ഇവരെ വീണ്ടും നമ്പാൻ പറ്റുമോ? നാടുവിട്ട പോയ ബ്രാൻഡുകൾ തിരിച്ചുവരവിൻ്റെ പാതയിൽ
ഒരു കാലത്ത് ഇന്ത്യൻ റോഡുകളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്ന നിരവധി കാർ ബ്രാൻഡുകൾ ഇന്ന് ഓർമ്മകളായി മാറിയിട്ടുണ്ട്. കടുത്ത മത്സരം, വിലനിർണയത്തിൽ വന്ന പിഴവ്, സർവീസ് നെറ്റ്‌വർക്കിൽ വന്ന അപാകതകൾ തുടങ്ങിയ കാരണങ്ങൾ ഇവയെ വിപണിയിൽ നിന്ന് പുറത്ത് പോകാൻ നിർബന്ധിരാക്കി എന്ന് തന്നെ പറയേണ്ടി വരും. എന്നാൽ 2025-ഓടെ, ഇന്ത്യയുടെ വളരുന്ന വാഹന വിപണി പഴയ ബ്രാൻഡുകളെ വീണ്ടും ആകർഷിക്കുന്നുണ്ട എന്നതാണ് സത്യം. തങ്ങൾക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ഉളള സാധ്യതകൾ അവർക്ക് മുന്നിൽ തെളിയുന്നുണ്ട്. എന്നാൽ തിരിച്ചുവരുമ്പോൾ ഉപഭോക്താക്കളുടെ പ്രതികരണത്തെ കുറിച്ച് ബ്രാൻഡുകൾക്ക് നല്ല ആശങ്കയുണ്ട്. എന്നാൽ ടാറ്റ സിയറയ്ക്ക് ലഭിച്ച സ്വീകാര്യത കണ്ടില്ലെന്ന് നടിക്കാനും വയ്യ.
ഫോർഡിൻ്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. കയറ്റുമതി കേന്ദ്രീകൃത നിർമ്മാണവും, തിരഞ്ഞെടുത്ത SUV മോഡലുകളുടെ അവതരണവും വഴി ബ്രാൻഡ് രണ്ടാം ഇന്നിംഗ്‌സ് കളിക്കാൻ ഒരുങ്ങുന്നു എന്ന് വേണം മനസിലാക്കാൻ. ഒരിക്കൽ വിശ്വാസം നേടിയിരുന്ന പേരായത് കൊണ്ട് തന്നെ, ഫോർഡിന്റെ മടങ്ങിവരവ് വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നതെന്ന കാര്യം ഉറപ്പാണ്.

ഷെവർലെ, മിത്സുബിഷി പോലുള്ള ബ്രാൻഡുകളും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളിലൂടെ പുതിയ തുടക്കം നടത്താനാണ് ഇവരുടെ ശ്രദ്ധ. കാരണം ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ടല്ലോ. EV സെഗ്മെന്റിലെ വളർച്ച പഴയ ബ്രാൻഡുകൾക്ക് നഷ്ടപ്പെട്ട അധികാരം തിരികെ പിടിക്കാനുള്ള അവസരമായിട്ടാണ് കാണുന്നത്.
ഇന്ത്യൻ വിപണി ഇന്ന് പഴയതിലും ഏറെ മാറിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഇനി ബ്രാൻഡിൻ്റെ പഴയ പ്രതാപവും പാരമ്പര്യവും മാത്രം പോര.സേഫ്റ്റി, ടെക്നോളജി,മികച്ച സർവീസ് എന്നിവയ്ക്കാണ് ഇപ്പോൾ മുണഗണന നൽകുന്നത്. അതുകൊണ്ട് തന്നെ പഴയ ബ്രാൻഡുകൾ തിരിച്ചുവരുമ്പോൾ മുൻകാല പിഴവുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സർവീസ് നെറ്റ്‌വർക്ക് വികസിപ്പിക്കൽ, സ്പെയർ പാർട്സിൻ്റെ ലഭ്യത, എന്നിവയ്ക്കൊപ്പം തന്നെ താങ്ങാനാവുന്ന വില എന്നിവയാണ് വിജയത്തിന്റെ അടിസ്ഥാനം. മുൻപ് ഇന്ത്യ വിട്ടുപോയ ബ്രാൻഡുകൾക്കെതിരെ ഉപഭോക്താക്കൾക്ക് ഇപ്പോഴും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. തിരിച്ചു വരുമ്പോൾ ബ്രാൻഡുകൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളും അത് തന്നെയായിരിക്കും. വീണ്ടും നാടുവിട്ടു പോകുമോ എന്നതാണ് എല്ലാവർക്കും സ്വാഭാവികമായി ഉണ്ടായേക്കാവുന്ന സംശയങ്ങൾ.
അതേസമയം, ഇതിലൊരു നൊസ്റ്റാൾജിയ ഫാക്ടറും ഈ ബ്രാൻഡുകൾക്ക് അനുകൂലമാണ് എന്നത് പറയാതിരിക്കാൻ കഴിയില്ല. ഒരിക്കൽ ഉപയോഗിച്ച വാഹനങ്ങളോട് ഉള്ള വിശ്വാസവും അനുഭവങ്ങളും പല ഉപഭോക്താക്കളെയും വീണ്ടും ഇതിലേക്ക് ആകർഷിക്കാൻ സാധ്യതയുണ്ട്. ശരിയായ ഉൽപ്പന്നം ശരിയായ സമയത്ത് അവതരിപ്പിച്ചാൽ, നഷ്ടപ്പെട്ട് പോയ വിശ്വാസവും സൽപ്പേരും വീണ്ടും സ്വന്തമാക്കാൻ സാധിക്കുമെന്ന് ബ്രാൻഡുകൾ ഓർക്കണം.
ഉപഭോക്താക്കളോടുളള ശക്തമായ പ്രതിബദ്ധതയും ദീർഘകാല പദ്ധതികളും ഉറപ്പാക്കിയാൽ, ഇന്ത്യൻ വിപണിയിൽ പഴയ കാർ ബ്രാൻഡുകൾക്ക് രണ്ടാം അവസരം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഈ തിരിച്ചുവരവ് വിജയിക്കുമോ എന്നത്, അവർ ഇന്ത്യയെ എത്ര ഗൗരവത്തോടെ സമീപിക്കുന്നു എന്നതിൽ ആശ്രയിച്ചിരിക്കും. ജനങ്ങളുടെ മനസറിഞ്ഞ് വാഹനം അവതരിപ്പിച്ചാൽ അവരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സാധിക്കും എന്നതാണ് ടാറ്റ സിയറ തെളിയിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








