ഇവികൾക്ക് കട്ട സപ്പോർട്ടുമായി സംസ്ഥാനം; ഇവിടെ ഇവി വാങ്ങിയാൽ രണ്ടുണ്ട് ഗുണം

രാജ്യത്തെങ്ങും ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ വക എല്ലാ പ്രോത്സാഹനങ്ങളും ലഭിക്കുന്നുണ്ട്. കേന്ദ്ര സർക്കാരാണെങ്കിലും സംസ്ഥാന സർക്കാർ ആണെങ്കിലും പരമാവധി ഇവികളുടെ വിൽപ്പന വർധിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ഇവി പോളിസികളും നടപ്പിലാക്കുന്നുണ്ട്. ഇപ്പോൾ ഒഡീഷ സർക്കാർ തങ്ങളുടെ സംസ്ഥാനത്ത് 2036 ആകുമ്പോഴേക്കും ഇവികളുടെ രജിസ്ട്രേഷൻ 50 ശതമാനം ആക്കുന്നതിന് വേണ്ടി പദ്ധതി ആവിഷ്കരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ താങ്ങാനാവുന്ന വില, നിർമാണം, ചാർജിംഗ് നെറ്റ്‌വർക്കുകളുടെ വിപുലീകരണം, പൊതുഗതാഗത വൈദ്യുതീകരണം എന്നിവയെല്ലാം ലക്ഷ്യമിടുന്ന ഒന്നാണ്. ഒഡീഷയുടെ ഗവർണർ പോലും ഉപയോഗിക്കുന്നത് മഹീന്ദ്രയുടെ ഇവിയാണ് എന്നതാണ് പ്രത്യേകത.

ഒഡീഷ ഗവർണർ ഹരി ബാബു കമ്പംപാട്ടിയാണ് തൻ്റെ വാഹനവ്യുഹത്തിലേക്ക് മൂന്ന് മഹീന്ദ്ര XEV 9E ചേർത്തത്. അശോകസ്തംഭം സ്താപിച്ച മൂന്ന് ഇവികളാണ് രാജ്ഭവനിലേക്ക് എത്തിയത്. മഹീന്ദ്ര പുറത്തിറക്കിയ ആദ്യ ബോണ്‍ ഇലക്ട്രിക് കാറുകളില്‍ ഒന്നായ ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ അതിവേഗമാണ് പ്രചാരം നേടുന്നത്. സാധാരണക്കാര്‍ക്കൊപ്പം സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഈ കാര്‍ വാങ്ങാന്‍ വേണ്ടി മത്സരിക്കുകയാണ്.

odisha government aims 50 percentage ev registration

156666 വാഹനങ്ങളാണ് മൂന്നുമാസത്തിനിടെ കേരളത്തിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 17745 എണ്ണം ഇലക്ട്രിക് വിഭാഗത്തിലുള്ളതാണ് എന്നതാണ് ഗതാഗത വകുപ്പിൻ്റെ കണക്കുകൾ. ഇവി ചാർജിങ്ങിൻ്റെ ഭീമമായ തുക കുറയ്ക്കാൻ ഏക പോംവഴിയെന്നത് വീട്ടിൽ സോളാർ എനർജി ഉപയോഗിക്കുക എന്നതാണ്. സർക്കാർ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡിയും നൽകുന്നുണ്ട്.

നിങ്ങളുടെ വീട്ടിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വേണ്ടത് ഒരു ഗാർഹിക സോളാർ ഫോട്ടോവോൾട്ടെയ്ക് സിസ്റ്റവും ഇലക്ട്രിക് കാറിൻ്റെ ബാറ്ററിക്കുള്ള സോളാർ ചാർജർ കേബിളും മാത്രം മതിയാകും. ഇനി നിങ്ങളുടെ വീട്ടിൽ ഒരു ഇവി ചാർജർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, ഇത് ഒരു പിവി ഇൻവെർട്ടർ യൂണിറ്റ് ഉപയോഗിച്ച് നിങ്ങളുടെ സോളാർ പാനൽ സിസ്റ്റവുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ്.

odisha government aims 50 percentage ev registration

ഇനി ശ്രദ്ധിക്കേണ്ടത് പകൽ സമയത്ത് ചാർജ് ചെയ്യാനാണ്. നിങ്ങളുടെ സോളാർ യൂണിറ്റിൽ നിങ്ങളുടെ കാറിന് വേണ്ടി ചാർജ് സൂക്ഷിക്കാനുളള സംവിധാനമുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ അത് പുതിയതായി ഘടിപ്പിക്കാനും സാധിക്കുന്നതാണ്. നിങ്ങളുടെ സോളാർ പാനലിനൊപ്പം ബാറ്ററി സ്‌റ്റോറേജ് ഉണ്ടെങ്കിൽ, നിങ്ങളുടെ സോളാർ പാനലുകൾക്ക് നിങ്ങളുടെ ബാറ്ററി സ്‌റ്റോറേജ് ടോപ്പ്-അപ്പ് ചെയ്യാം.ഇനി നിങ്ങൾ പുറത്തുളള ചാർജിങ്ങ് സ്റ്റേഷനുകളിലേക്ക് പോകുകയാണെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം.

സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.

സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, അവയുടെ ലഭ്യത, താരിഫ് റേറ്റുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന നിരവധി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പോകുന്ന വഴികളിൽ ചാർജിംഗ് പോയിന്റുകളുണ്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഈ ആപ്പുകൾ നമ്മെ സഹായിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 1, 2025, 8:30 [IST]
English summary
Odisha government aiming 50 percentage ev registration by 2036 all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X