രാജ്യത്തെ ഓള്‍ടൈം ബെസ്റ്റ് സെല്ലര്‍ വാഗണ്‍ആറോ സ്വിഫ്‌റ്റോ അല്ല! വില 5 ലക്ഷത്തില്‍ താഴെ, 50+ ലക്ഷം പേര്‍ വാങ്ങി

രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ഏതാണെന്ന് നിങ്ങളോട് ചോദിച്ചാല്‍, നിങ്ങളുടെ ഉത്തരം എന്തായിരിക്കും?. മാരുതി സുസുക്കി വാഗണ്‍ആര്‍, മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ എന്നീ മോഡലുകളായിരിക്കും നിങ്ങളുടെ മനസ്സില്‍ വരുന്നത്. എന്നാല്‍ ഇവയൊന്നുമല്ലാത്ത ഒരു ഐതിഹാസിക മോഡലാണ് ഉത്തരം. നമ്മള്‍ സംസാരിക്കുന്നത് മാരുതി സുസുക്കി 800-നെ കുറിച്ചല്ല കേട്ടോ. മാരുതി 800 ഒരു ഐതിഹാസിക കാര്‍ മോഡലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, നമ്മള്‍ സംസാരിക്കുന്നത് മറ്റൊരു പ്രതിഭാസത്തെക്കുറിച്ചാണ്. അതെ, ഒരോയൊരു 'ലോര്‍ഡ്' ആള്‍ട്ടോ (Maruti Suzuki Alto).

ഇന്ത്യയില്‍ 5 ദശലക്ഷം, അതായത് 50 ലക്ഷം യൂണിറ്റ് വില്‍പ്പന കടന്ന ഒരേയൊരു കാര്‍ മാരുതി സുസുക്കി ആള്‍ട്ടോ ആണെന്ന് പലര്‍ക്കും അറിയില്ല. 2000-ത്തില്‍ പുറത്തിറങ്ങിയ ജനപ്രിയ ഹാച്ച്ബാക്ക് 2004-ല്‍ 1 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി. 2008-ലാണ് ആള്‍ട്ടോ 10 ലക്ഷം യൂണിറ്റുകള്‍ അഥവാ 1 ദശലക്ഷം വില്‍പ്പന നേട്ടം സ്വന്തമാക്കിയത്. 2012 ആയപ്പോഴേക്കും ഈ കണക്ക് 20 ലക്ഷത്തിലെത്തി, 2016 ല്‍ 30 ലക്ഷം യൂണിറ്റുകള്‍ വിറ്റു.

maruti suzuki alto k10 side

അതേസമയം, 2020-ല്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച ആള്‍ട്ടോ, കഴിഞ്ഞ വര്‍ഷം അതായത് 2024-ല്‍ 50 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ആയി മാറി. ആള്‍ട്ടോയുടെ ഈ റെക്കോഡ് അടുത്ത കാലത്തൊന്നും തകര്‍ക്കാന്‍ സാധ്യതയില്ല. കാരണം രണ്ടാം സ്ഥാനത്തുള്ള മോഡല്‍ ബഹുദൂരം പിന്നിലാണ്.

2000 -നും 2022-നും ഇടയില്‍ 17 വര്‍ഷക്കാലം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായിരുന്നു ആള്‍ട്ടോ എന്ന വസ്തുതയില്‍ നിന്ന് അതിന്റെ ജനപ്രീതി മനസ്സിലാക്കാം. 2010 മുതല്‍ ആള്‍ട്ടോ 800 എന്ന മോഡലിനെ കൂടാതെ ആള്‍ട്ടോ K10 എന്ന മോഡലും വിപണിയില്‍ എത്തിയിരുന്നു. 2023-ല്‍ ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാനായി ആള്‍ട്ടോ K10 അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കിയതോടെ ആള്‍ട്ടോ 800 വിപണിയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.

maruti suzuki alto k10 speakers

വില്‍പ്പന കുറഞ്ഞതും കാര്‍ നിര്‍ത്തലാക്കാന്‍ ഒരു കാരണം ആയിരുന്നു. മാരുതി സുസുക്കി ആള്‍ട്ടോ ഹാച്ച്ബാക്ക് വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ക്ക് ഒരു കുടുംബാംഗത്തെ പോലെ പ്രിയപ്പെട്ട കാര്‍ ആണ്. താങ്ങാനാവുന്ന വില, ഇന്ധനക്ഷമത, വിശ്വാസ്യത എന്നിവയ്ക്ക് പേരുകേട്ട ആള്‍ട്ടോ ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ജനപ്രിയ ചോയ്‌സായിരുന്നു.

മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 67 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ തെരഞ്ഞെടുക്കാം. 5 സ്പീഡ് മാനുവലിനൊപ്പം സിഎന്‍ജി പവര്‍ട്രെയിനും ലഭ്യമാണ്. സിഎന്‍ജി മോഡലിന് ഏകദേശം 34 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.

maruti suzuki alto k10 six airbags

ആള്‍ട്ടോ k10-ല്‍ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകളും റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ഇതില്‍ നല്‍കിയിരിക്കുന്നു. ഈ കാറിന്റെ എക്‌സ്-ഷോറൂം വില ഏകദേശം 4.23 ലക്ഷം രൂപ മുതല്‍ 6.21 ലക്ഷം രൂപ വരെയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 30, 2025, 19:50 [IST]
English summary
Not swift or wagonr maruti suzuki alto is indias all time best selling car sold over 50 lakh units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X