കിടിലൻ എൻട്രിയുമായി നിസ്സാൻ ടീനയും N6 പ്ലഗ്-ഇൻ ഹൈബ്രിഡ് കാറും; ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് വെയിറ്റിംഗ്

ജപ്പാനിൽ നിന്നാരംഭിച്ച് ലോകത്തിന്റെ എല്ലാ പ്രധാന വാഹന വിപണികളിലേക്കും തങ്ങളുടെ പേരും പ്രതാപവും വ്യാപിപ്പിച്ച ഒരു ബ്രാൻഡാണ് നിസാൻ. 1930-കളിൽ ചെറിയൊരു നിർമ്മാണ യൂണിറ്റായി തുടങ്ങിയ കമ്പനി ഇന്ന് 190-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഒരു ഗ്ലോബൽ ഓട്ടോമൊബൈൽ കമ്പനിയായി വളർന്നിരിക്കുന്നു. എഞ്ചിൻ പെർഫോമൻസ്, സാങ്കേതിക നവീകരണം എന്നിവയാണ് നിസ്സാനെ ലോകത്തിന് മുന്നിൽ വേറിട്ട് നിലനിറുത്തുന്നത്. ഇപ്പോൾ ചൈനീസ് വിപണിക്കായി അവതരിപ്പിച്ച പുതിയ ടീനയും N6 പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് കാറും ലോകമെമ്പാടുമുള്ള സെഡാൻ ആരാധകർക്ക് പുതിയൊരു ആവേശം പകരുകയാണ്. സ്റ്റൈൽ, സാങ്കേതികവിദ്യ, പ്രീമിയം അനുഭവം എല്ലാം ഒന്നിച്ച് പുനർനിർവ്വചിക്കുകയാണ് ഈ രണ്ട് മോഡലുകളും.

സെഡാൻ സെഗ്മെൻ്റിലെ നിസ്സാൻ അൾട്ടിമ, മാക്സിമ, ടീന പോലുള്ള മോഡലുകൾ ആളുകളുടെ മനസിൽ വലിയ സ്ഥാനം നേടിയവയാണ്. ഇപ്പോൾ ആ പരമ്പരയിൽ പുതുതായി ശ്രദ്ധ നേടിയിരിക്കുകയാണ് പുതിയ തലമുറ ടീന. പഴയ മോഡലുകളിൽ നിന്ന് പൂർണ്ണമായി മാറിയിരിക്കുന്ന ഈ പുതിയ ടീനയിൽ ആദ്യ നിമിഷം തന്നെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

Nissan Teana and N6

മുന്നിലെ വലിയ ഡബിൾ V-മോഷൻ ഗ്രിൽ, ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, പിന്നിലെ എൽഇഡി ലൈറ്റ് ബാർ, അതിനോടൊപ്പം സ്ലിം ആയും സ്റ്റൈലിഷുമായ ബമ്പറുകൾ എല്ലാംക്കൂടി ഈ കാറിന് ഒരു പ്രീമിയം ക്ലാസ് സെഡാനിൻ്റെ ഗാംഭീര്യം നൽകുന്നു. 4.92 മീറ്റർ നീളവും വലിയ വീൽബേസും ഉള്ളതിനാൽ ഉള്ളിൽ കയറുമ്പോൾ ഒരു ലിവിംഗ് റൂം അനുഭവം ഉണ്ടാകുന്നു.

ഇന്റീരിയറിൽ ഉയർന്ന നിലവാരമുള്ള ലെതർ സീറ്റുകൾ, 15.6 ഇഞ്ച് ടച്ച് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ എന്നിവയൊന്നും വിട്ടുപോയിട്ടില്ല. മാത്രവുമല്ല സീറ്റുകളിൽ വെന്റിലേഷൻ, ഹീറ്റിംഗ് എല്ലാം ഉള്ളതിനാൽ ഒരു ലക്ഷ്വറി ഹോട്ടലിൽ ഇരിക്കുന്ന ഫീൽ തന്നെ ലഭിക്കും. രണ്ട് തരത്തിലുള്ള എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ മോഡൽ ലഭ്യമാകുന്നത്. 2.0 ലിറ്റർ നാചുറലി ആസ്പിറേറ്റഡ് എഞ്ചിൻ സാധാരണയായി ഏകദേശം 13 മുതൽ 14 കിലോമീറ്റർ വരെ മൈലേജ് നൽകും.

