൻ വിപണി ഒരിക്കലും നിസാനെ കൈവിട്ടിട്ടും ഇല്ല. ഇപ്പോഴിതാ ഒരു വലിയ നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ മെയ്ക്ക് ഫോർ ദി വേൾഡ് എന്ന സംരഭത്തിന് കീഴിൽ ഇതു വരെ 12 ലക്ഷം കാറുകളാണ് വിദേശത്തേക്ക് നിസാൻ കയറ്റി അയച്ചിരിക്കുന്നത്.
ജിസിസി മേഖലയിലേയ്ക്കുളള 1.2 ദശലക്ഷാമത്തെ വാഹനമായ പുതിയ നിസാൻ മാഗ്നൈറ്റ് ബി-എസ്‌യുവി, തമിഴ്‌നാട്ടിലെ എന്നൂരിലുള്ള കാമരാജർ തുറമുഖത്ത് നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ ചടങ്ങിൽ ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. മാഗ്നൈറ്റിലേക്ക് വന്നാൽ നിസാൻ മാഗ്നൈറ്റിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള വിസിയ മാനുവൽ ബേസ് മോഡൽ ഇപ്പോൾ 6 ലക്ഷത്തിൽ താഴെ വിലയിൽ സ്വന്തമാക്കാം. അതായത് 5.61 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ വേരിയന്റ് സ്വന്തമാക്കാമെന്ന് സാരം.

ജിഎസ്ടി ഇളവ് വളരെ കാര്യമായിട്ട് തന്നെ വില കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് സൗകര്യത്തോടെ മിഡ്-റേഞ്ച് ഓപ്ഷനുകളായി സ്ഥാപിച്ചിരിക്കുന്ന എൻ-കണക്റ്റ സിവിടി, കുറോ സിവിടി വകഭേദങ്ങൾ ഇപ്പോൾ 10 ലക്ഷത്തിന് താഴെയാണ്. ഉയർന്ന വകഭേദങ്ങളായ സിവിടി ടെക്‌ന, സിവിടി ടെക്‌ന പ്ലസ് എന്നിവയ്‌ക്കാണ് കൂടുതൽ വിലക്കുറവുണ്ടായിരിക്കുന്നത്. ഇവ ഇപ്പോൾ യഥാക്രമം 97,000 രൂപയും 1 ലക്ഷം രൂപയും വിലകുറഞ്ഞതായി മാറിയിട്ടുണ്ട്.
എസ്‌യുവിയ്‌ക്കൊപ്പം സിഎൻജി റിട്രോഫിറ്റ്‌മെന്റ് കിറ്റിന്റെയും വില നിസാൻ കുറച്ചു. 74,999 വിലയുണ്ടായിരുന്ന കിറ്റ് ഉപഭോക്താക്കൾക്ക് 3,000 രൂപ വിലക്കുറവിൽ വാങ്ങാനാവും. സർക്കാർ അംഗീകൃത വെണ്ടർ വികസിപ്പിച്ചെടുത്ത ഈ കിറ്റിന് 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയോടെയാണ് വരുന്നത് എന്നതിനാൽ ആശങ്കകളൊന്നും വേണ്ട.

മാഗ്നൈറ്റ് സിഎൻജിയിൽ ബൂട്ട് സ്പേസിന്റെ വിട്ടുവീഴ്ച്ചയൊന്നും വേണ്ട. സ്റ്റാൻഡേർഡ് വേരിയന്റുകളിലുള്ള 336 ലിറ്റർ ബൂട്ട് സ്‌പേസ് ഇത് നിലനിർത്തുന്നുവെന്ന് കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. കുറോ സ്പെഷ്യൽ എഡിഷൻ പോലുള്ള കൂട്ടിച്ചേർക്കലുകളിലൂടെ കോംപാക്‌ട് എസ്‌യുവി നിര പുതുമയോടെ നിലനിർത്താൻ കമ്പനിക്കാവുന്നുണ്ട്. ഒപ്പം ക്രാഷ് ടെസ്റ്റിൽ മികച്ച സ്കോർ സ്വന്തമാക്കിയതും മോഡലിൻ്റെ വിൽപ്പനയിലും ഡിമാൻ്റിലും വലിയ വ്യത്യാസം വരുത്താൻ സഹായിച്ചിട്ടുണ്ട്.
1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. NA പതിപ്പിന് 71 bhp കരുത്തിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് ടർബോ യൂണിറ്റിന് 98 bhp പവറിൽ പരമാവധി 160 Nm torque ആണ് നൽകാനാവുക. 5 സ്പീഡ് മാനുവൽ, എഎംടി, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് മാഗ്നൈറ്റിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ.

ബേസ് വേരിയന്റ് മുതലേ സ്റ്റാൻഡേർഡായി തന്നെ നിസാൻ മാഗ്നൈറ്റിൽ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും മാഗ്നൈറ്റിനൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








