7 പേര്‍ക്ക് പോകാവുന്ന 6 ലക്ഷത്തിന്റെ കാര്‍! കൂടെ ആ പഴയ പടക്കുതിരയുമായി ജാപ്പനീസ് കമ്പനി വരുന്നു

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ നിലവില്‍ രണ്ട് കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. സബ് കോംപാക്ട് എസ്‌യുവിയായ മാഗ്‌നൈറ്റും ഫുള്‍സൈസ് എസ്‌യുവിയായ X-ട്രെയിലുമാണവ. ഇതില്‍ മാഗ്‌നൈറ്റ് മാത്രമാണ് കമ്പനിക്ക് വില്‍പ്പനയില്‍ കാര്യമായ സംഭാവന ചെയ്യുന്നത്. മുഴുവനായി ഇറക്കുമതി ചെയ്യുന്ന X-ട്രെയിലിന്റെ വില കൂടുതലായതിനാല്‍ ഷോറൂമില്‍ ആളെ കയറ്റാനാകുന്നില്ല. എന്നാല്‍ ഉടന്‍ തന്നെ കമ്പനി ഇന്ത്യയിലെ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കാന്‍ പോകുകയാണ്. ഉടന്‍ തന്നെ രണ്ട് പുത്തന്‍ കാറുകള്‍ വിപണിയില്‍ എത്തിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് പുത്തന്‍ ടീസര്‍ ചിത്രങ്ങള്‍ നിസാന്‍ പുറത്തുവിട്ടു. അതിനെ കുറിച്ച് വിശദമായി വായിക്കാം.

അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ നിസാന്‍ വില്‍ക്കുന്ന കാറുകളുടെ എണ്ണം 4 ആയി ഉയരാന്‍ പോകുന്നുവെന്ന വിവരം ഉപഭോക്താക്കളില്‍ ആവേശം ജനിപ്പിച്ചിട്ടുണ്ട്. നിസാന്‍ ഉടന്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കാന്‍ പോകുന്ന കാറുകളില്‍ ഒന്ന് ബി-സെഗ്‌മെന്റ് 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനമാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ എംപിവി. റെനോയും നിസാനും വളരെക്കാലമായി സഖ്യത്തിലാണ്.

nissan to launch two new products

നിലവില്‍ ട്രൈബറിന്റെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കാനുള്ള പരിപാടിയിലാണ് റെനോ. തുടര്‍ന്ന് റെനോ ട്രൈബറിന്റെ പുതുതലമുറ മോഡല്‍ പുറത്തിറക്കും. റെനോ ട്രൈബറിന്റെ പുതുതലമുറ മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും നിസാന്റെ പുതിയ എംപിവി നിര്‍മ്മിക്കുക. നിസാനില്‍ നിന്നുള്ള ഈ പുതിയ എംപിവിക്ക് 3 നിര സീറ്റിംഗ് ക്രമീകരണം ഉണ്ടായിരിക്കും. അതായത് 2+3+2 കോണ്‍ഫിഗറേഷനില്‍ വരുന്ന ഈ കാറില്‍ 7 പേര്‍ക്ക് യാത്ര ചെയ്യാം.

ട്രൈബറില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ അല്‍പ്പം സ്‌പോര്‍ട്ടിയര്‍, അഗ്രസീവ് ഡിസൈന്‍ ഭാഷയിലായിരിക്കും നിസാന്‍ പുതിയ എംപിവി പണികഴിപ്പിക്കുക. പരമ്പരാഗതമായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്ലൈറ്റുകളും താഴത്തെ ബമ്പറില്‍ വലിയ സി ആകൃതിയിലുള്ള സില്‍വര്‍ എലമെന്റുകളുമുള്ള ഒരു വലിയ ഫ്രണ്ട് ഗ്രില്‍ ടീസറില്‍ കാണാം. ഒതുക്കമുള്ളതാക്കാന്‍ കാറിന്റെ ബോണറ്റ് ചെറുതാക്കി നല്‍കിയതിനാല്‍ അകത്തളത്തില്‍ ധാരാളം ഇടം നല്‍കും. ഫങ്ഷണല്‍ റൂഫ് റെയിലുകളും ബോണറ്റിലെ ബോള്‍ഡ് മസ്‌കുലര്‍ ക്രീസുകളും ഇതിന് ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.