Nissan Teana and N6

കൂടുതൽ ശക്തിയുള്ള 2.0-ലിറ്റർ VC-ടർബോ എഞ്ചിൻ പതിപ്പാണ് ഏറ്റവും ശ്രദ്ധേയം, കാരണം ഇത് ഏകദേശം 240 bhp വരെ പവർ ഉൽപ്പാദിപ്പിക്കുകയും 371 Nm വരെ ടോർക്ക് നൽകുകയും ചെയ്യുന്നു. കൂടാതെ 2 മുതൽ 13 കിലോമീറ്റർ വരെ മൈലേജ് നൽകുന്നുണ്ട്. ഇനി നിസ്സാൻ N6പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക്കിന്റെ കാര്യത്തിലേക്ക് കടക്കുകയാണെങ്കിൽ, ചൈന മാർക്കറ്റിനായി കൊണ്ടുവന്ന ഏറ്റവും മോഡേൺ സെഡാനുകളിൽ ഒന്നാണിത്.

ഇത് ഒരു സാധാരണ ഹൈബ്രിഡ് മോഡൽ എന്നതിലുപരി പൂർണ്ണമായും അടുത്ത തലമുറ പ്ലഗ്-ഇൻ സിസ്റ്റം നിർവഹിക്കുന്നതും, സ്റ്റൈലിലും ടെക്കിലും ക്ലാസ് പുലർത്തുന്നതുമായ ഒരു പ്രീമിയം സെഡാൻ കൂടിയാണ്. മുന്നിലെ ഇവി സ്റ്റൈൽ ഗ്രിൽ, പൂർണ്ണ നീളമുള്ള എൽഇഡി ലൈറ്റ് ബാർ, ഷാർപ്പ് ഹെഡ്ലാമ്പുകൾ, ഹിഡൻ ഡോർ ഹാൻഡിലുകൾ N6-ന് ഒരു കിടിലൽ ലുക്ക് നൽകാൻ സഹായിക്കുന്നുണ്ട്.

ഇന്റീരിയറിലേക്ക് കടക്കുമ്പോൾ ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ മുഴുവനും തുറന്ന് കാണാം. വലിപ്പം കൂടിയ ട്വിൻ-സ്ക്രീൻ ഡിജിറ്റൽ ഡാഷ്ബോർഡ്, സോഫ്റ്റ് ടച്ച് പാനലുകൾ, സപ്പോർട്ടീവ് സീറ്റുകൾ, വയർലെസ് കണക്റ്റിവിറ്റികൾ, സ്മാർട്ട് ക്ലൈമറ്റ് കൺട്രോൾ തുടങ്ങി, ഇന്ന് ഒരു പ്രീമിയം സ്മാർട്ട് കാറിൽ പ്രതീക്ഷിക്കുന്ന ഒട്ടുമിക്ക സവിശേഷതകളും ഈ മോഡലിലും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷാ സവിശേഷതകളിൽ കൂടി കടക്കുമ്പോൾ N6 PHEV യാതൊരു വിട്ടുവീഴ്ചയും കാണിക്കുന്നില്ല.

360° ക്യാമറ, ലെയിൻ അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, എന്നീ പ്രീമിയം സുരക്ഷാ സംവിധാനങ്ങൾ എല്ലാം സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. പവർട്രെയിനിൻ്റെ കാര്യത്തിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 21.1 kWh LFP ബാറ്ററിയും ഒന്നിച്ച് പ്രവർത്തിക്കുന്ന സിസ്റ്റമാണ് നൽകിയിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെളിപ്പെടുത്തലിൽ ഇത് 208 bhp പവറും 320 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നുണ്ട്.

ടീനയുടെയും N6 PHEV-യുടെയും ചൈനയിലെ അനാവരണത്തിനുശേഷം ഈ മോഡലുകൾ ഇനി എന്ന് ഇന്ത്യയിലേക്ക് എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. നിസ്സാൻ ഇപ്പോൾ കൂടുതലായും എസ്‌യുവികളും ഇവികളുമാണ് ഇന്ത്യയിൽ ഫോക്കസ് ചെയ്യുന്നത്. ഈ രണ്ടു മോഡലുകളും കമ്പനി കൂടുതലായി ചൈനീസ് മാർക്കറ്റിനായി രൂപീകരിച്ച സെഡാനുകളാണ്. അതിനാൽ എപ്പോഴെങ്കിലും ഇവ വരുമോ എന്ന ചോദ്യം ചോദിക്കുമ്പോൾ മറുപടിയായി വരും എന്നൊരു ചെറിയ സാധ്യത ഉണ്ടെങ്കിലും, അടുത്തകാലത്ത് അതിനൊരു പ്രത്യേക സൂചന ലഭിച്ചിട്ടില്ല എന്നതുതന്നെയാണ്.

More from DriveSpark

Article Published On: Wednesday, November 19, 2025, 14:29 [IST]
English summary
Nissan teana and n6 hybrid electric car unveiled in china
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X