നിങ്ങളുടെ ഭാര്യക്കുണ്ടോ ഇത്രയും കെയറിംഗ്! കൊടും ചൂടില്‍ ഫ്രീ എസി ചെക്ക്-അപ്പുമായി ഈ കമ്പനി
കേരളത്തിലടക്കം വേനല്‍ കനക്കുന്ന സാഹചര്യമാണ്. സൂര്യഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ നട്ടുച്ച സമയത്തെ പുറംജോലികള്‍ക്ക് സര്‍ക്കാര്‍ വരെ ക്രമീകരണം നടത്തുകയാണ്. ചൂട് കൂടിയതോടെ നാട്ടില്‍ എസി കച്ചവടവും പൊടിപൊടിക്കുകയാണ്. ഫോര്‍വീലര്‍ ഉള്ളവര്‍ ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാര്‍ എടുത്ത് മാത്രമാണ് പോകാറുള്ളത്. ഈ വേനല്‍ക്കാലത്ത് നല്ല ഉപയോഗമുള്ളതിനാല്‍ എസിയുടെ പ്രവര്‍ത്തനക്ഷമത നാം വിലയിരുത്തേണ്ടതുത്. നിങ്ങള്‍ ഒരു നിസാന്‍ കാര്‍ ഉടമയാണെങ്കില്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. നിസാന്‍ കാര്‍ എസി ഫ്രീയായി ചെക്ക് ചെയ്ത് കിട്ടാന്‍ ചെയ്യേണ്ടത് എന്താണെന്ന് പറഞ്ഞ് താരം.
നിസാന്‍ മോട്ടോര്‍ ഇന്ത്യ രാജ്യവ്യാപകമായി ഉപഭോക്താക്കള്‍ക്കായി രണ്ട് മാസത്തെ സൗജന്യ എസി ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് നിരവധി സേവനങ്ങളും കിഴിവുകളും നല്‍കുന്ന ഈ ക്യാമ്പ് 2025 ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെ ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത സര്‍വീസ് സെന്ററുകളിലും അരങ്ങേറും. വിദഗ്ധ പരിശീലനം ലഭിച്ച നിസാന്റെ സര്‍വീസ് പ്രൊഫഷണലുകളാണ് കാറുകള്‍ പരിശോധന നടത്തുക. കമ്പനിയുടെ ജെന്യുവിന്‍ സ്‌പെയര്‍ പാര്‍ട്‌സ് മാത്രമേ ഉപയോഗപ്പെടുത്തുകയുള്ളൂ.

