നിതിൻ ഗഡ്കരിയുടെ വെല്ലുവിളിയിൽ വിറച്ച് വാഹനലോകം; എഥനോൾ പെട്രോളിനെതിരെ വൻ ദുഷ്പ്രചരണം
എഥനോൾ പെട്രോളിനെതിരെ രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധം അരങ്ങേറുകയാണ്. തെറ്റായ രീതിയിലുള്ള പല പ്രചരണങ്ങളും എഥനോൾ കലർന്ന പെട്രോളിനെതിരെ രാജ്യത്തെങ്ങും നടക്കുന്നുണ്ടെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബിസിനസ്സ് ടുഡേ ഇന്ത്യ@100 ഉച്ചകോടിയിലെ ഒരു സെഷനിൽ സംസാരിക്കവേ അഭിപ്രായപ്പെട്ടു. രാജ്യത്ത് എഥനോൾ പെട്രോൾ മൂലം തകരാറിലായി ഏതെങ്കിലും വാഹനം ഉദാഹരണമായി കാണിക്കു എന്നാണ് വെല്ലുവിളിച്ചിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം തന്നെ അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ ഇന്ധനം പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യാ ഗവൺമെന്റ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
E20 പെട്രോൾ കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ ഉദ്‌വമനം 20 മുതൽ 50 ശതമാനം വരെ കുറയ്ക്കുന്നത് വഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.മറ്റൊരു ഗുണം എന്താണെന്ന് വച്ചാൽ ഇന്ത്യ 85 ശതമാനത്തിലധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കും. ഇതിനുപുറമെ, കരിമ്പ്, ചോളം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്.

ഇതുവഴി കർഷകർക്ക് അവരുടെ വിളകൾക്കും അവശിഷ്ടങ്ങൾക്കും നല്ല വില ലഭിക്കുന്നത് കൊണ്ട് തന്നെ അവരുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകും.ഇത്രയുമൊക്കെയാണ് എഥനോൾ പെട്രോളിൻ്റെ ഗുണങ്ങളെങ്കിൽ ദോഷവശങ്ങൾ കൂടി മനസിലാക്കിയിരിക്കേണ്ടതിൻ്റെ അവശ്യമുണ്ട്. പഴയ വാഹനങ്ങളിൽ 20% വരെ എത്തനോൾ മിശ്രിതം അമിതമായി ഉപയോഗിക്കുന്നത് എഞ്ചിൻ, ഗാസ്കറ്റുകൾ, ഇന്ധന സംവിധാനം എന്നിവയ്ക്ക് കേടുവരുത്തുമെന്ന് ചില വാഹന ഉടമകളും വാഹന നിർമ്മാതാക്കളും ആശങ്കപ്പെടുന്നുണ്ട്.
ഇന്ധനത്തില്‍ എഥനോളിന്റെ അളവ് കൂടുന്നത്, പ്രത്യേകിച്ച് 25 ശതമാനത്തില്‍ കൂടുതലാകുന്നത് എഞ്ചിന്‍ കാര്യക്ഷമതയെയും ഇന്ധനക്ഷമതയെയും ബാധിച്ചേക്കാം. മാത്രമല്ല, E20 കംപ്ലയിന്റ് അല്ലാത്ത പഴയ വാഹനങ്ങള്‍ക്ക് എഥനോളിന്റെ സ്വഭാവം കാരണം കൂടുതല്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇത് ഈര്‍പ്പം ആഗിരണം ചെയ്യുന്നതിലൂടെ ഇന്ധന ടാങ്കുകള്‍, സീലുകള്‍, ഗാസ്‌കറ്റുകള്‍, ഫ്യുവല്‍ ലൈനുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട് എന്നാണ് രാജ്യത്ത് പ്രചരിക്കുന്ന വാർത്തകൾ.

വായു മലിനീകരണം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും അത് ഏതു വിധേയനും രാജ്യത്ത് നിന്ന് തുടച്ചു നീക്കുക എന്നതാണ് സർക്കാരിൻ്റെ ഇപ്പോഴത്തെ നയം എന്നുമാണ് നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത്.അതിന് ഇലക്ട്രിക് വാഹനങ്ങളുടെ വർധനവ് സഹായിക്കും. വാഹനത്തിൻ്റെ വില കുറഞ്ഞാൽ അളുകൾ ഐസിഇ എഞ്ചിനിൽ നിന്ന് ഇലക്ട്രിക്കിലേക്ക് തിരിയുമെന്നാണ് കേന്ദ്രത്തിൻ്റെ പ്രതീക്ഷ.
നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.

ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ്. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








