നനഞ്ഞ പടക്കം പോലെ നിസാൻ X-TRAIL! 2024 മോഡൽ വിറ്റുപോകാൻ 20 ലക്ഷം രൂപ വരെ ഓഫർ

എതിരാളിക്കൊരു പോരാളി, ശക്തരിൽ ശക്തനെന്ന് ഒക്കെ പറഞ്ഞ് ഇന്ത്യയിലേക്ക് നിസാൻ എത്തിച്ച ഒരു കിടിലൻ ഐറ്റമായിരുന്നു X-TRAIL. എന്നാൽ ബ്രാൻഡ് പ്രതീക്ഷിച്ചത് പോലെ ഒരു വിൽപ്പന ഇന്ത്യയിൽ നേടാൻ സാധിച്ചില്ല എന്നതാണ് സത്യം. 2024 ൽ 49.9 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ഏറ്റവും പുതിയ തലമുറ നിസ്സാൻ X-TRAIL പുറത്തിറക്കിയിരുന്നു. 150 യൂണിറ്റുകളായിരുന്നു സിബിയു യൂണിറ്റായി രാജ്യത്ത് എത്തിച്ചത്. ഒരു വിധത്തിൽ എങ്ങനെയൊക്കെയോ വിറ്റു അവസാനം 12 യൂണിറ്റുകളാണ് മിച്ചം വന്നിരിക്കുന്നത്. 20 ലക്ഷം രൂപ വരെയാണ് വാഹനത്തിന് ഓഫർ വിലയായി ഇട്ടിരിക്കുന്നത്.

ഇത്രയും വില കുറച്ചിട്ടും വാങ്ങാൻ ആളുകൾ എത്തുമോ എന്ന് പോലും സംശയമാണ്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. നിലവിൽ, ബിഗ് ബോയ് ടോയ്‌സ് എന്ന ഗ്രൂപ്പാണ് രജിസ്റ്റർ ചെയ്യാത്ത നിസ്സാൻ X-TRAIL 29.9 ലക്ഷം രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. അതായത് യഥാർത്ഥ വിലയിൽ നിന്നും 20 ലക്ഷം രൂപയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

Nissan x trail discount

10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് X-ട്രെയില്‍ മടങ്ങിയെത്തിയത്. സിബിയു ആയി വരുന്നതിനാല്‍ തന്നെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് നിസാന്‍ കാറിന് നല്‍കിയത്. അത് കൊണ്ട് തന്നെയാണ് ഈ മോഡലിലേക്ക് ആളുകൾ എത്താൻ മടിക്കുന്നതും. ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഫുള്‍സൈസ് എസയുവിയുടെ വില 49.92 ലക്ഷം രൂപയാണ്.

എക്സ്ഷോറൂം വില മാത്രമാണിത്. നികുതിയും മറ്റ് ചെലവുകളും കൂടി ചേരുന്നതോടെ വില അരക്കോടി കടക്കും. നിസാന്‍ X-ട്രെയിലിന്റെ നാലാം തലമുറ മോഡല്‍ അടിസ്ഥാനപരമായി കമ്പനിയുടെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 2021 മുതല്‍ ആഗോള വിപണിയില്‍ ലഭ്യമാണ്. വിദേശ വിപണിയില്‍ നിസാന്‍ X-ട്രെയില്‍ എസ്‌യുവി 5-സീറ്റര്‍, 7-സീറ്റര്‍ സീറ്റിംഗ് ലേഔട്ടുകളോടെയാണ് വരുന്നത്.

Nissan x trail discount

എന്നാല്‍ മൂന്ന് നിര പതിപ്പ് അതായത് 7 സീറ്റര്‍ വേരിയന്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വാഹനം ഡയമണ്ട് ബ്ലാക്ക്, പേള്‍ വൈറ്റ്, ഷാംപെയ്ന്‍ സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. 12V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് X-ട്രെയിലിന് തുടിപ്പേകുന്നത്.

വേരിയബിള്‍ കംപ്രഷനും ടര്‍ബോചാര്‍ജറും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിന്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. 160 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇന്ധനം ലാഭിക്കാനുള്ള ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകള്‍ക്കൊപ്പം ഇക്കോ, സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും നിസാന്‍ X-ട്രെയില്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.

Nissan x trail discount

ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍, സ്പീഡ് ലിമിറ്റര്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെ നവീനമായ ഫീച്ചറുകളുടെ ഒരു നിര തന്നെ X-ട്രെയില്‍ എസ്യുവിയില്‍ കാണാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 12, 2025, 13:07 [IST]
English summary
Nissan xtrail 20 lakh discount last 12 units all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X