renault triber

മൂന്നാം നിര യാത്രക്കാര്‍ക്ക് കൂടുതല്‍ ഹെഡ്‌റൂം നല്‍കുന്നതിനായി റെനോ ട്രൈബറിന്‍ നല്‍കിയിരിക്കുന്ന റൂഫിലെ ബള്‍ജും ടീസര്‍ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഇന്ത്യന്‍ വിപണിയില്‍ റെനോ ട്രൈബറിന്റെ നിലവിലെ പ്രാരംഭ വില വെറും 6.10 ലക്ഷം രൂപ മാത്രമാണ്. ഇത് എക്‌സ്-ഷോറൂം വിലയാണ്. നിസാന്റെ പുതിയ എംപിവി ഏകദേശം ഇതേ വില നിലവാരത്തില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതിനാല്‍ കുറഞ്ഞ വിലയ്ക്ക് പുതിയ എംപിവി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും. നിസാന്റെ പുതിയ രണ്ട് പുതിയ ആദ്യം വിപണിയില്‍ എത്തുക എംപിവി മോഡല്‍ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പുറത്തിറങ്ങിയേക്കും. 2025 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അതായത് 2026 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തിലോ അല്ലെങ്കില്‍ മധ്യത്തിലോ ആയി ഈ കാര്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2024 renault duster

ഇതിന് ശേഷം നിസാന്‍ ഒരു കോംപാക്റ്റ് എസ്‌യുവിയായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടുവരിക. റെനോ പുതിയ തലമുറ ഡസ്റ്റര്‍ അവതരിപ്പിച്ച അന്ന് മുതല്‍ ഇതിന്റെ നിസാന്‍ റീബാഡ്ജ്ഡ് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ട്. ഇതിന് ആക്കം കൂട്ടി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിസാന്‍ സി സെഗ്‌മെന്റ് എസ്‌യുവിയുടെ ഡിസൈന്‍ ടീസര്‍ പുറത്തുവിട്ടിരുന്നു. റെനോ ഡസ്റ്ററിന് സമാനമായി പരുക്കന്‍ ലുക്കിലുള്ള കരുത്തുറ്റ രൂപഭംഗിയിയിലായിരിക്കും നിസാന്‍ എസ്‌യുവി വരിക.

ചിസല്‍ഡ് മസ്‌കുലാര്‍ ബോണറ്റ്, ഭംഗിയായി ക്രമീകരിച്ച ക്ലാസ്സി ഗ്രില്‍, ക്രോം ഹൈലൈറ്റുകള്‍, ഇന്‍വെര്‍ട്ടഡ് 'L' ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്ലീക്ക് ഹോറിസോണ്ടല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, താഴത്തെ ബമ്പറില്‍ C-ആകൃതിയിലുള്ള സില്‍വര്‍ എലമെന്റുകളുള്ള ഫ്‌ലാറ്റ് ഫാസിയയും ഇതിനുണ്ടാകും. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ് എന്നിവയുമായി ഈ കാര്‍ മത്സരിക്കും. 2027 ല്‍ ഈ കാര്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന കാറുകളുടെ കാറുകളുടെ എണ്ണം നാലായി ഉയര്‍ത്തി വമ്പന്‍ തിരിച്ചുവരവ് നടത്താനാണ് നിസാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയില്‍ നിസാന്റെ വില്‍പ്പന കണക്കുകള്‍ ആശാവഹമല്ല. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള എംപിവി, എസ്‌യുവി സെഗ്‌മെന്റുകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത് നിസാന്റെ വില്‍പ്പന കൂട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് കുറഞ്ഞ വിലയില്‍ വരുന്ന എംപിവി നിസാന് ഭാഗ്യം കൊണ്ടുവന്നേക്കാം.

More from DriveSpark

Article Published On: Thursday, March 27, 2025, 12:03 [IST]
English summary
Nissan teased duster based suv and triber based mpv set to launch in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X