വരുന്നത് കുഞ്ഞന്‍ ഫാമിലി ഇവിയടക്കം ജിമിട്ടന്‍ ഐറ്റംസ്! ഓല 'വാടിയത്' തഴച്ച് വളരാന്‍

ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിലാണ് ഓല ഇലക്ട്രിക് (Ola Electric) തമിഴ്നാട്ടിലെ ജിഗാ ഫാക്ടറിയില്‍ 'സങ്കല്‍പ് 2025' (Sankalp 2025) പരിപാടി സംഘടിപ്പിച്ചത്. സങ്കല്‍പ്പില്‍ ഓല ഇലക്ട്രിക് സഹ-സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തി. നിലവില്‍ വികസന ഘട്ടത്തിലുള്ള ജെന്‍ 4 പ്ലാറ്റ്ഫോമിനെ (Ola Gen 4 Platform) കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളും പുറത്തുവിട്ടു. സാധാരണയായി പുതിയ പ്ലാറ്റ്ഫോം സ്‌കൂട്ടര്‍ ശ്രേണിയില്‍ മാത്രമായി പരിമിതപ്പെടുത്താറായിരുന്നു പതിവെങ്കിലും ജെന്‍ 4 പ്ലാറ്റ്ഫോമിനൊപ്പം 'അനന്തമായ സാധ്യതകള്‍' തേടുകയാണ് കമ്പനി.

ഒരു ഓട്ടോറിക്ഷ, ലൈറ്റ് കൊമേഴ്ഷ്യല്‍ വെഹിക്കില്‍ (എല്‍സിവി), ചെറിയ ഇലക്ട്രിക് കാര്‍ പോലും പവര്‍ ചെയ്യുന്ന പുതിയ പ്ലാറ്റ്ഫോമിലേക്ക് വെളിച്ചം വീശുന്ന ഒരു വീഡിയോ സങ്കല്‍പ്പില്‍ വെച്ച് പ്ലേ ചെയ്തു. ഓലയുടെ പുതിയ തലമുറ പ്ലാറ്റ്‌ഫോമിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

Ola Small Electric Car Based On Gen 4 Platform Teased At Sankalp 2025 Event Details

ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായിരുന്ന ഓലയ്ക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി വില്‍പ്പനയില്‍ ഇടിവ് നേരിട്ട് കൊണ്ടിരിക്കുകയാണ്. വില്‍പ്പന കൂട്ടാനായി അടുത്തിടെ കമ്പനി സിംഗിള്‍ ചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് പറയുന്ന പുതിയ ഓല S1 പ്രോ സ്‌പോര്‍ട് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാനായി ചീല ധീരമായ നീക്കങ്ങള്‍ ഓല നടത്താന്‍ പോകുന്നതായാണ് സൂചന.

സ്‌കൂട്ടറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, കാറുകള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ് കെമേഴ്ഷ്യല്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മൊബിലിറ്റി ആവശ്യങ്ങള്‍ നിറവേറ്റാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ജെന്‍ 4 പ്ലാറ്റ്‌ഫോമാണ് ഇതിനാധാരം. വ്യക്തിഗത ഉപയോഗം മുതല്‍ ഷെയേര്‍ഡ് മൊബിലിറ്റിക്ക് വരെ കരുത്ത് പകരാന്‍ വേണ്ടിയാണ് ഈ പ്ലാറ്റ്ഫോം നിര്‍മ്മിച്ചതെന്ന് ഓല വ്യക്തമാക്കി. എംജി കോമെറ്റ് ഇവിയുടെ എതിരാളിയായി കൊണ്ട് കുഞ്ഞന്‍ ഇലക്ട്രിക് കാറും ഈ പ്ലാറ്റ്‌ഫോമില്‍ പിറവിയെടുക്കാന്‍ സാധ്യതയുണ്ട്.

ഈ പ്ലാറ്റ്ഫോമില്‍ 16 kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉണ്ടാകുമെന്ന് ഓല ഇലക്ട്രിക് അറിയിച്ചു. ഇത് ജെന്‍ 3 മോട്ടോറിനേക്കാള്‍ 15 ശതമാനം കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതായിരിക്കും. ബാറ്ററിയിലേക്ക് വരുമ്പോള്‍ ഓല ഇലക്ട്രിക്കിന്റെ സ്വന്തം ജിഗാ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന 4680 ഭാരത് സെല്ലുകളായിരിക്കും പവര്‍ നല്‍കാനെത്തുക. ഭാരം കുറഞ്ഞ ഘടനയുള്ള പുതിയ ഭാരത് 4680 സെല്ലുകള്‍ ചിലവ് കുറഞ്ഞതുമാണ്.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതിനാല്‍ ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രതയും ഇവ നല്‍കുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിതരണ ശൃംഖല മെച്ചപ്പെടുത്താനും വാഹനങ്ങളുടെ വില കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഓല വ്യക്തമാക്കി. നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയെയാണ് ഓല ഇലക്ട്രിക് പ്രധാനമായും ആശ്രയിക്കുന്നത്. ഇരുചക്രവാഹന സെഗ്‌മെന്റിനപ്പുറത്തേക്ക് ചിറക് വിരിച്ച് പറക്കാനുള്ള ലക്ഷ്യങ്ങള്‍ ഓല നേരത്തെ പ്രഖ്യാപിച്ചതാണ്. സങ്കല്‍പ്പില്‍ വെച്ച് കാണിച്ച വീഡിയോയില്‍ കോമെറ്റിനെ പോലെ ഒരു ചെറു ഫാമിലി കാറാണ് ദൃശ്യമായത്.

എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ഓല കുറച്ച് ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവ സ്‌പോര്‍ട്‌സ് കാര്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ഓഫറുകളായിരുന്നു. എന്നിരുന്നാലും, ഇരുചക്രവാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിച്ചതിനാല്‍ കമ്പനി കഴിഞ്ഞ വര്‍ഷം അതിന്റെ ഇലക്ട്രിക് കാര്‍ പദ്ധതി ഉപേക്ഷിച്ചു. പുതിയ ഓല ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് മുമ്പുണ്ടായിരുന്നതില്‍ നിന്നും വിഭിന്നമായി താങ്ങാനാവുന്ന വിലയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ജെന്‍ 4 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ ഇതിന് പ്രത്യേക പ്ലാറ്റ്ഫോം ആവശ്യമില്ല. ഈ കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ഓലയുടെ കുഞ്ഞന്‍ ഇവി കണ്‍സെപ്റ്റ് യാഥാര്‍ത്ഥ്യമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഓലയുടെ പുതിയ ഇലക്ട്രിക് കാര്‍ കോമെറ്റ് ഇവിയുമായി മത്സരിക്കുമ്പോള്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ബജാജ് ഓട്ടോയുടെ ഗോഗോണ്‍ അടക്കമുള്ള വിപണിയിലെ മറ്റ് പ്രമുഖ ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും.

ചരക്ക് ഗതാഗതവും ഷെയേര്‍ഡ് മൊബിലിറ്റിയും ലക്ഷ്യമിട്ടാണ് ഓല എല്‍സിവി പണിയുന്നത്. ഈ കണ്‍സെപ്റ്റ് വാഹനങ്ങളുടെ ഭാവി എന്താകുമെന്ന കാര്യം രസകരമാണെങ്കിലും അതിന് മുമ്പ് ഓല നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓല ഇലക്ട്രിക്കിന്റെ വിപണി വിഹിതം ഗണ്യമായി കുറഞ്ഞിരുന്നു.

2024 ജൂലൈയില്‍ 38.83 ശതമാനം ആയിരുന്നത് 2025 ജൂലൈയില്‍ 17.35 ശതമാനമായി കുറഞ്ഞു. വില്‍പ്പന പകുതിയിലധികം ഇടിയുന്നത് കമ്പനിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 2024 ജൂലൈയില്‍ 41,802 യൂണിറ്റുകള്‍ വിറ്റ ഓലയ്ക്ക് 2025 ജൂലൈയില്‍ 17,848 യൂണിറ്റ് മാത്രമാണ് വില്‍ക്കാനായത്. ഗുണനിലവാര പ്രശ്‌നങ്ങള്‍, വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ചുള്ള പരാതികള്‍ക്കുമൊപ്പം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലുള്ള കാലതാമസവും ഉപഭോക്താക്കളുടെ വിശ്വാസ്യത കുറച്ചതായി ഓല തന്നെ സമ്മതിക്കുന്നുണ്ട്.

ഓല തളര്‍ന്നപ്പോള്‍ മറുവശത്ത് വിപുലമായ സര്‍വീസ് ശൃംഖലയ്‌ക്കൊപ്പം പതിറ്റാണ്ടുകളുടെ വിശ്വാസം കൂടിയുള്ള ടിവിഎസ്, ബജാജ് തുടങ്ങിയ കമ്പനികള്‍ വിപണി വിഹിതം കുത്തനെ ഉയര്‍ത്തി. മാത്രമല്ല ഏഥര്‍ എനര്‍ജി, റിവര്‍, സിമ്പിള്‍ എന്ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളുടെ വെല്ലുവിളികളും നേരിടാന്‍ ഓല പുതു തന്ത്രം മെനഞ്ഞേ മതിയാകൂ.

More from DriveSpark

Article Published On: Wednesday, August 20, 2025, 18:45 [IST]
English summary
Ola small electric car based on gen 4 platform teased at sankalp 2025 event details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X