നിസാനിന്റെ എസി ചെക്ക്-അപ്പ് ക്യാമ്പില്‍ വാഹനം എത്തിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലേബര്‍ ചാര്‍ജുകളില്‍ 10 ശതമാനം വരെയും മൂല്യവര്‍ധിത സേവനങ്ങള്‍ക്ക് (VAS) 15 ശതമാനം വരെയും കിഴിവുകള്‍ ലഭിക്കും. എല്ലാ നിസാന്‍ വാഹനങ്ങള്‍ക്കും സര്‍വീസ് ലഭ്യമായിരിക്കും. രാജ്യവ്യാപകമായുള്ള കമ്പനിയുടെ 123 സര്‍വീസ് വര്‍ക്ക്ഷോപ്പുകളിലാണ് സര്‍വീസ് ക്യാമ്പുകള്‍ നടക്കുക. സൗജന്യ കാര്‍ ടോപ്പ് വാഷിന് പുറമേ സമഗ്രമായ 12 പോയിന്റ് ഇന്‍സ്‌പെക്ഷനും ക്യാമ്പിന്റെ ഭാഗമായി നടത്തും.
നിസാന്‍ നിലവില്‍ ഇന്ത്യയില്‍ രണ്ട് കാറുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്. ഫുള്‍സൈസ് എസ്‌യുവിയായ X-ട്രെയില്‍ സബ് 4 മീറ്റര്‍ എസ്‌യുവിയായ മാഗ്‌നൈറ്റ് എന്നിവയാണ് അവ. ഇതില്‍ പ്രീമിയം മോഡല്‍ ആയ X-ട്രെയില്‍ നിസാനിന്റെ വില്‍പ്പനയില്‍ കാര്യമായി സംഭാവന ചെയ്യുന്നില്ല. ഒറ്റ മോഡലിന്റെ വില്‍പ്പനയുടെ കരുത്തിലാണ് നിസാന്‍ ഇന്ത്യ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈ കാറിന്റെ വില്‍പ്പന ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷമാണ് കോംപാക്ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് പുറത്തിറക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ കാറിന്റെ വില വര്‍ധിപ്പിച്ചെങ്കിലും ഇപ്പോള്‍ ഹാട്രിക് കാര്‍ണിവല്‍ എന്ന പേരില്‍ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനി. ഏപ്രില്‍ ഒന്നിന് തുടങ്ങിയ ഹാട്രിക് കാര്‍ണിവല്‍ ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കും. നിസാന്‍ മാഗ്‌നൈറ്റ് വാങ്ങുമ്പോള്‍ 55000 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് ഓഫര്‍ ചെയ്യുന്നത്.
വാഹനം വാങ്ങുന്ന എല്ലാവര്‍ക്കും സ്വര്‍ണ നാണയവും സൗജന്യമായി നല്‍കും. ഓരോ മേഖല തിരിച്ച് ഓഫറുകള്‍ വ്യത്യാസപ്പെടുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പരമാവധി ആനുകൂല്യം ലഭിക്കുക വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കാണ്. ഈ മേഖലകളിലുള്ളവര്‍ക്ക് 65,000 രൂപയുടെ പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സബ് 4 മീറ്റര്‍ എസ്‌യുവിയുടെ 2024 മോഡല്‍ ഇയര്‍ വാഹനങ്ങളാണ് ഇത്രയും കിഴിവില്‍ വിറ്റഴിക്കുന്നത്.

ടര്‍ബോ അല്ലാത്ത മാനുവല്‍ വേരിയന്റുകളായ വിസിയ, വിസിയ പ്ലസ്, അസെന്റ, എന്‍-കണക്റ്റ, ടെക്‌ന, ടെക്‌ന പ്ലസ് എന്നീ വേരിയന്റുകളിലാണ് 65,000 രൂപയുടെ കിഴിവുകള്‍ ഉള്ളത്. മാഗ്‌നൈറ്റിന്റെ എഎംടി വേരിയന്റുകളുടെ ഓഫറില്‍ മാറ്റമുണ്ട്. വിസിയയ്ക്ക് 25,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കുമ്പോള്‍ അസെന്റ, ടെക്‌ന പ്ലസ് പോലുള്ള ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 80,000 രൂപ വരെ കിഴിവാണ് ഓഫര്‍ ചെയ്യുന്നത്.
ടര്‍ബോ മാനുവല്‍ വേരിയന്റുകള്‍ക്കെല്ലാം 90,000 രൂപ ആനുകൂല്യം ലഭിക്കും. സിവിടി ട്രാന്‍സ്മിഷനുമായി വരുന്ന അസെന്റ, ടെക്‌ന പ്ലസ് എന്നിവയ്ക്ക് 90,000 രൂപയുടെ ഓഫറുണ്ട്. അതേസമയം എന്‍-കണക്റ്റ വാങ്ങുമ്പോള്‍ 55000 രൂപയും ടെക്‌ന തെരഞ്ഞെടുക്കുന്നവര്‍ക്ക് 70,000 രൂപയും ലാഭിക്കാം. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു നിസാന്‍ കാര്‍ ഉണ്ടെങ്കില്‍ സൗജന്യ എസി ചെക്ക്-അപ്പ് ക്യാമ്പിനെ കുറിച്ച് അറിയിക്കൂ.


Click it and Unblock the Notifications








